Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
മേയ് 14-ന് ശേഷം ഈ 5 നാളുകാരില്‍ നല്ല സമയം, കണിശം ഈ മാറ്റങ്ങള്‍: വ്യാഴമാറ്റം അത്ര കേമം
മേയ് മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കാന്‍ ഇടയുണ്ട്. അതിലുപരി ചില ഗ്രഹമാറ്റങ്ങള്‍ സംഭവിച്ചതിന്റെ ഫലമായി അനുകൂല പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒാരോ മാസത്തേയും സമ്പൂര്ണഫലത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഭാഗ്യകരവും നിര്‍ഭാഗ്യകരവുമായ ചില നക്ഷത്രക്കാരുണ്ടാവും. നിര്‍ഭാഗ്യ ഫലങ്ങള്‍ കൊണ്ട് വരുന്ന നക്ഷത്രക്കാരെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. ഇന്നത്തെ ലേഖനത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില നക്ഷത്രക്കാരെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
മലയാള മാസം മേടം 7 അഥവാ ഏപ്രില്‍ 22-നാണ് വ്യാഴം മേടം രാശിയിലേക്ക് സംക്രമിച്ചത്. ഇതിന്റെ അലയൊലികള്‍ മേയ് മാസത്തിലും നിലനില്ക്കും എന്നതില്‍ സംശയം വേണ്ട. ഒരു വര്‍ഷത്തോളമാണ് വ്യാഴത്തിന്റെ മാറ്റം ഓരോ നക്ഷത്രക്കാരിലും ഫലങ്ങള്‍ കൊണ്ട് വരുന്നത്. ഇത് തന്നെയാണ് മേയ് മാസത്തില്‍ ചില നക്ഷത്രക്കാരുടെ ഭാഗ്യം തെളിയിക്കുന്നത് എന്നതാണ് സത്യം. ഏതൊക്കെ നക്ഷത്രക്കാരുടെ സമയമാണ് ഇതിലൂടെ മാറി വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തില്‍ വ്യാഴത്തിന്റെ മാറ്റം നല്‍കുന്നത് അനുകൂലമായ പല ഫലങ്ങളും ആണ്. ഇത് നിങ്ങളില്‍ അപ്രതീക്ഷിത ധനനേട്ടം, അതിവിശേഷപ്പെട്ട ഫലങ്ങള്‍ എന്നിവ ധാരാളം നല്കുന്നു. സൂര്യനെപ്പോലെ തിളങ്ങുന്ന പല ഫലങ്ങളും മേയ് മാസത്തില്‍ രോഹിണി നക്ഷത്രക്കാരെ കാത്തിരിക്കുന്നു. സ്വക്ഷേത്രാധിപനായ ശുക്രന്റെ സ്ഥാനം നിമിത്തമാണ് അതിവിശിഷ്ടമായ ഫലങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നതും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാരില്‍ ബുധനും ചൊവ്വയുമായുള്ള ചേര്‍ച്ചയില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാമെങ്കിലും ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സംഭവിക്കാം. ജോലിയില്‍ നിന്നുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നില്‍ കൂടുതലാവുകയും അതെല്ലാം ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യുന്നു. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വീട് വെക്കുന്നതിനും വാഹനയോഗത്തിനും ഉള്ള സമയമാണ്. ഇത് നിങ്ങള്‍ക്ക് നല്കുന്ന സര്‍വ്വസൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് മേയ് മാസം. വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ സംഭവിക്കുന്ന അലയൊലികള്‍ എല്ലാം തന്നെ നിങ്ങളില്‍ മികച്ച അനുകൂല ഫലങ്ങള്‍ നല്കുന്നു. ഇത് കൂടാതെ ധനപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പഠന കാര്യങ്ങളില്‍ നിങ്ങള്‍ വിജയത്തില്‍ എത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പള വര്‍ദ്ധനവുണ്ടാവുകയും ചെയ്യുന്നു വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം. ജീവിതം വളരെയധികം ആസ്വദിക്കുന്ന ഒരു സമയമായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ശുക്രന്റെ അനുകൂല ഭാവങ്ങള്‍ ജീവിതം മോടി പിടിപ്പിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് മാത്രമല്ല ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. വീട് പണി പുനരാരംഭിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും യോഗം കാണുന്നു. ശുക്രന് ഏഴില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റം നമ്മുടെ ജീവിതത്തെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നു. ഇഷ്ടവിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് ഉള്ള സാഹചര്യങ്ങള്‍ നിരവധിയുണ്ടാവുന്നു. മേല്പറഞ്ഞ കാര്യങ്ങളില്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം തീര്‍ക്കുന്നതിനും അതിലൂടെ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധ വേണം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. അതുകൊണ്ട് തന്നെ ജീവിതം നിങ്ങളെ മികച്ച അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications