For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സകല പാപവും നീക്കും ശിവരാത്രി വ്രതം

|

ഹിന്ദു മതാചാരങ്ങളില്‍ പവിത്രമായ ഒന്നാണ് മഹാശിവരാത്രി. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഈ പുണ്യദിനം ഭക്തിയോടെ ആചരിക്കുന്നു. ഉത്സവ ദിവസം മുഴുവന്‍ വിവിധ പുണ്യകര്‍മ്മങ്ങള്‍ നടത്തുന്നു. ത്രിമൂര്‍ത്തികളിലൊരാളായ പരമശിവനെ പ്രീതിപ്പെടുത്താന്‍ ഹിന്ദുമത വിശ്വാസകള്‍ അന്നേ ദിവസം ശിവരാത്രി വ്രതം നോല്‍ക്കുന്നു. ഹിന്ദുക്കള്‍ മഹാശിവരാത്രി വ്രതത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു. മഹാശിവരാത്രി വ്രതത്തിന്റെ പ്രാധാന്യവും വ്രതം നോറ്റാല്‍ ലഭിക്കുന്ന ഫലങ്ങളും കൂടുതലായി അറിയാം.

Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

ശിവരാത്രിയുടെ കഥ

ശിവരാത്രിയുടെ കഥ

പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്തി ഭഗവാന് ഹാനികരമാവാതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു നിന്നു. അങ്ങിനെ ഭഗവാന് നീലകണ്ഠന്‍ എന്ന പേരും ചെയ്തു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.

കുടുംബത്തിന് ഐശ്വര്യം

കുടുംബത്തിന് ഐശ്വര്യം

ശിവപുരാണം അനുസരിച്ച് ഒരു ഭക്തന്‍ പരമമായ ആത്മീയ തീക്ഷ്ണതയോടെ ശിവരാത്രി വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് പരമശിവന്റെ കൃപയും സര്‍വൈശ്വര്യവും കൈവരുമെന്നു പറയപ്പെടുന്നു. കുടുംബത്തിന് ഐശ്വര്യം, നല്ല ആരോഗ്യം, നല്ലൊരു പങ്കാളി, ഉത്തമ സന്താനം എന്നിവ നിങ്ങളിലെത്താന്‍ ശിവരാത്രി വ്രതം സഹായിക്കുന്നു. ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും പ്രധാനമായ ചടങ്ങും ശിവരാത്രി വ്രതമാണ്. മറ്റു വ്രതങ്ങളൊന്നും നോറ്റില്ലെങ്കിലും ശിവരാത്രി വ്രതം മാത്രം അനുഷ്ഠിച്ചാലും ഫലമുണ്ടാകുമെന്നു പറയപ്പെടുന്നു.

സര്‍വ്വശക്തനോടുള്ള പ്രാര്‍ത്ഥന

സര്‍വ്വശക്തനോടുള്ള പ്രാര്‍ത്ഥന

ഗുരുശാപം, സ്ത്രീ ശാപം എന്നിവയും ശിവരാത്രി വ്രതത്തിലൂടെ കഴുകിക്കളയപ്പെടുന്നു. വ്രതകാലത്ത് ഓരോ ഭക്തന്റെയും ആത്മാര്‍ത്ഥതയും ഭക്തിയും ശ്രദ്ധേയമാണ്. ശിവരാത്രി ദിനത്തില്‍ രാവും പകലും മുഴുവന്‍ ധാരാളം ഭക്തര്‍ പഴങ്ങളും പാലും ഉപയോഗിച്ച ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശിവരാത്രി വ്രതത്തില്‍ അരിയാഹാരം ഭക്ഷിക്കാന്‍ പാടില്ല. സര്‍വ്വശക്തനോടുള്ള പ്രാര്‍ത്ഥന ഉപവാസമില്ലാതെ പൂര്‍ത്തീകരിക്കുന്നില്ല.

