Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ഈ രാശിക്കാര്‍ കൂടെയെങ്കില്‍ അസ്വസ്ഥതയും അസഹിഷ്ണുതയും വിട്ടുമാറില്ല
സൂര്യ രാശിപ്രകാരം പന്ത്രണ്ട രാശിചക്രങ്ങളാണ് ഉള്ളത്. ഇതില്‍ തന്നെ ഓരോ രാശിക്കാരിലും ഓരോ സ്വഭാവമാണ് എന്നത് നമുക്കറിയാം. നാം ജനിക്കുന്ന സമയവും നാഴികയും വിനാഴികയും കണക്കാക്കിയാണ് ഇത്തരം സ്വഭാവങ്ങളെ മനസ്സിലാക്കുന്നതും. എന്നാല്‍ ഇതില്‍ അലോസരപ്പാടും അസ്വസ്ഥതയും ഉള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം. അതിലുപരി ചില രാശിക്കാരില്‍ അരോചകമായി പെരുമാറുന്ന ഈ രാശിക്കാരെ അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിനും.
ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് ഇനി പറയുന്ന രാശിക്കാരില്‍ ആരെങ്കിലുമായി ചങ്ങാത്തമുണ്ടോ അതോ ഇനി പറയുന്ന രാശിക്കാര്‍ നിങ്ങള്‍ തന്നെയാണോ എന്ന് നോക്കാം. എന്ത് തന്നെയായാലും ഇവരോട് ഇടപെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ചില രാശിചിഹ്നങ്ങള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും സ്വഭാവത്തില്‍ മാറ്റം വരുത്താതെ പോവുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ അലോസരപ്പാടുണ്ടാക്കുന്നവര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആകാംഷയും ഭയവും കൂടുതലായത് കൊണ്ട് തന്നെ ഇവര്‍ക്ക് അസ്വസ്ഥതയും കൂടുതലായിരിക്കും.. ഇത് കാര്യങ്ങളൊന്നും തന്നെ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നില്ല. എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് മറ്റുള്ളവര്‍ക്ക് കൂടി ശല്യമായി അലോസരമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഏത് സാഹചര്യത്തിലും ഇവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകളും പ്രശ്‌നങ്ങളും സൈ്വര്യക്കേടും വര്‍ദ്ധിക്കുന്നു. എങ്കിലും ആ അസ്വസ്ഥതയോടെ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നു ഇവര്‍.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വിശ്രമിക്കുമ്പോള്‍ പോലും പലപ്പോഴും അസ്വസ്ഥതകളും സൈ്വര്യക്കേടും ഉണ്ടാവുന്നു. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വരെ സമാധാനക്കേടുകള്‍ സൃഷ്ടിക്കുന്നു. സ്വഭാവത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ പലരും മനസ്സിലാക്കാതെ പോവുന്നു എന്നതാണ് സത്യം. ആളുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ ഇവരെ നിരുത്സാഹപ്പെടുത്തുന്ന സ്വഭാവവും ഇടവം രാശിക്കാര്‍ക്കുണ്ട്. ജീവിതത്തിലെ പ്രതിസന്ധികള്‍ പോലും ഇവരെ അലോസരപ്പെടുത്തുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാരില്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ ശരിവെക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സമ്മതിച്ച് കൊടുക്കേണ്ടി വരുന്നു. അല്ലാത്ത പക്ഷം അതിന്റെ പേരില്‍ അസഹ്യമായ രീതിയില്‍ അലോസരപ്പെടുത്തുന്ന രീതിയില്‍ ഇവര്‍ പുറകേ നടക്കുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയും മുന്‍കൂട്ടി കാണണം. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും കന്നി രാശിക്കാരുടെ അരോചകമായ സ്വഭാവം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാമെങ്കിലും പലപ്പോഴും അത് നിങ്ങളില്‍ ഉണ്ടാക്കുന്ന അലോസരപ്പാടുകള്‍ നിങ്ങളെ വെട്ടിലാക്കുന്നു. എത്രയൊക്കെ മാറ്റി വെച്ചാലും അസ്വസ്ഥതകള്‍ ഇവരെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും. ഓരോ കാര്യത്തിനും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. അമിത ആത്മവിശ്വാസത്തോടെ പല കാര്യങ്ങളേയും സമീപിക്കുകയും പലപ്പോഴും അതിലെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു. അത് തന്നെയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും ശ്രദ്ധയില്ലാത്തവരാവുന്നു. ഒരു കാര്യത്തിന് അല്ലെങ്കില്‍ മറ്റൊന്നിന് ഇവര്‍ അസ്വസ്ഥരായിക്കൊണ്ടിരിക്കും. അതിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇവരെ തേടി വന്നു കൊണ്ടിരിക്കും. തളരാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രമിക്കുമെങ്കിലും ഇവരുടെ ഒതുങ്ങിയിരിക്കാത്ത അലോസരപ്പാടുകള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. സംസാരിക്കുന്നതിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കാമെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇവിടേയും വെല്ലുവിളി പലപ്പോഴും ഇത്തരം അലോസരപ്പാടുകള്‍ തന്നെയായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











