For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാമക്യ ദേവി, സ്ത്രീ യോനീശക്തി

|

പല ക്ഷേത്രങ്ങള്‍ക്കു പുറകിലും പലതരം കഥകളുണ്ടാകും. ക്ഷേത്രോല്‍പ്പത്തിയെ സംബന്ധിച്ച്, ആചാരാനുഷ്ഠനാങ്ങളേയും പ്രതിഷ്ഠകളേയും സംബന്ധിച്ച്.

ഗൗഹാട്ടിയിലെ കാമക്യ ക്ഷേത്രം പ്രസിദ്ധമായ ഒന്നാണ്. ഗൗഹാട്ടിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാമഗിരിയെന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശിവപത്‌നിയായിരുന്ന സതീദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണു വിശ്വാസം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

സതീദേവിയുടെ ആത്മത്യാഗത്തില്‍ കുപിതനായ ശിവന്‍ താണ്ഡവം തുടങ്ങി. ലോകത്തെ നശിപ്പിക്കുന്ന ഈ താണ്ഡവത്തില്‍ നിന്നും ശിവനെ ഇതില്‍ നിന്നും പിന്‍തിരിപ്പിയ്ക്കാന്‍ തന്റെ സുദര്‍ശനചക്രമെറിഞ്ഞ് സതീദേവിയുടെ ശരീരം 51 കഷ്ണങ്ങളായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 51 ഇടങ്ങളിലായി വീണു. ഈ 51 ഇടങ്ങള്‍ ശക്തിപീഠങ്ങളായി അറിയപ്പെടുന്നു.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

ഇതില്‍ സതീദേവിയുടെ യോനി വീണ ഭാഗമാണ് കാമക്യ ക്ഷേ്ത്രമെന്നാണ് വിശ്വാസം. കാമം തോന്നുമ്പോള്‍ സതീദേവി അഥവാ പാര്‍വ്വതി ശിവനോടൊപ്പം ഈ ക്ഷേത്രത്തിലെത്താറുണ്ടെന്നാണ് വിശ്വാസം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

താന്ത്രികന്മാര്‍ ആരാധിയ്ക്കുന്ന പ്രധാന ശക്തിയാണ് കാമക്യ ദേവി.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹപ്രതിഷ്ഠയില്ല. പകരം പാറക്കല്ലില്‍ യോനീമാതൃകയില്‍ ഒരു അടയാളമുണ്ട്. ഇതില്‍ നിന്നും വസന്തകാലത്ത് സ്വാഭാവികമായ ജലപ്രവാഹവുമുണ്ടാകും. ഈ ജലം കുടിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണന്നാണ് വിശ്വാസം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

യോനി പുതുജന്മത്തിലേയ്ക്കുള്ള കവാടമാണെന്നാണു വിശ്വാസം. ഇതനുസരിച്ചു കാമക്യ ദേവി ഉല്‍പ്പത്തിയുടെ കേന്ദ്രബിന്ദുവാണെന്നു കണക്കാക്കപ്പെടുന്നു.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

ആര്‍ത്തവകാലത്ത് ക്ഷേത്രപ്രവേശനം വിലക്കാണ്. എന്നാല്‍ കാമക്യ ക്ഷേത്രത്തിനു സമീപം ബ്രഹ്മപുത്ര നദിയിലെ ജലം വര്‍ഷത്തില്‍ മൂന്നു ദിവസം ചുവന്ന നിറത്തിലാകും. ഇത് ദേവിയുടെ ആര്‍ത്തവകാലമെന്നു വിശ്വസിച്ച് ആഘോഷം നടത്തുന്നു. അംബുബാച്ചി മേളയെന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നു ദിവസത്തിനൊടുവില്‍ നനഞ്ഞ വസ്ത്രം ഭക്തജനങ്ങള്‍ക്ക് പ്രസാദമായി കൊടുക്കും. ദേവിയുടെ ആര്‍ത്തവരക്തത്താല്‍ നനഞ്ഞ വസ്ത്രമാണ് ഇതെന്നാണ് വിശ്വാസം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

അംബുബാച്ചി മേള പ്രത്യുല്‍പാദവുമായി ബന്ധപ്പെട്ട ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീശക്തിയുടേയും ഉല്‍പത്തിയുടേയും ആഘോഷം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

താന്ത്രികര്‍ക്ക് ഏറ്റവും ശക്തിയുള്ള സമയമാണ് അംബുബാച്ച മേളയുടെ സമയമെന്നാണു വിശ്വാസം. ഇവര്‍ ധ്യാനത്തില്‍ നിന്നും ഉണര്‍ന്ന് തങ്ങളുടെ ശക്തി വെളിപ്പെടുത്തുന്ന സമയം.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവിയെ ആരാധിച്ചില്ലെങ്കില്‍ പൂര്‍ണമായും താന്ത്രികനാകില്ലെന്നാണ് പല സ്ഥലലങ്ങളിലുമുള്ള വിശ്വസാ.ം

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

വിവാഹം, പണം, കുട്ടികള്‍ തുടങ്ങിയ പല ആഗ്രഹപൂര്‍ത്തിയ്ക്കുമായി ഇവിടെ വന്നെത്തുന്നവരുണ്ട്. ദുര്‍മന്ത്രവാദങ്ങള്‍ക്കെത്തുന്നവരും കുറവല്ല.

കാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമക്യ ദേവി, സ്ത്രീ യോനീശക്തി

ആട്, പോത്ത് തുടങ്ങിയ മൃഗബലികളും പതിവാണ്. എന്നാല്‍ പെണ്‍മൃഗത്തെ ബലി കൊടുക്കാറില്ല. കന്യാപൂജയും കാമക്യ ദേവിയെ പ്രസാദിപ്പിയ്ക്കാന്‍ നടത്താറുണ്ട്.

English summary

The Mysticism Of Kamakhya Devi Temple

Kamakhya temple is one of the 51 shakti peeths. Read on to know more about the myths and strange things associated with it.
Story first published: Monday, September 7, 2015, 12:54 [IST]
X
Desktop Bottom Promotion