Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
12 രാശിക്കാരില്‍ സ്വന്തം കാര്യം മാത്രം ലക്ഷ്യം ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രാധാന്യം ഉണ്ട്. രാശിയും സമയവും ഗ്രഹവും നാഴികയും വിനാഴികയും മാറുന്നതിന് അനുസരിച്ചാണ് ഓരോ രാശിയുടെ സ്വഭാവവും മാറുന്നത്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില രാശിക്കാര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണ്ടവരാണ്. ചിലരെ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. എന്ത് തന്നെയായാലും സ്വയം സ്‌നേഹവും സ്വയം ആരാധനയും ഉള്ള ചില രാശിക്കാരുണ്ട്. 12 രാശിയില്‍ നമ്മളെ വെല്ലുവിളിയില്‍ എത്തിക്കുന്നത് എപ്പോഴും ഇനി പറയുന്ന ഈ അഞ്ച് രാശിക്കാരാണ്.
ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മള്‍ പലപ്പോഴും പല കാര്യങ്ങളും മനസ്സിലാക്കുന്നത്. എന്നാല്‍ സ്വയം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കിയാണ് നമ്മുടെ ബാക്കിയുള്ള ജീവിതത്തെ മനസ്സിലാക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് സ്വാര്‍ത്ഥരും അല്ലെങ്കില്‍ ആരൊക്കെയാണ് ജീവിതത്തില്‍ സ്വയം സ്‌നേഹത്തിന് അടിമപ്പെടുന്നവരും എന്ന് നമുക്ക് രാശി നോക്കി മനസ്സിലാക്കാവുന്നതാണ്. ചില രാശിക്കാര്‍ക്ക് എന്തൊക്കെ നല്ല സ്വഭാവം ഉണ്ടെങ്കിലും ചില രാശിക്കാര്‍ക്ക് വളരെയധികം മോശം സ്വഭാവങ്ങളും ഉണ്ടായിരിക്കും. അവ എന്തൊക്കെയെന്നും അതനുസരിച്ച് നമുക്ക് പെരുമാറുന്നതിനും ശ്രമിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള ഈ രാശിക്കാര്‍ കാണാന്‍ വളരെയധികം ആകര്‍ഷകമുള്ളവരായിരിക്കും. ഇത് കൂടാതെ ഇടപെടുമ്പോള്‍ ഊഷ്മള സ്വഭാവക്കാരാണ് എന്ന് തോന്നുമെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ അനുകമ്പയും സഹാനുഭൂതിയും ഇല്ലാത്തവരാണ്. അവര്‍ തങ്ങള്‍ക്കപ്പുറത്ത് എന്താണ് എന്ന് ചിന്തിക്കാത്തതിനാലാണിത്. ഇവര്‍ക്ക് ഇവരുടെ ഈ സ്വഭാവത്തെക്കുറിച്ച് നല്ലതുപോലെ അറിയാമെങ്കിലും അത് മാറ്റുന്നതിന് ഇവര്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരം സ്വഭാവങ്ങള്‍ കൂടെക്കൂട്ടുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാരോട് ഇടപെടുമ്പോഴാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാരാണ് ഇതില്‍ ആദ്യത്തെ വ്യക്തി.കാരണം ഇവര്‍ പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാത്ത സ്വഭാവക്കാരായിരിക്കും. കാരണം സ്വന്തം കാര്യത്തിന് വേണ്ടി മാത്രമാണ് ഇവര്‍ മറ്റുള്ളവര ആശ്രയിക്കുന്നത്. അവര്‍ ഒരു കാര്യത്തിലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത് മാത്രമല്ല അത്രമേല്‍ പ്രിയപ്പെട്ടവരാണെങ്കില്‍ പോലും അവരെ കണക്കിലെടുക്കാത്ത സ്വഭാവക്കാരായിരിക്കും. ഇവര്‍ക്ക് എന്താണോ ആവശ്യം അതാണ് ഇവര്‍ ചെയ്യുന്നത്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ഇവരുടെ ചോദ്യമല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഇവര്‍ ചിന്തിക്കുന്നില്ല എന്നുള്ളതാണ്.

