Latest Updates
-
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആഴ്ച വ്രതം എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്
നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും ആഴ്ചയില്‍ വ്രതമനുഷ്ഠിക്കുന്നവരും കുറവല്ല. കിടക്ക നനയ്ക്കും സ്വപ്നസ്ഖലനം, വാസ്തവം
എന്നാല്‍ പലപ്പോഴും വ്രതമെടുക്കുമ്പോള്‍ പാലിക്കേണ്ട കൃത്യമായ വ്രതശുദ്ധിയും മറ്റും എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ആഴ്ചയിലെ ഓരോ ദിവസവും എടുക്കേണ്ട ചില വ്രതങ്ങളുണ്ട്. ഇവ എന്തിനൊക്കെ വേണ്ടിയാണെന്നും എന്താണ് ഇതിന്റെ പ്രാധാന്യമെന്നും നമുക്ക് നോക്കാം.

ഞായറാഴ്ച വ്രതം
ഞായറാഴ്ച വ്രതമെടുക്കുന്നത് ഐശ്വര്യത്തിനു വേണ്ടിയാണ്. ശനിയാഴ്ച ഒരിക്കലുണ്ട് വേണം ഞായറാഴ്ച വ്രതമെടുക്കാന്‍. മാത്രമല്ല സൂര്യഭഗവാനെ ധ്യാനിച്ച് ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ഉപ്പ് എണ്ണ എന്നിവ ഉപേക്ഷിക്കണം. രണ്ട് നേരം കുളി നിര്‍ബന്ധം. ശിവ ക്ഷേത്ര ദര്‍ശനം നടത്തണം.

തിങ്കളാഴ്ച വ്രതം
സ്ത്രീകളാണ് തിങ്കളാഴ്ച വ്രതം എടുക്കുക. ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുന്നതിനും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം. രാവിലെ തന്നെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപം നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തണം.

ചൊവ്വാഴ്ച വ്രതം
ജാതകത്തില്‍ ചൊവ്വാ ദോഷമുള്ളവരാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ദേവീ പ്രീയിയും ഹനുമല്‍ പ്രീതിയുമാണ് ഇതിന്റെ ഫലം. വിവാഹത്തിനു ദോഷമനുഭവിയ്ക്കുന്നവരാണ് ചൊവ്വാഴ്ച വ്രതം എടുക്കേണ്ടത്. രാവിലെ കുളിച്ച് ദേവീക്ഷേത്രത്തിലും ഹനുമാന് ക്ഷേത്രത്തിലു ദര്‍ശനം നടത്തുക. ചൊവ്വാഴ്ച ഒരിക്കലൂണും രാത്രിയില്‍ ലഘു ഭക്ഷണവും ശീലമാക്കാം. ഉപ്പ് ഉപേക്ഷിക്കുന്നത് അഭികാമ്യം.

ബുധനാഴ്ച വ്രതം
ബുധനാഴ്ച വ്രതം എടുക്കുന്നത് സര്‍വ്വൈശ്വര്യത്തിനു വേണ്ടിയാണ്. മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായ് നല്‍കുന്നതും വ്രതത്തിന്റെ ഭാഗമാണ്. പൂര്‍ണമായും ഉപവാസമിരിയ്ക്കണം എന്നാണ് ശാസ്ത്രം.

വ്യാഴാഴ്ച വ്രതം
വ്യാഴാഴ്ച വ്രതം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം.രാമായണ പാരായണവും ഉത്തമം.

വെള്ളിയാഴ്ച വ്രതം
മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. ധനസമൃദ്ധിയും ഐശ്വര്യവുമാണ് ഇതിന്റെ ഫലം.

ശനിയാഴ്ച വ്രതം
ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. പുലര്‍ച്ചെ കുളിച്ച് അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തുക. എള്ളു തിരി വഴിപാട് നടത്തുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം.



Click it and Unblock the Notifications
