For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയദശമി ആഘോഷത്തിനു പിന്നില്‍

വിജയദശമിയുടെ ഒൻപത് നാളുകളിലും ദേവിയുടെ ഭക്തർ അവരുടെ എല്ലാ രൂപത്തിലും ആരാധിക്കുന്നു

|

ബിജോയദശമി അഥവാ വിജയദശമി ദുർഗാപൂജയുടെ അവസാനദിന ആഘോഷമാണ്.ദുർഗാപൂജ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല രൂപങ്ങളിലും പേരിലുമായി ആഘോഷിക്കുന്നു.കൊൽക്കത്തയിലാണ് ആഘോഷങ്ങൾ കൂടുതലായി നടക്കുന്നത്.ഇന്ത്യയുടെ കിഴക്ക് ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ദുർഗ്ഗ പൂജ.ഈ സമയത്തു പശ്ചിമ ബംഗാൾ സംസ്ഥാനത്തും ചില വിശിഷ്ട്ട ആഘോഷങ്ങൾ നടക്കുന്നു.ഗണേശപൂജയ്ക്ക് മുംബൈ പ്രസിദ്ധമാണെങ്കിൽ ദുർഗാപൂജയ്ക്ക് കൊൽക്കത്തയാണ് പേരുകേട്ടത്.

ദുർഗാപൂജയുടെ അവസാനദിന ആഘോഷമായാണ് വിജയദശമി കൊണ്ടാടുന്നത്.ഇത് ദശമിതിഥി അഥവാ അശ്വിൻ മാസത്തിലെ 10 ആം ദിവസമാണ് ആഘോഷിക്കുന്നത്.2017 ൽ വിജയദശമി ആഘോഷങ്ങൾ സെപ്തംബർ 30 ശനിയാഴ്ചയാണ് വരുന്നത്.വിജയമുഹൂർത്തം14.14 മുതൽ 15.02 വരെ തുടർന്ന് 47 മിനിറ്റ് നീണ്ടു നിൽക്കും. അപർനാഹ പൂജ സമയം 13.27 മുതൽ 15.50 വരെയാണ്. ഇത് 2 മണിക്കൂറും 23 മിനിറ്റും നീണ്ടുനിൽക്കും.

ബിജോയദശമി എല്ലാവരും ഒത്തുകൂടി ആഘോഷിക്കുന്ന ഉത്സവമാണ്.എല്ലാ തരത്തിലുള്ള ആളുകളും ഒത്തുകൂടി ദേവിയെ പ്രീതിപ്പെടുത്തി അയയ്ക്കണമെന്നാണ് വിശ്വാസം.വിജയദശമിയുടെ ഒൻപത് നാളുകളിലും ദേവിയുടെ ഭക്തർ അവരുടെ എല്ലാ രൂപത്തിലും ആരാധിച്ചശേഷം വളരെ ഭക്തിയോടും സ്നേഹത്തോടും അയയ്ക്കുന്നു.ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളെയും പോലെ വിജയദശമിയോട് അനുബന്ധിച്ചും ധാരാളം കഥകൾ ഉണ്ട്.അതിൽ ചിലത് നമുക്ക് നോക്കാം.

 രാക്ഷസനായ മഹിഷാസുരനെ കൊല്ലുന്നു

രാക്ഷസനായ മഹിഷാസുരനെ കൊല്ലുന്നു

ബിജോയദശമിയോടനുബന്ധിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥയാണ് മഹിഷാസുരന്റെയും ദുർഗാദേവിയുടെയും കഥ.രാക്ഷസനായ മഹിഷാസുരൻ കാട്ടുപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതായി പറയുന്നു.ഒരു മനുഷ്യനും ദൈവത്തിനും അദ്ദേഹത്തെ കൊല്ലാൻ കഴിയില്ല എന്ന വരവും അദ്ദേഹത്തിനുണ്ട്.ഈ വരത്തെ ദുരുപയോഗം ചെയ്ത് അദ്ദേഹം മൂന്നു ലോകത്തെയും ആക്രമിക്കാൻ തുടങ്ങി.

