For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകവാവിലെ ബലി ആത്മാവിന് മോക്ഷം ഇങ്ങനെ

|

മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടുന്നത്. മരിച്ച് പോയവര്‍ വരുമെന്നും ബലി സ്വീകരിക്കുമെന്നും വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ചരിത്ര കാലം മുതല്‍ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്നു. മരിച്ച് പോയവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയിടുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് വാവുബലി നടത്തുന്നത്. ഈ ദിവസം പിതൃക്കള്‍ക്കായി ബലി തര്‍പ്പണം നടത്തിയാല്‍ പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.

കര്‍ക്കിടക മാസത്തില്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിന് ബലി തര്‍പ്പണം നടത്തുമ്പോള്‍ അതിലൂടെ മോക്ഷം ലഭിക്കുന്നത് പിതൃക്കള്‍ക്കാണ്. എല്ലാ മാസവും ബലി തര്‍പ്പണം നടത്താമെങ്കിലും കര്‍ക്കിടകമാസത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് കൂടുതല്‍ പുണ്യം നല്‍കുന്നു എന്നാണ് വിശ്വാസം. കര്‍ക്കിടക മാസം എന്ന് പറയുന്നത് പുണ്യമാസമായാണ് കണക്കാക്കുന്നത്. വറുതിയുടെ കാലമാണെങ്കില്‍ പോലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും മാസമാണ് കര്‍ക്കിടകമാസം. കര്‍ക്കിട മാസത്തില്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നതിന് അനുഷ്ഠിക്കുന്ന കര്‍മ്മമാണ് ബലി തര്‍പ്പണം. കര്‍ക്കിടക വാവിനാണ് ബലി തര്‍പ്പണം നടത്തുന്നത്.

സാമ്പത്തിക നേട്ടത്തിന് വ്യാഴാഴ്ച ഈ വഴികള്‍സാമ്പത്തിക നേട്ടത്തിന് വ്യാഴാഴ്ച ഈ വഴികള്‍

ബലി കര്‍മ്മം ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ മാസത്തേയും കറുത്ത വാവ് ദിവസം ഇത്തരത്തില്‍ ബലി തര്‍പ്പണം നടത്താം. എന്നാല്‍ കറുത്ത വാവ് ദിവസം നടത്തുന്ന ബലി തര്‍പ്പണം നടത്തുന്നത് വളരെ പ്രധാനപ്പെട്ടതാണ്. നദിയോരങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണം നടത്തുക. ഒഴുകുന്ന വെള്ളത്തില്‍ വേണം തര്‍പ്പണം നടത്തേണ്ടത്. എന്നാല്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അനുഷ്ഠിക്കേണ്ട ചിലതുമുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കര്‍ക്കടക വാവു ബലി

കര്‍ക്കടക വാവു ബലി

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി തര്‍പ്പണം നടത്തേണ്ടത്. ആലുവ ശിവരാത്രി ദിവസവും ബലി തര്‍പ്പണം നടത്താന്‍ കഴിയുന്നു. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന കര്‍മ്മമാണ് ഇത്. മരിച്ച് പോയ പിതൃക്കള്‍ക്ക് ഇതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നും അവര്‍ ബലി സ്വീകരിക്കുമെന്നും ആണ് വിശ്വാസം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ബലിതര്‍പ്പണം നടത്തുമ്പോള്‍ മനസ്സും ശരീരവും ശുദ്ധിയുള്ളതായിരിക്കണം. ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുകയും ചെയ്യണം. ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ബലിയിടുന്ന വ്യക്തി പൂര്‍ണമായും ശുദ്ധി പാലിച്ചിരിക്കണം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല.

സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍

സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍

പിതാവ് മരിച്ചാല്‍ പണ്ട് കാലങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമേ ബലിയിട്ടിരുന്നുള്ളൂ. കാരണം പുത്രന്‍മാരിലൂടെയാണ് പിതാവിന് മോക്ഷപ്രാപ്തി ലഭിക്കുക എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്. എന്നാല്‍ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലി തര്‍പ്പണം നടത്താന്‍ ഒരുങ്ങരുത്.

വാവ് ഒരിക്കല്‍

വാവ് ഒരിക്കല്‍

ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസമാണ് വാവ് ഒരിക്കല്‍ എടുക്കേണ്ടത്. ബലി തര്‍പ്പണത്തിന്റെ തലേ ദിവസം ഒരു നേരം അരിയാഹാരം കഴിച്ച് വ്രത ശുദ്ധിയോടെ ബലിതര്‍പ്പണം നടത്തണം. എന്നാല്‍ ഉപവസിക്കരുത്. മാത്രമല്ല ഭഗവാന് പ്രസാദം നേദിച്ച് പുലര്‍ച്ചെ ഉണര്‍ന്ന് കുളിച്ച് തര്‍പ്പണം നടത്തുക.

