Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരണ ശേഷമുള്ള ചടങ്ങും ആചാരവും : മോക്ഷപ്രാപ്തിക്ക് വിഷ്ണുപുരാണം പറയുന്നത്
മരണം എന്നത് എപ്പോഴും ദു:ഖകരമായ ഒരു വസ്തുത തന്നെയാണ്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അതാണ് വിധിയും, മരണത്തെ തടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. വിഷ്ണുപുരാണത്തില്‍ മരണത്തെക്കുറിച്ചും മരണത്തിന്റെ ആചാരങ്ങളേയും ചടങ്ങുകളേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മരണപ്പെട്ടയാളെ ആദരിക്കുക എന്നത് ഓരോ വിശ്വാസികളിലും ഓരോ തരത്തില്‍ ആയിരിക്കും. ആത്മാവിന് സമാധാനപരമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥമായി കണക്കാക്കുന്നത്.
മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. ഭൂമിയില്‍ നാം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം മരണശേഷം പരലോകത്ത് നമുക്കായി കാത്തു വെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ഓരോ വിശ്വാസികളിലും അത് ഓരോ തരത്തിലാണ്. എന്നാല്‍ സമാധാനപരമായ മരണവും മരണാനന്തര ജീവിതവും കൈവരിക്കുന്നതിന് വേണ്ടിയാണ് മരണശേഷം ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് എന്നാണ് വിശ്വാസം. ഇത്തരം ചടങ്ങുകളേയും ആചാരത്തേയും കുറിച്ച് വിഷ്ണുപുരാണത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം.

ആചാരങ്ങളുടെ പങ്ക്
വിഷ്ണുപുരാണം ഒരു വ്യക്തിയുടെ മരണശേഷം നടത്തുന്ന വിവിധ ആചാരങ്ങളെ പ്രതിപാദിക്കുന്നു. ഇതില്‍ പൂര്‍വ്വികര്‍ക്കായി നമ്മള് നടത്തുന്ന വഴിാടുകളും ആത്മാവിന്റെ നിത്യശാന്തിക്കായി നടത്തുന്ന കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇത്തരം ആചാരങ്ങള്‍ നടത്തുന്നത് മരണപ്പെട്ട വ്യക്തിയുടെ ആത്മാവിന് മോക്ഷം നല്കാന് സഹായിക്കും എന്നാണ് വിശ്വാസം. അത് മാത്രമല്ല കുടുംബത്തിന്റെ വിശ്വാസത്തിന് അനുസരിച്ച് ഇത്തരത്തില്‍ ചെയ്യുന്നതും കുടുംബാംഗങ്ങള്‍ക്കും സമാധാനവും സന്തോഷവും നല്‍കും എന്നും ശ്രദ്ധേയമാണ്.
വഴിപാടുകള്‍ നടത്തുന്നത്
മരണശേഷം ആത്മാവിന്റെ മോക്ഷശാന്തിക്കായി വിവിധ തരത്തിലുള്ള വഴിപാടുകള്‍ നടത്തുന്നു. ശ്രാദ്ധം ഉള്‍പ്പടെയുള്ള ചടങ്ങുകളും ബന്ധുക്കള്‍ നടത്തുന്നു. ശ്രാദ്ധം ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആത്മാവിന് നിത്യശാന്തിക്കായി എല്ലാ വര്‍ഷവും മരണപ്പെട്ട ദിവസം ശ്രാദ്ധവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നു. പിതൃക്കളുടെ ആത്മാവിന് ഭക്ഷണം, വെള്ളം, പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടുന്നു. വിഷ്ണുപുരാണം അനുസരിച്ച്, ഈ വഴിപാടുകള്‍ പൂര്‍വ്വികര്‍ക്ക് അവരുടെ ആത്മീയ യാത്രയില്‍ ഉപജീവനം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതാണ് എന്നാണ് വിശ്വാസം.
ആചാരങ്ങള്‍
പലപ്പോഴും വിഷ്ണുപുരാണം അനുസരിച്ച് മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും 15 ദിവസങ്ങള്‍ക്ക് ശേഷം ശുദ്ധീകരിക്കുന്നതിനെക്കുറിച്ചും പറയുന്നു. ഇത് ചെയ്യുന്നത് വഴി നെഗറ്റീവ് ഊര്‍ജ്ജം അഥവാ നിഷേധാത്മക ഊര്‍ജ്ജം നീക്കം ചെയ്യപ്പെടുമെന്ന് പലരും വിശ്വസിക്കുന്നു. കൂടാതെ ഇത് പലപ്പോഴും ദു:ഖാര്‍ത്തരായ കുടുംബാഗങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷവും സമാധാനവും നല്‍കും എന്നും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട് വിഷ്ണു പുരാണം.
കുടുംബങ്ങളില്‍ സ്വാധീനം
ഈ ആചാരങ്ങള്‍ എല്ലാം തന്നെ വിശ്വാസമാണെങ്കിലും പലപ്പോഴും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസവും സുരക്ഷയും നല്കുന്നു. അവ നിര്‍വഹിക്കുന്നതിലൂടെ, മരണശേഷവും കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്ത ബന്ധമുണ്ടെന്ന തോന്നലിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വിഷ്ണുപൂരാണം വളരെയധികം പ്രാധാന്യം നല്‍കുന്നതും. ഇവയെല്ലാം തന്നെ തലമുറകളിലൂടെയുള്ള കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് വിഷ്ണുപുരാണം ഊന്നിപ്പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
