Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉന്നതിയിലേയ്ക്കു കുതിച്ചുയരും നക്ഷത്രങ്ങള്‍
ഉന്നതിയിലേയ്ക്കു കുതിച്ചുയരും നക്ഷത്രങ്ങള്‍
ജനിച്ച ദിവസങ്ങള്‍ പ്രകാരം നാം പല നക്ഷത്രങ്ങളില്‍ പെടുന്നു. നക്ഷത്ര ഫലം ഹൈന്ദവ രീതികള്‍ പ്രകാരം ഏറെ പ്രധാനപ്പെട്ട ഒന്നുമാണ് .അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിയ്ക്കുന്ന 27 നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒരു നക്ഷത്രത്തില്‍ നാമെല്ലാവരും പെടുന്നു.
ഓരോ നക്ഷത്രത്തിനും പ്രത്യേകതകള്‍ ഏറെയുണ്ട്. ഇതനുസരിച്ച് ഈ നക്ഷത്രജാതക്കാര്ക്കും പല പ്രത്യേകതകളുമുണ്ടാകും.
നക്ഷത്രങ്ങളില്‍ തന്നെ സ്ത്രീ നക്ഷത്രങ്ങള്‍, പുരുഷ നക്ഷത്രങ്ങള്‍ എന്നിങ്ങനെയുണ്ട്. ഇതല്ലാതെ നപുംസക നക്ഷത്രങ്ങളുമുണ്ട്.
മൂലം, മകയിരം, ചതയം എന്നിവ നപുംസക നക്ഷത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുന്നവയാണ്. ഇത് മാധവീയം എന്ന പുസ്തകത്തില്‍ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
ഇതു പോലെ തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, വിശാഖം, പൂരോരുട്ടാതി, ചോതി എന്നിവയാണ് സാധാരണ പുരുഷ നക്ഷത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുന്നവയാണ്.
കാര്‍ത്തിക , രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം,അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നിവ സ്ത്രീ നക്ഷത്രങ്ങളുമാണ്.
നക്ഷത്ര ഫല പ്രകാരം ചില നക്ഷത്രങ്ങള്‍ക്കു ചില വര്‍ഷങ്ങള്‍ നല്ലതാകും, ചിലപ്പോള്‍ മോശവും.
നക്ഷത്ര ഫലം അനുസരിച്ച് 2019ല്‍ കുതിച്ചുയരാന്‍ സാധ്യതയുള്ള ചില നക്ഷത്രങ്ങളുണ്ട്. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

ഭാവം
രണ്ടാം ഭാവം, ഒന്‍പതാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളെ കുറിച്ചു ചിന്തിച്ചാല്‍ വിദേശ സഞ്ചാരം, ജോലി സാധ്യത തുടങ്ങിയ നല്ല കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളാണ് ഇവ.

അശ്വതി
അശ്വതി ഇത്തരത്തില്‍ ഒരു നക്ഷത്രമാണ്. ഉയര്‍ച്ച നേടാന്‍ സാധ്യതയുള്ള നല്ലൊരു നക്ഷത്രം. അല്പം പരിശ്രമിച്ചാല്‍ നല്ല ഫലമാണ് കാണുന്നത്.

കാര്‍ത്തിക, രോഹിണി
കാര്‍ത്തിക, രോഹിണി എന്നീ നക്ഷത്രങ്ങള്‍ക്കും ഈ വര്‍ഷം ഉയര്‍ന്നു പോകാനുള്ള ഭാഗ്യം കാണുന്നു. ഇവര്‍ക്കും സര്വ്വൈശ്വങ്ങളും ഫലമായി പറയുന്നു.

തിരുവോണം, തിരുവാതിര
തിരുവോണം, തിരുവാതിര നക്ഷത്രങ്ങളും ഇത്തരത്തില്‍ ഉള്ള നക്ഷത്രങ്ങളാണ്. ശ്രമിച്ചാല്‍ അത്യുന്നതിയിലെത്താം. പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകും. വളരാനുള്ള സാഹചര്യങ്ങളുമുണ്ട്.

പുണര്‍തം, ആയില്യം, ഉത്രം
പുണര്‍തം, ആയില്യം, ഉത്രം നക്ഷത്രക്കാരും ഉന്നതിയിലെത്താന്‍ സാധ്യതയുള്ള നക്ഷത്രങ്ങളാണ്. ശത്രുക്കള്‍ കുറഞ്ഞു വരുന്ന സാഹചര്യമുണ്ടാകും. അപ്രതീക്ഷിത ധനാഗമം വന്നു ചേരും.

ഇത്തരം സാഹചര്യങ്ങള്‍ ലഭ്യമാകുമ്പോള്‍
ഇത്തരം സാഹചര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ ഇതെല്ലാം തന്നെ ഫലപ്രദമായി ഉപയോഗിയ്ക്കുക എന്നതു കൂടി വളരെ പ്രധാനമാണ്. ദോഷങ്ങളുണ്ടെങ്കില്‍ പരിഹാരവും ചെയ്യണം. ഇതിനൊപ്പം സ്വപ്രയത്നവും കൂടിയുണ്ടെങ്കില്‍ ഏറെ ഉയര്ച്ചയിലെത്താവുന്ന നാളുകാരാണ് ഇവര്‍.



Click it and Unblock the Notifications
