Latest Updates
-
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന്
2021-ല്‍ 12 രാശിക്കും ഭാഗ്യ ദിനം വ്യത്യസ്തം; അറിഞ്ഞിരിക്കാം നിങ്ങളുടെ ഭാഗ്യ ദിനം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ വരുന്ന വര്‍ഷം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതില്‍ 2021-ല്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 2020-ല്‍ എന്ന പോലെ തന്നെ 2021-ലും ഓരോ രാശിക്കാര്‍ക്കും ഓരോന്ന് കാത്തിരിക്കുന്നുണ്ട്. അവയില്‍ നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ആയി മാറുന്നുണ്ട്. അതിന് സഹായിക്കുന്നത് ഏതൊക്കെ ദിനങ്ങളാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.
2021-ലേക്ക് എത്താന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം മതി. ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ ആഴ്ചയിലും ഓരോ ദിവസത്തിലും ഓരോ മണിക്കൂറിലും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ട് വരുന്ന ദിനം ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നല്‍കുന്ന ദിവസം എന്ന് പറയുന്നത് മാര്‍ച്ച് 26, 2021 ആണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇത്. ഏത് ദിവസത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാര്‍ച്ച് 26-ന് വളരെയധികം സന്തോഷം നല്‍കുന്ന ഒരു സമയവും ദിവസവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ദിനമായിരിക്കും മാര്‍ച്ച് 26.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 17 ജനുവരി 2021 ആണ് ഭാഗ്യദിനമായി കണക്കാക്കുന്നത്. ഇടവം രാശിക്കാര്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണര്‍വ്വിന്റെയും പ്രചോദനത്തിന്റെയും ദിവസമായിരിക്കും എന്നുള്ളതാണ് സത്യം. ഇവര്‍ക്ക് ഈ സമയം പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളില്‍ പലതും ഈ സമയയം മാഞ്ഞു പോവുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഭാഗ്യം കൊണ്ട് വരുന്നതാണ് എന്നുള്ളതാണ് സത്യം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2021 മെയ് 31-നാണ്. ഇവര്‍നടക്കാന്‍ ആഗ്രഹിച്ച് പല കാര്യങ്ങളും നടക്കുന്ന ഒരു സമയമാണ് മിഥുനം രാശി. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരുസമയമാണ് എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാതെ പോസിറ്റീവ് ഊര്‍ജ്ജത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നുണ്ട്. അതിന് ഏറ്റവും പറ്റിയ സമയവും ദിനവും എല്ലാം മെയ് 31 ആണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിനം എന്ന് പറയുന്നത് 2021 ജൂണ്‍ 23 ആണ്. ജീവിതത്തില്‍ ആകര്‍ഷകമായ ദിനങ്ങള്‍ നല്‍കുന്ന ഒരു ദിനമാണ് എന്നുള്ളതാണ് സത്യം. ഇത് എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. ഈ ദിനം സാമ്പത്തികമായും മാനസികമായും എല്ലാം നേട്ടങ്ങള്‍ നല്‍കുന്ന ഒരു ദിനമാണ് കര്‍ക്കിടകം രാശിക്ക് ജൂണ്‍ 23.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം 20210 ജൂലൈ 13 ആണ്. പുതിയ ബന്ധങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഒരു ദിവസമാണ് ഇത്. ലോണ്‍ പോലുള്ള സാമ്പത്തിക ബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനുള്ള ഒരു സമയം കൂടിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ശക്തിപ്പെടുത്തുന്ന ഒരു ദിനമായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ 13. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങളുടെ ആകെത്തുകയായിരിക്കും ചിങ്ങം രാശിക്ക് ഈ ദിനം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം 2021 ജൂലൈ 12 ആണ്. ഈ ദിനത്തില്‍ അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ക്കുള്ള സാധ്യത ഉണ്ടാവുന്നുണ്ട്. കന്നി രാശിക്കാര്‍ക്ക് ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിനം തന്നെയാണ് ഏറ്റവും ഉത്തമം. ഏത് പ്രശ്‌നത്തിനും പെട്ടെന്നാണ് നിങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഇത് കൂടാതെ കന്നി രാശിക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കൂടി കാലമാണ് എന്നുള്ളതാണ് സത്യം.

