Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
പുരാണത്തില്‍ നാഗങ്ങളുടെ ഉത്ഭവകഥ
ഹിന്ദു പുരാണത്തില്‍ നാഗങ്ങള്‍ക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ജീവനുള്ള ദൈവങ്ങളായാണ് നാഗങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് നാഗങ്ങള്‍ക്ക് മാത്രം പുരാണത്തില്‍ സ്ഥാനം ലഭിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ? നാഗങ്ങളെ ദൈവങ്ങളായി കണ്ട് ആരാധിയ്ക്കുന്ന സമൂഹമാണ് നമ്മുടേത്. കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമനാണ്. ഭൂമിയുടെ രക്ഷകരും കാവല്ക്കാരുമായി സര്‍പ്പങ്ങളെ പൂജിയ്ക്കുകയും അവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കുകയും ചെയ്തു.

നാഗങ്ങള്‍ക്ക് പുരാണത്തില്‍ എങ്ങനെ ഇത്ര പ്രാധാന്യം ലഭിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ? ബ്രഹ്മാവിന്റെ മാനസ പുത്രന്മാരില് ഒരാളായ മരീചിയുടെ പുത്രനായിരുന്നു കശ്യപന്. കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. ഒരിക്കല്‍ കദ്രുവിനോടും വിനിതയോടും ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളാന്‍ കശ്യപന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്ക് ആയിരം നാഗങ്ങള്‍ പുത്രന്മാരായി വേണമെന്ന് കദ്രുവും കദ്രുവിന്റെ പുത്രന്മാരേക്കാള് ശക്തരായ രണ്ട് പുത്രന്മാര് വേണമെന്ന് വിനിതയും ആവശ്യപ്പെട്ടു. മഹാദേവന്റെ ക്ഷിപ്രകോപത്തിന്റെ ഇരകള്‍...

ഇതിനെത്തുടര്‍ന്ന് കദ്രുവിന് ആയിരം നാഗങ്ങളെ മക്കളായി ലഭിച്ചു. എന്നാല്‍ ക്ഷമ തീരെയില്ലാത്ത വിനിത തന്റെ രണ്ടു മുട്ടകളില്‍ ഒന്നിനെ പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് പൊട്ടിച്ചു നോക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അരുണന് പുറത്തു വരികയും വളര്‍ച്ച പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ പുറത്തേക്ക് വരുത്തിയതിനെ വിനിതയെ ശപിക്കുകയും ചെയ്തു. എന്നാല്‍ ഇനി ഉള്ള മുട്ടയില്‍ നിന്നും പുറത്ത് വരുന്ന മകന് അമ്മയെ ശാപമോക്ഷം നല്‍കും എന്നും അരുണന് പറഞ്ഞു. മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

പിന്നീട് രണ്ടാമത്തെ മുട്ട വിരിയുകയും അതില്‍ നിന്നും ഗരുഡന് പുറത്തു വരികയും ചെയ്തു. കദ്രുവിന്റെ പുത്രന്മാരില് നിന്നാണ് ഇന്ന് ലോകത്തിലെ എല്ലാ നാഗങ്ങളും ഉത്ഭവിച്ചത് എന്നാണ് പുരാണം. നാഗപ്രീതിയ്ക്കായി പല തറവാടുകളിലും സര്‍പ്പക്കാവും സന്ധ്യക്കുള്ള വിളക്കുവെയ്ക്കലും പതിവാണ്.




Click it and Unblock the Notifications

