Latest Updates
-
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
രാശി പറയും നിങ്ങളുടെ വിവാഹപ്രായം
ഒരു വ്യക്തിയുമായുള്ള ജീവിതത്തിലെ ആജീവനാന്ത പ്രതിബദ്ധതയാണ് വിവാഹം. വിവാഹം കഴിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. എപ്പോഴാണ് വിവാഹം കഴിക്കുക?' അല്ലെങ്കില്‍ വിവാഹം കഴിക്കാനുള്ള ശരിയായ സമയം ഏതാണ് എന്നു ചിന്തിക്കുന്നവരായിരിക്കും മിക്ക യുവാക്കളും. വിവാഹം കഴിക്കാനുള്ള ശരിയായ സമയം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു.
വിവാഹത്തോടൊപ്പം വരുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കാന്‍ ഒരാള്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ആകാമത്. ഇത് ചെറുപ്രായത്തില്‍ ആയിരിക്കാം, അല്ലെങ്കില്‍ ഒരാളുടെ അമ്പതുകളില്‍ പോലും. നിങ്ങളുംട തീരുമാനം ശരിയായ വ്യക്തി, ശരിയായ വികാരം, ശരിയായ ഉദ്ദേശ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം വളരെ വ്യക്തിപരമായ തീരുമാനമാണെങ്കിലും, ഈ നടപടി സ്വീകരിക്കാന്‍ പലരും തങ്ങളുടെ ജനന രാശിയുടെ നിലപാടില്‍ വിശ്വസിക്കുന്നു. രാശിചിഹ്നങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാനുള്ള മികച്ച പ്രായം ഇതൊക്കെയാണ്.

മേടം
ഈ രാശിചിഹ്നത്തിലെ ആളുകള്‍, സ്ഥിരോത്സാഹം ഇല്ലാത്തവരാണ്. ഇക്കാരണത്താല്‍, അവസാന ഘട്ടങ്ങളില്‍ എല്ലാം വേഗത്തില്‍ ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു. ഈ സ്വഭാവം കാരണം, അവരില്‍ പലരും വിവാഹത്തിലേക്ക് തിരക്കിട്ട് സഞ്ചരിക്കുന്നു. മേടം രാശിക്കാര്‍ക്ക് വിവാഹിതരാകാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം അവരുടെ ഇരുപതുകളുടെ അവസാനത്തിലാണ്. ഈ സമയം അവര്‍ക്ക് ജീവിതത്തില്‍ സ്ഥിരത അനുഭവപ്പെടുകയും ചെയ്യുന്നു.

ഇടവം
ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ എല്ലാ കാര്യങ്ങളിലും വളരെ സ്ഥിരത പുലര്‍ത്തുന്നു, മാത്രമല്ല അവരെ ശരിക്കും വിലമതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആരോടെങ്കിലും സ്വയം സമര്‍പ്പിക്കാനുള്ള കഴിവുമുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍, യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയതിനുശേഷം മാത്രമേ ഇടവം രാശിക്കാര്‍ വിവാഹിതരാകൂ. ഇവരുടെ ഏറ്റവും അനുയോജ്യമായ പ്രായം 30കളാണ്.

മിഥുനം
ഇരുപതുകളില്‍ വളരെ അര്‍പ്പണബോധമില്ലാത്തവരായാണ് മിഥുനം രാശിക്കാര്‍ അറിയപ്പെടുന്നത്. ഈ സമയത്ത് അവര്‍ അല്‍പ്പം കലഹിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു. അതിനാല്‍ 30 വയസ്സിനു ശേഷമാണ് മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച വിവാഹം പ്രായം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തിനും കുടുംബ ജീവിതത്തിനും ഒരുപോലെ വിലനല്‍കുന്നു. നേരത്തെ വിവാഹം കഴിക്കുന്നത് ചിലപ്പോള്‍ ദാമ്പത്യബന്ധം സമയബന്ധിതമായി അവസാനിക്കുന്നതിലേക്ക് നയിക്കുന്നു. അതിനാല്‍, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, വിവാഹത്തില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല സമയം അവരുടെ ഇരുപതുകളുടെ അവസാനത്തിലോ 30കളുടെ തുടക്കത്തിലോ ആണ്.

ചിങ്ങം
ദീര്‍ഘകാല ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. കൂടാതെ, അവര്‍ രസകരവുമായ വ്യക്തികളാണ്. ഇതിന്റെ കൂടിച്ചേരല്‍ അവരെ വളരെയധികം സന്തോഷിപ്പിക്കുന്നു. ചിങ്ങം രാശിക്കാര്‍ ദീര്‍ഘവീക്ഷണമുള്ള ആളുകളായതിനാല്‍, ശരിയായ പങ്കാളിയെ കണ്ടെത്താന്‍ അവരുടെ സമയം ചെലവഴിക്കുന്നതാണ് നല്ലത്. അങ്ങനെ, അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല സമയം അവരുടെ 30കളിലോ 40കളിലോ ആണ്.