തുലാം രാശി
തുലാം രാശിക്കാരുടെ ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2021 സെപ്റ്റംബര്‍ 6 ആണ്. ഇവരില്‍ കലാപരമായ നേട്ടങ്ങള്‍ വരുന്ന ഒരു സമയമാണ് എന്നുള്ളതാണ് സത്യം. ഒരിക്കലും ഇവര്‍ ഈ കാര്യങ്ങളില്‍ പുറകോട്ട് പോവുന്നില്ല. സര്‍ഗ്ഗാത്മകതയുടേയും കലയുടേയും നേട്ടങ്ങളാണ് ഈ ദിനം നിങ്ങളെ തേടിയെത്തുന്നത്. പ്രതിഭാധനരായ ആളുകളെ അടുത്ത് പരിചയപ്പെടുന്നതിനും അവരില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2021 നവംബര്‍ 17 ആണ്. ഈ ദിനത്തില്‍ നിങ്ങളുടെ ലക്ഷ്യം നിറവേറ്റുന്ന ഒരു ദിനമായാണ് കണക്കാക്കുന്നത്. ശുക്രന്‍ പ്രണയ ഗ്രഹവുമായി മറ്റൊരു ആകര്‍ഷണീയമായ ലൈംഗികത സൃഷ്ടിക്കുന്നു. ഈ ദിനം അതുകൊണ്ട് തന്നെ നിങ്ങളില്‍ വളരെയധികം ആകര്‍ഷണീയത കൊണ്ട് വരുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നതിന് വേണം ശ്രദ്ധിക്കേണ്ടത്. ഭാഗ്യദിനമായത് കൊണ്ട് മാത്രം മാറ്റങ്ങള്‍ വരുന്നില്ല. അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം എന്നുള്ളതാണ് സത്യം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം 2021 മെയ് 21 ആണ്. ഈ ദിനത്തില്‍ നിങ്ങളെ ഭരിക്കുന്നത് വ്യാഴമാണ്. നിങ്ങളുടെ പ്രണയം തന്നെയാണ് ഈ സമയത്തെ ഏറ്റവും പ്രത്യേകത നിറഞ്ഞ കാര്യവും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഏത് അവസരത്തിലും നിങ്ങള്‍ക്ക് തന്നെയാണ് മികച്ച സമയവും ദിവസവും. ലക്ഷ്യപ്രാപ്തിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഒരു സമയമാണ് എന്നുള്ളത് തന്നെയാണ് മറ്റൊരു കാര്യം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2020 ഓഗസ്റ്റ് 23 ആണ്. നിങ്ങളുടെ ഭരിക്കുന്ന ഗ്രഹമായ ശനി ഭാഗ്യം കൈവരിക്കുന്നതിന് അനിവാര്യമല്ലെങ്കിലും, അത് ഓഗസ്റ്റ് 23 ന് റൊമാന്റിക് ശുക്രനുമായി യോജിച്ച് നിങ്ങളില്‍ നല്ല സമയം കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുകയും, നിങ്ങള്‍ക്കായി ഒരു കരിയര്‍ പാത രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുന്ന ഒരുര സമയമാണ് എന്നുള്ളത് തന്നെയാണ് കാര്യം.

കുംഭം രാശി
കുംഭം രാശിക്കാരുടെ ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2021 ഫെബ്രുവരി 11 ആണ്. അവസരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വളരെ ഉയര്‍ന്ന ശക്തിയുള്ള ദിവസമാണിത്. എല്ലാ കോണിലും നിങ്ങള്‍ക്ക് സന്തോഷകരമായ അവസരങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തിലെ പല നേട്ടങ്ങള്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുന്ന ഒരു ദിനം കൂടിയാണ് എന്നുള്ളതാണ് സത്യം. അവസരങ്ങളെക്കുറിച്ച് പിന്നീട് ആലോചിക്കേണ്ട സമയമല്ല എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ ദിവസം എന്ന് പറയുന്നത് 2021 ജൂണ്‍ 21 ആണ്. ഈ ദിവസം ഭാഗ്യവും സമൃദ്ധിയും നിങ്ങളുടെ വഴിയിലാണെന്ന് നിങ്ങള്‍ക്ക് പ്രായോഗികമായി ഉറപ്പ് നല്‍കാന്‍ കഴിയും. പ്രണയത്തിലും ജോലിയിലും എല്ലാം നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതായ ഇത്തരം കാര്യങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിനം കൂടിയാണ് മീനം രാശിക്ക് ജൂണ്‍ 21.



Click it and Unblock the Notifications