 രാക്ഷസനായ മഹിഷാസുരനെ കൊല്ലുന്നു

രാക്ഷസനായ മഹിഷാസുരനെ കൊല്ലുന്നു

മൂന്നു ലോകത്തെ സകല ജീവജാലങ്ങളും രാക്ഷസന്റെ പിടിയിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ പ്രാർത്ഥിച്ചു.അങ്ങനെ അമ്മയായ ദേവി ദുർഗാദേവിയായി പ്രത്യക്ഷപ്പെട്ടു.ദുർഗാദേവിയുടെ രൂപം വളരെ ഭീതിയുണ്ടാക്കുന്നതാണ്.10 കൈയിൽ ഭീകര ആയുധങ്ങളുമായി സിംഹത്തെ വാഹനമാക്കിയാണ് ദേവി എത്തുന്നത്.ഈ രൂപത്തിൽ ദേവി മഹിഷാസുരനുമായി ഏറ്റുമുട്ടി.ബിജോയദശമി ദിനത്തിൽ ദേവി മഹിഷാസുരനെ പരാജയപ്പെടുത്തി കൊന്നു.

 രാവണനെ പരാജയപ്പെടുത്തി

രാവണനെ പരാജയപ്പെടുത്തി

രാക്ഷസ രാജാവായ രാവണനെ തോൽപ്പിച്ചതിന്റെ ആഘോഷമായും വിജയദശമി ആഘോഷിക്കുന്നു.സീതാദേവിയെ രക്ഷിക്കാനായി രാമൻ രാക്ഷസനായ രാവണനെ വിജയദശമി ദിനത്തിൽ കൊന്നുവെന്ന് വിശ്വസിക്കുന്നു.ഇത് ദസ്സറയായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആഘോഷിക്കുന്നു.

പാണ്ഡവർക്കായുള്ള നാടുകടത്തലിന്റെ അവസാനം

പാണ്ഡവർക്കായുള്ള നാടുകടത്തലിന്റെ അവസാനം

പാണ്ഡവർ 12 വർഷം പ്രവാസവും 1 വർഷം ആഗ്യതവാസത്തിനായും പോകേണ്ടതുണ്ട്.തങ്ങളുടെ ബന്ധുവായ കൗരവരുമായി കളിയിൽ പരാജയപ്പെട്ടതിനാലാണിത്.വിജയദശമി ദിവസം പാണ്ഡവർക്ക് അജ്ഞാതവാസം അവസാനിപ്പിച്ച് പൊതുസമൂഹത്തിൽ ഇറങ്ങാവുന്ന ദിവസമായി കരുതി ആഘോഷിക്കുന്നു.

 ദുർഗാദേവിയും ഭഗവാൻ ശിവനും തമ്മിലുള്ള കൂടിച്ചേരൽ

ദുർഗാദേവിയും ഭഗവാൻ ശിവനും തമ്മിലുള്ള കൂടിച്ചേരൽ

ബിജോയദശമി ദിനത്തിൽ തന്റെ അവതാര ലക്‌ഷ്യം പൂർത്തിയാക്കിയ ശേഷം ദുർഗ്ഗാദേവി തന്റെ ഭർത്താവായ ശിവന്റെ അരികിൽ തിരിച്ചു പോയതായി കരുതുന്നു.മഹിഷാസുരനെ വധിച്ചശേഷം ദുർഗ്ഗാദേവി തിരിച്ചു തന്റെ ഭവനത്തിൽ പാർവ്വതീദേവിയായി ഭഗവാൻ ശിവന്റെ അരികിലേക്ക് മടങ്ങി.

 ദുർഗാദേവിയും ഭഗവാൻ ശിവനും തമ്മിലുള്ള കൂടിച്ചേരൽ

ദുർഗാദേവിയും ഭഗവാൻ ശിവനും തമ്മിലുള്ള കൂടിച്ചേരൽ

ഭക്തർ 9 ദിവസവും ദുർഗ്ഗാദേവിയെ ആരാധിച്ചശേഷം ബിജോയദശമി ദിനത്തിൽ വിസർജൻ ചെയ്യുന്നു.ഭർത്താവിന്റെ ഭവനത്തിലേക്ക് മണവാട്ടി തിരിച്ചെത്തുന്നതിനു തുല്യമായ ആചാരമായി ഇതിനെ കണക്കാക്കുന്നു.

English summary

The Stories Of Vijaya Dashami

Take a look at the stories of Vijaya Dashami.
Story first published: Saturday, September 16, 2017, 16:02 [IST]
X
Desktop Bottom Promotion