ഇടവം
ഇടവം രാശിക്കാരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ എപ്പോഴും മികച്ചവരാണ് എന്ന് ഇവര്‍ തന്നെ കരുതുന്നു. അത് മാത്രമല്ല മിക്ക ആളുകളേക്കാളും എന്ത് ്മികച്ച കാര്യത്തിനും ഇവരാണ് അര്‍ഹര്‍ എന്ന ചിന്ത ഇവരിലുണ്ടാവുന്നുണ്ട്. സ്വന്തം നന്മയ്ക്കായി അവര്‍ ചെയ്യുന്നതെന്താണെന്നും അത് വിലമതിക്കുന്നതാണെന്നും അവര്‍ക്ക് ഒരു ചിന്തയുണ്ട്, കാരണം അവര്‍ എല്ലാ നന്മയ്ക്കും യോഗ്യരാണെന്ന് അവര്‍ സ്വയം വിചാരിക്കുന്നു. ഇവര്‍ക്ക് മറ്റുള്ളവവരോട് ഒരു കാരണവശാലും സഹാനുഭൂതിയില്ല, മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതിന് അവര്‍ ഇഷ്ടപ്പെടുന്നില്ല, ഇവര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ വഴി ആഗ്രഹിക്കുന്നവരായിരിക്കും. അതില്‍ കൃത്രിമത്വം കാണിക്കുന്നതിനും ഇവര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാരാണ് ഈ ലിസ്റ്റില്‍ അടുത്തത്. ഇവര്‍ക്ക് എല്ലാ ശ്രദ്ധയും ഇവര്‍ക്ക് തന്നെ ലഭിക്കണം എന്ന ചിന്തയാണ് എപ്പോഴും. സ്വയം കേന്ദ്രീകൃതരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും തന്നെപ്പറ്റി തന്നെ ചിന്തിക്കുന്നവരാണ് ഈ രാശിക്കാര്‍. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കും. അതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ഇവര്‍ ചെയ്യുന്നു. പലപ്പോഴും നേതൃത്വസ്വഭാവം ഇവര്‍ പല അവസരങ്ങളിലും പുറത്തെടുക്കുന്നു. ഇത് ഇവരെ സ്വയം ആരാധനയുടെ അങ്ങേ അറ്റത്തേക്ക് എത്തിക്കുന്നു. കാരണം അവര്‍ നിങ്ങളെക്കാള്‍ മികച്ചവരാണെന്ന് എല്ലാവിധത്തിലും നിങ്ങളെ കാണിക്കാന്‍ അവര്‍ എപ്പോഴും ശ്രമിക്കും. ഇതിനെ ആത്മവിശ്വാസം എന്ന പേരിട്ടാണ് ഇവര്‍ വിളിക്കുന്നതും.

വൃശ്ചികം
വൃശ്ചികം രാശിക്കാരാണ് അടുത്തതായി ഉള്ളത്. ഇവര്‍ പലപ്പോഴും അടുത്ത സുഹൃത്തുക്കളെ വരെ ഒറ്റിക്കൊടുക്കുന്ന സ്വഭാവക്കാരായിരിക്കും. അതിന് വേണ്ടി പല അവസരങ്ങളും ഇവര്‍ തന്നെ ഉണ്ടാക്കുന്നു. പക്ഷേ ഇവര്‍ കൂടെ ചേരുന്നവര്‍ എത്തരത്തില്‍ ആയിരിക്കും എന്നുള്ളത് ആശ്രയിച്ചാണ് ഇവരുട സ്വഭാവത്തെ നിര്‍വ്വചിക്കുന്നത്. ഇവര്‍ പലപ്പോഴും അക്രമാസക്തരാവുന്നു എന്നുള്ളതാണ് സത്യം. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടുന്നതിന് മറ്റുള്ളവരെ പ്രയോജനപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം സ്വഭാവം ആയിരിക്കും. ആളുകളെ പൂര്‍ണ്ണമായും തടയുന്നതിനുള്ള കഴിവ് അവര്‍ക്ക് ഉണ്ട്. ഇതെല്ലാം ഇവരുടെ സ്വയംസ്‌നേഹത്തിനുള്ള ഉത്തമ ഉദാഹരണമാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ചില സ്വഭാവങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ ആരോപിക്കുകയാണെങ്കില്‍, അത് അവര്‍ ഒരിക്കലും സമ്മതിക്കില്ല. പകരം അവര്‍ സ്വതന്ത്രരാണെന്നും അത്തരം ചിന്താഗതിയുള്ളവരാണ് എന്നും പറയും. അതിന് വേണ്ടി വാദിക്കും. സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും അല്ലാതെ മറ്റൊന്നും ചിന്തിക്കാത്ത അവസ്ഥയിലേക്കാണ് ഇവര്‍ എത്തുന്നത്. അവര്‍ ജീവിതത്തില്‍ വളരെയധികം ലക്ഷ്യബോധമുള്ളവരാണ്. അത് നേടുന്നതിന് അവര്‍ ആളുകളെ പ്രയോജനപ്പെടുത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ ഇവര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതിന് വേണ്ടിയും ഇവര്‍ പരിശ്രമിക്കും. ഇവര്‍ എന്തെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും സമ്പൂര്‍ണഫലവും



Click it and Unblock the Notifications











