For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയ നാളില്‍ പിറവിയെടുത്ത 5 അവതാരങ്ങള്‍

|

ഹിന്ദുമത വിശ്വാസമനുസരിച്ച് അക്ഷയ ത്രിതീയയെ ശുഭകരമായ സമയമായി കാണക്കാക്കുന്നു. ഈ ദിവസം, ശുഭകരമായ ജോലികള്‍ ചെയ്യുന്നതിനായി ആര്‍ക്കും മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. കാരണം, അന്നത്തെ ദിവസം എല്ലാ സമയവും അങ്ങേയറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതിനു മാത്രമല്ല, പലരും ഭൂമി പൂജ, ഗൃഹപ്രവേശം, വിവാഹ ചടങ്ങ് അല്ലെങ്കില്‍ മറ്റ് ശുഭ പരിപാടികള്‍ എന്നിവ ചെയ്യുന്നു.

Most read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

ഇതുമാത്രമല്ല, പുരാണങ്ങള്‍ പ്രകാരം അക്ഷയ തൃതീയക്ക് പ്രാധാന്യങ്ങള്‍ ഏറെയുണ്ട്. ഈ ദിവസമാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ 3 എണ്ണം പിറവിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, മാതംഗി ദേവി, അന്നപൂര്‍ണ ദേവി എന്നിവരും ഈ ദിവസമാണ് പിറവിയെടുത്തതെന്നു പറയപ്പെടുന്നു. അക്ഷയ തൃതീയ നാളില്‍ പിറവിയെടുത്ത 5 അവതാരങ്ങളുടെ കഥ ഇവിടെ വായിച്ചറിയാം.

പരശുരാമന്‍

പരശുരാമന്‍

പുരാണ വിശ്വാസമനുസരിച്ച്, ശ്രീഹരിയുടെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. പരശുരാമന്‍ പിറവിയെടുത്തത് അക്ഷയ തൃതീയ ദിനത്തിലാണെന്ന് വിശ്വസിക്കുന്നു. ബ്രാഹ്‌മണനായിരുന്നിട്ടും അദ്ദേഹത്തിന് ക്ഷത്രിയരുടെ ഗുണങ്ങള്‍ ഉണ്ടായിരുന്നു. തേത്രായുഗത്തിന്റെ അന്ത്യത്തില്‍ ജനിച്ച് ദ്വാപരയുഗത്തിലുടനീളം ജീവിച്ച വ്യക്തിയാണ് പരശുരാമന്‍. കലിയുഗത്തിന്റെ തുടക്കത്തിനു കൂടി അദ്ദേഹം സാക്ഷിയായെന്നു വിശ്വസിക്കപ്പെടുന്നു. ഹിന്ദു പുരാണങ്ങളിലെ ചുരുക്കം ചില ചിരഞ്ജീവികളില്‍ ഒരാളായി പരശുരാമനെ കണക്കാക്കുന്നു. പരശുരാമന്റെ പിതാവിനെ, ക്ഷത്രിയരാജാവായ കാര്‍ത്ത്യവീരാര്‍ജുനന്‍ വധിച്ചതില്‍ പ്രകോപിതനായി അദ്ദേഹം 21 തവണ ക്ഷത്രിയരെ മുഴുവന്‍ ലോകത്തു നിന്ന് ഉന്‍മൂലനം ചെയ്തുവെന്ന് പറയപ്പെടുന്നു. തന്റെ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം മഹാവിഷ്ണു പരശുരാമന്റെ ശരീരം ഉപേക്ഷിച്ചുവെന്നും അതില്‍പിന്നെ പരശുരാമന്‍ ഒരു സാധാരണ മനുഷ്യനായി ജീവിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.

നര-നാരായണ അവതാരം

നര-നാരായണ അവതാരം

മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് നര-നാരായണ അവതാരമെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണമനുസരിച്ച്, നര-നാരായണ അവതാരത്തിന്റെ പിറവിയും അക്ഷയ തൃതീയ ദിനത്തിലാണ് നടന്നത്. ധര്‍മ്മം പുനസ്ഥാപിക്കാനായി ദ്വാപര യുഗത്തില്‍ നാരായണന്‍ കൃഷ്ണന്റെ രൂപത്തിലും, നരന്‍ അര്‍ജ്ജുനന്റെ രൂപത്തിലും അവതരിച്ചുവെന്നാണ് വിശ്വാസം.