കന്നി
പരിപൂര്‍ണ്ണതാവാദികളായ കന്നി രാശിക്കാര്‍ അവരുടെ തിരഞ്ഞെടുപ്പുകളിലും ജീവിതത്തില്‍ ആവശ്യമായ കാര്യങ്ങളിലും വളരെ അടുക്കും ചിട്ടയുമുള്ളവരാണ്. ബന്ധങ്ങളെക്കുറിച്ചും, പങ്കാളികളില്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്നും അവര്‍ക്ക് നന്നായി അറിയാം. ശാന്തവും സര്‍ഗാത്മകവുമായ വ്യക്തികളായതിനാല്‍ കന്നി രാശിക്കാര്‍ക്ക് വിവാഹിതരാകാനുള്ള ഏറ്റവും നല്ല പ്രായം 25 - 30 വരെയാണ്.

തുലാം
തുലാം രാശിക്കാര്‍ സന്തുലിതാവസ്ഥ തേടുന്നവരാണ്. തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് സമയമെടുക്കുമെങ്കിലും, ഒരിക്കല്‍ ചെയ്താല്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമാണ്. അവര്‍ ക്ഷമയും ലളിത ജീവിതം ആഗ്രഹിക്കുന്നവരുമാണ്. അവരുടെ പങ്കാളി ഇങ്ങനെയൊക്കെ ആവണമെന്ന് ശാഠ്യം പിടിക്കുന്നില്ല. തുലാം രാശിക്കാര്‍ക്ക് വിവാഹം കഴിക്കാനുള്ള ശരിയായ പ്രായം അവരുടെ ഇരുപതുകളിലാണ്.

വൃശ്ചികം
ബന്ധങ്ങളുടെ കാര്യത്തില്‍ വൃശ്ചികം രാശിക്കാര്‍ കണിശക്കാരാണ്. കൂടാതെ, ഒരു ബന്ധത്തിലേക്ക് തിരിയുന്നതിനു മുമ്പ് ആദ്യം വിശ്വാസം വളര്‍ത്തിയെടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ വളരെ വികാരാധീനരായതിനാല്‍, ഒരു പരാജിതമായ വിവാഹ ബന്ധം വൈകാരികമായി അവരെ തളര്‍ത്തും. അതിനാല്‍, വൃശ്ചികം രാശിക്കാര്‍ ശരിയായ പൊരുത്തം കണ്ടെത്താന്‍ അവരുടെ സമയം എടുക്കണം. അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം അവരുടെ മുപ്പതുകളിലാണ്.

ധനു
ധനുരാശികള്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാം തീരുമാനിക്കാന്‍ സ്ഥലവും സമയവും ആവശ്യമാണ്. എല്ലാം തികഞ്ഞതും കൃത്യവുമായിരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ അപകടസാധ്യതകള്‍ കണക്കാക്കി എടുക്കുകയും എല്ലാത്തിനും വിജയം ഉറപ്പാക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ധനു രാശിക്കാര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം അവരുടെ മുപ്പതുകളുടെ മധ്യത്തിലോ അതിനുശേഷമോ ആണ്.

മകരം
ഏത് സാഹചര്യത്തിനും അവസ്ഥയ്ക്കും അനുസരിച്ച് പോരാടുന്നവരാണ് മകരം രാശിക്കാര്‍. അവര്‍ അവരുടെ സഹജവാസനയിലും പെട്ടെന്നു തന്നെ ശരിയോ തെറ്റോ അനുഭവപ്പെടുന്ന കാര്യങ്ങളിലും വിശ്വസിക്കുന്നു. അതിനാല്‍, 20, 30, 40 എന്നിങ്ങനെയുള്ള ഏത് പ്രായത്തിലും വിവാഹം കഴിക്കാന്‍ മകരം രാശിക്കാര്‍ക്ക് നല്ലതാണ്.

കുംഭം
കുഭം രാശിക്കാര്‍ അവരുടെ അവസരങ്ങള്‍ തേടിപ്പോകാന്‍ ഇഷ്ടപ്പെടുന്നു. കൂടാതെ, ശരിയായ അവസരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വിവാഹ സാധ്യതകളിലൊന്ന് അവര്‍ അവിവാഹിതരായി തുടരും എന്നതാണ്. പ്രായം അവര്‍ക്ക് ഒരു തടസ്സമല്ല, എങ്കിലും, അവരുടെ മുപ്പതുകളില്‍ വിവാഹം കഴിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് നല്ലതാണ്.

മീനം
മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഉടമകളാണ് മീനം രാശിക്കാര്‍. ഒരു യോജിച്ച ജീവിത പങ്കാളിയെ, അവരുടെ സ്വഭാവ ഗുണങ്ങള്‍ മനസിലാക്കുന്നതുവരെ കണ്ടെത്താനായി അവര്‍ അന്വേഷിച്ചു നടക്കും. മീനം രാശിക്കാര്‍ക്ക് വിവാഹിതരാകാന്‍ ഏറ്റവും അനുയോജ്യമായ സമയം പ്രവചിക്കാന്‍ അതിനാല്‍ അല്‍പം പ്രയാസമാണ്. എന്നാല്‍, ഇത് അവരുടെ ഇരുപതുകളുടെ ആരംഭത്തിലോ 40കളുടെ അവസാനത്തിലോ ആകാം. എല്ലാം, അവരെ മനസിലാക്കുന്ന, അവരുടെ മനസിനിണങ്ങുന്ന വ്യക്തിയെ കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.



Click it and Unblock the Notifications