വ്രതത്തിന്റെ ഗുണങ്ങള്‍

വ്രതത്തിന്റെ ഗുണങ്ങള്‍

ഹിന്ദു പുരാണ പ്രകാരം രണ്ട് പ്രകൃതിശക്തികളെ മഹാശിവരാത്രി വ്രതം നിയന്ത്രിക്കുന്നു. രജസ് ഗുണം, തമസ് ഗുണം തുടങ്ങിയ ശക്തികള്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെ ബാധിക്കുന്നു. ഒരു ഭക്തന്‍ യഥാര്‍ത്ഥത്തില്‍ ശിവന്റെ പാദങ്ങളില്‍ ആത്മാര്‍ത്ഥതയോടും അഭിനിവേശത്തോടുംകൂടെ അര്‍പ്പിതനാകുമ്പോള്‍ അവരുടെ എല്ലാ ചലനങ്ങളും നിയന്ത്രിക്കപ്പെടുകയും മനുഷ്യരെ നിയന്ത്രിക്കുന്ന തിന്മകളില്‍ നിന്ന് മുക്തമാകുകയും ചെയ്യുന്നു.

ദുഷ്ടചിന്തകളില്‍ നിന്ന് മുക്തി

ദുഷ്ടചിന്തകളില്‍ നിന്ന് മുക്തി

മോഹം, അസൂയ എന്നീ ചിന്തകളില്‍ നിന്നു മുക്തമാകുന്നു. ഒരേ സമയം തമോ ഗുണങ്ങളുടെ തിന്മകളെ കീഴടക്കാനുള്ള ശക്തി ഭക്തന് ലഭിക്കുന്നു. ശിവരാത്രി സമയത്ത് ഉപവസിക്കുന്ന ഭക്തര്‍, ഉപവാസം നടത്തുന്നത് അങ്ങേയറ്റം അഭികാമ്യമാണെന്ന് വിശ്വസിക്കുന്നു. ശക്തമായ അശ്വമേധയാഗം നടത്തുന്നതിനേക്കാള്‍ തുല്യമോ അതിലധികമോ ആയി ശിവരാത്രി വ്രതത്തെ വിലയിരുത്തുന്നു.

കൂവളത്തിന്റെ ഇലയാല്‍ അര്‍ച്ചന

കൂവളത്തിന്റെ ഇലയാല്‍ അര്‍ച്ചന

ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശിവരാത്രി വ്രതം നോല്‍ക്കുന്നതുമാണ് ശിവരാത്രി ദിവസത്തിന്റെ പ്രത്യേകത. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമര്‍പ്പിക്കുന്നതും കൂവളത്തിന്റെ ഇലയാല്‍ അര്‍ച്ചന നടത്തുന്നതും ശിവരാത്രി ദിനത്തിന്റെ പ്രധാന വഴിപാടുകളാണ്.

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തലേദിവസം വീട് കഴുകി വൃത്തിയാക്കുക. തലേദിവസം രാത്രി അരിയാഹാരം പാടില്ല. പാലോ പഴങ്ങളോ ലഘുവായ ആഹാരങ്ങളോ കഴിക്കാം. 'ഉപവാസം', 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ ശിവരാത്രി വ്രതം അനുഷ്ടിക്കാവുന്നതാണ്. ആരോഗ്യമുള്ളവര്‍ ഉപവാസം നോല്‍ക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും ചെയ്യുന്നു. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. വിശപ്പടക്കാന്‍ മാത്രം കഴിക്കുക, വയര്‍ നിറക്കരുത്.

രാത്രിയോ പകലോ ഉറക്കം പാടില്ല

രാത്രിയോ പകലോ ഉറക്കം പാടില്ല

ശിവരാത്രി വ്രതമെടുത്താല്‍ രാത്രി രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് നന്‍മ വരുത്തും. ഇതിനു സാധിക്കാത്തവര്‍ക്ക് വീട്ടിലിരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമ സ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്‌തോത്രങ്ങള്‍ പാരായണം ചെയ്യാവുന്നതാണ്. വൈകുന്നേരം ശിവക്ഷേത്രത്തില്‍ പരമേശ്വരന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച ഇളനീരോ വാങ്ങി കുടിക്കാവുന്നതാണ്.

വ്രതവും പൂജകളും

വ്രതവും പൂജകളും

ലോകമെമ്പാടുമുള്ള പ്രമുഖ ശിവ ക്ഷേത്രങ്ങളില്‍ ശിവരാത്രി നാളില്‍ വ്രതവും പൂജകളും നടത്തിവരുന്നുണ്ട്. അന്നേ ദിവലം രാത്രി പ്രത്യേക അന്നദാനവും നടത്തുന്നു. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിച്ച് ഭക്തര്‍ക്ക് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.

English summary

The Significance Of Fasting On Shivaratri

Mahashivratri festival is celebrated every year to worship the Lord Shiva. Know more about the significance of shivratri fast.
Story first published: Monday, February 17, 2020, 15:04 [IST]
X