പൂജക്ക് വേണ്ടത്

പൂജക്ക് വേണ്ടത്

വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എന്നാല്‍ ബ്രാഹ്മണര്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ അരി ഉപയോഗിക്കാറില്ല.

ബലി തര്‍പ്പണം നടത്തേണ്ടത്

ബലി തര്‍പ്പണം നടത്തേണ്ടത്

രണ്ട് തിരിയിട്ട് നിലവിളക്ക് കൊളുത്തി നാക്കില വെച്ച് മൂന്ന് പിടി പച്ചരിയും എള്ളും ചേര്‍ത്ത് കുഴച്ച് വെക്കുക. നാക്കിലയുടെ ഇടതു വശത്ത് ചെറുളയും പച്ച മഞ്ഞളും അരച്ചത് വെക്കാം. ബലിയിടുന്ന ആള്‍ തെക്കോട്ട് തിരിഞ്ഞിരിക്കണം. കിണ്ടിയിലെ വെള്ളം എടുത്ത് കറുകപ്പുല്ലുകള്‍ കിണ്ടിയിലെ വെള്ളത്തില്‍ മുക്കി നാക്കിലയിടെ ഒരറ്റത്ത് വെക്കുക.

 ബലി തര്‍പ്പണം നടത്തേണ്ടത്

ബലി തര്‍പ്പണം നടത്തേണ്ടത്

പച്ചരിയും എള്ളും കുതിര്‍ത്ത് വെച്ചതില്‍ കുറച്ചെടുത്ത് ഉരുളയാക്കുക. ഇതെടുത്ത് നെഞ്ചില്‍ ചേര്‍ത്ത് വെച്ച് മരിച്ച് പോയ പിതൃക്കളെ മനസ്സില്‍ വിചാരിച്ച് കറുകപ്പൂവിന്റെ നടുവിലായി വെക്കുക. പിന്നീട് അല്‍പം ചെറുളയും മഞ്ഞളും കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് പിണ്ഡത്തിന് സമീപം സമര്‍പ്പിക്കുക. ഇത്തരത്തില്‍ അഞ്ച് തവണ ചെയ്തിരിക്കണം.

 ബലി തര്‍പ്പണം നടത്തേണ്ടത്

ബലി തര്‍പ്പണം നടത്തേണ്ടത്

എല്ലാം ചെയ്ത ശേഷം നമസ്‌കരിച്ച് കൈകഴുകി ഇലയുടെ മുകള്‍ ഭാഗം ഒരു ഇഞ്ച് നീളത്തില്‍ കീറുക. നമസ്‌കരിച്ച ശേഷം ഇല നിവര്‍ത്ത് വെക്കുക. പിണ്ഡത്തില്‍ നിന്ന് ദര്‍ഭപ്പുല്ല് എല്ലാം എടുത്ത് ഇത് തലക്ക് മുകളിലൂടെ പുറകിലേക്കിടുക. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കൈകഴുകി പിണ്ഡവും പൂവും എല്ലാം ഇലയിലിടുക.

 ബലി തര്‍പ്പണം നടത്തേണ്ടത്

ബലി തര്‍പ്പണം നടത്തേണ്ടത്

പിന്നീട് കൈകഴുകി ഇടത്തേ കൈയ്യില്‍ ഇലയും വലത്തേ കൈയ്യില്‍ കിണ്ടിയും എടുത്ത് പ്രാര്‍ത്ഥിച്ച ശേഷം ഇല പുഴയില്‍ കൊണ്ട് ചെന്ന് ഒഴുക്കുക. അല്ലെങ്കില്‍ ഇല തെക്കോട്ടാക്കി വെച്ച് ഒന്നു കൂടി വെള്ളം കൊടുത്ത ശേഷം നമസ്‌കരിച്ച് കൈകൊട്ടി കാക്കയെ വിളിക്കാം. കാക്ക വന്ന് പിണ്ഡം സ്വീകരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചു എന്ന് മനസ്സിലാക്കാം.

English summary

The rituals and formal procedures of karkidaka vavubali

In this article we have explained the importance of karkidaka vavu bali, read on.
X
Desktop Bottom Promotion