Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഇവരില്ലെങ്കില്‍ പുരാണം മറ്റൊന്നാവുമായിരുന്നു
ഹിന്ദു പുരാണത്തിലെ നിരവധി സ്ത്രീ കഥാപാത്രങ്ങളെ നമുക്കറിയാം. മഹാഭാരത യുദ്ധം തുടങ്ങാന്‍ വരെ കാരണം ഒരു സ്ത്രീയുടെ പ്രതിഞ്ജയാണ് എന്നുള്ളതാണ് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നമ്മുടെ പുരാണത്തില്‍ പ്രാധാന്യം നല്‍കുന്നത്.
കാമക്യ ദേവി, സ്ത്രീ യോനീശക്തി
ഇത്തരം കഥാപാത്രങ്ങളില്ലായിരുന്നെങ്കില് നമ്മുടെ പുരാണങ്ങള്‍ മറ്റൊന്നാവുമായിരുന്നു. എന്നാല്‍ പരിചിതമായതും പരിചിതമല്ലാത്തതുമായ നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

സീത
പുരാണത്തിലെ സ്ത്രീ രത്നങ്ങളില്‍ ശ്രേഷ്ഠയാണ് സീത. അന്നും ഇന്നും സീതയ്ക്കു പകരം സീതമാത്രമാണ്. മിഥിലാപുരിയിലെ രാജാവായിരുന്ന ജനക മഹാരാജാവിന്റെ പുത്രിയായിരുന്നു സീതാ. അതിലുപരി സീത ശ്രീരാമന്റെ ഭാര്യയുമായിരുന്നു. രാമ-രാവണ യുദ്ധത്തിന് കാരണം തന്നെ സീതയാണെന്നതാണ് സത്യം. സീതയുടേതു പോലെ സ്വഭാവശുദ്ധിയും സ്നേഹവും ക്ഷമയുമുള്ള കഥാപാത്രത്തെ നമ്മുടെ പുരാണങ്ങളില്‍ കാണുക പ്രയാസം.

ദ്രൗപദി
അഗ്നിയില്‍ നിന്നും ഉണ്ടായവളാണ് ദ്രൗപതി. പഞ്ചപാണ്ഡവന്മാരുടെ ഭാര്യയായ ദ്രൗപതിയെ കൗരവര്‍ അപമാനിച്ചതിനെത്തുടര്ന്നായിരുന്നു മഹാഭാരത യുദ്ധം പോലും ആരംഭിച്ചത്. എങ്കിലും ഹിന്ദു പുരാണത്തിലെ ശ്ക്തയായ കഥാപാത്രമായിരുന്നു ദ്രൗപദി.

മണ്ഡോദരി
രാവണന്റെ ഭാര്യയായിരുന്നു മണ്ഡോദരി. അവരുടെ ബുദ്ധിശക്തിയായിരുന്നു അവരുടെ സൗന്ദര്യം. പക്ഷേ അസാമാന്യ കരുത്തുള്ള സ്ത്രീയായിരുന്നു ഇവര്‍. രാമ-രാവണ യുദ്ധത്തിനവസാനം പൈശാചികമായ അന്ത്യമായിരിക്കും രാവണനും ലങ്കയ്ക്കുമുണ്ടാവുക എന്നവര്‍ക്ക് അറിയാമായിരുന്നു.

താര
വാനരരാജാവായ ബാലിയുടെ ഭാര്യയായിരുന്നു താര. അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇവരുടേയും മുഖമുദ്ര.

ഗംഗ
ഇന്ത്യയിലെ പുണ്യനദികളില്‍ ഒന്നാണ് ഗംഗ. എന്നാല്‍ പാപങ്ങളെല്ലാം കഴുകിക്കളയാനുള്ള കഴിവ് ഗംഗയ്ക്കുണ്ട്.

മോഹിനി
വിഷ്ണുവിന്റെ സ്ത്രീവേഷമായിരുന്നു മോഹിനി. എന്നാലും മോഹിനിയ്ക്കും നമ്മുടെ പുരാണത്തില്‍ വ്യക്തമായ സ്ഥാനമാണുള്ളത്. അസാമാന്യമായ മോഹിനിയുടെ ബുദ്ധിശക്തിയാണ് പല പ്രശ്നങ്ങളില്‍ നിന്നും ദേവന്മാരെ രക്ഷിച്ചതും.



Click it and Unblock the Notifications