Most read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലംMost read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലം

ഹയഗ്രീവന്‍

ഹയഗ്രീവന്‍

കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള മഹാവിഷ്ണുവിന്റെ ഒരു അവതാരമാണ് ഹയഗ്രീവന്‍. വിദ്യാദേവതയായ സരസ്വതിയുടെ ഗുരുവായിട്ടാണ് ഹയഗ്രീവനെ കാണുന്നത്. ബ്രഹ്‌മാണ്ഡ പുരാണം, ഗരുഡ പുരാണം, ദേവീ പുരാണം എന്നിവയില്‍ മഹാവിഷ്ണുവിന്റെ അവതാരമായ ഹയഗ്രീവനെക്കുറിച്ച് വിവരിക്കുന്നു. ഒരിക്കല്‍ ബ്രഹ്‌മാവില്‍ നിന്ന് ഒരു അസുരന്‍ വേദങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി. അപ്പോള്‍ ബ്രഹ്‌മാവ് അസ്വസ്ഥനായി വിഷ്ണുവിനെ അഭയം പ്രാപിച്ചു. ഈ വേദഗ്രന്ഥങ്ങള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനുമായി അദ്ദേഹത്തിന് ഹയഗ്രീവ അവതാരം സ്വീകരിക്കേണ്ടി വന്നു. ഹയഗ്രീവന്‍ ദുഷ്ടശക്തികളെ അമര്‍ച്ച ചെയ്യുകയും ബ്രഹ്‌മാവിന് തന്റെ വേദങ്ങള്‍ തിരികെയെടുത്ത് നല്‍കുകയും ചെയ്തു.

മാതംഗി ദേവി

മാതംഗി ദേവി

ദുര്‍ഗാദേവിയുടെ അവതാരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മാതംഗി ദേവിയും അക്ഷയ തൃതീയ ദിനത്തിലാണ് പിറവിയെടുത്തത്. ഒരിക്കല്‍ മഹാവിഷ്ണു ലക്ഷ്മി ദേവിയോടൊപ്പം കൈലാസ പര്‍വതത്തില്‍ പാര്‍വതി ദേവിയയെയും ശിവശങ്കരനെയും കാണാന്‍ പോയി. അദ്ദേഹത്തിന് കാണിക്കയാി ചില ഭക്ഷ്യവസ്തുക്കള്‍ കരുതിയിരുന്നു. അത് അദ്ദേഹം ശിവന് സമര്‍പ്പിച്ചപ്പോള്‍ അതിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിച്ചു. ആ വീണുപോയ ഭാഗത്ത് നിന്ന് ഒരു ശ്യാമവര്‍ണ രൂപിണിയായി മാതംഗി ദേവി ജനിച്ചുവെന്നാണ് കഥ. ദുര്‍ഗാദേവിയുടെ ഒരു രൂപമായിട്ടാണ് മാതംഗി ദേവിയെ കണക്കാക്കപ്പെടുന്നത്.

Most read:ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജMost read:ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജ

അന്നപൂര്‍ണ ദേവി

അന്നപൂര്‍ണ ദേവി

അന്നപൂര്‍ണ ദേവിയുടെ ജന്മദിനവും അക്ഷയ തൃതീയയില്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണ വിശ്വാസമനുസരിച്ച്, അന്നപൂര്‍ണ ദേവി പ്രത്യക്ഷപ്പെട്ട ദിവസം, വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമായിരുന്നു.

English summary

These 5 Incarnation Had Originated On The Day Of Akshay Tritiya According To Hindu Mythology

In the mythological period, 3 incarnations of Lord Vishnu appeared on the day of Akshaya Tritiya. Let's know the story of all these.
Story first published: Friday, May 14, 2021, 10:13 [IST]
X
Desktop Bottom Promotion