Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഏപ്രില്‍ സമ്പൂര്‍ണ നക്ഷത്രഫലം: രാജയോഗ സമാനമായ ഫലം ഈ നാളുകാര്‍ക്കൊപ്പം മാസം മുഴുവന്‍
ഓരോ മാസത്തിലും ഉണ്ടാവുന്ന ഗ്രഹരാശി മാറ്റങ്ങള്‍ അനുകൂലഫലങ്ങള്‍ നല്‍കുന്ന പല നക്ഷത്രക്കാരും രാശിക്കാരും ഉണ്ട്. ഇവര്‍ ആരൊക്കെയെന്നത് എപ്പോഴും പലരിലും കൗതുകമുണ്ടാക്കുന്നതാണ്. കാരണം അനുകൂല നക്ഷത്രഫലം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ജീവിതത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നക്ഷത്രങ്ങളെ സ്വാധീനിക്കുമ്പോള്‍ അവയിലും പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നു. ജീവിത സാഹചര്യത്തില്‍ മാറ്റം വരുന്നതിനും ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

ഏപ്രില്‍ മാസത്തില്‍ അനുകൂലമായ ഫലങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഇടയാവുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. മാത്രമല്ല ജീവിതത്തില്‍ ഇത്തരത്തില്‍ നിരവധി ഫലങ്ങള്‍ നല്‍കുന്ന ചില മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് സത്യം. ഓരോ മാസത്തലും സമ്പൂര്‍ണ നക്ഷത്രഫലത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ഭരണി

ഭരണി നക്ഷത്രത്തിന്റെ അധിപന്‍ ശുക്രനാണ്. ഇവരില്‍ സാമ്പത്തികമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. തൊഴില്‍ മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഏപ്രില്‍ മാസം. വീട് പണി പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. ഇത് കൂടാതെ വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. കര്‍മ്മരംഗത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും മാറ്റം ലഭിക്കുന്നതിനും ഉള്ള യോഗം കാണുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കലാകായിക രംഗത്ത് പ്രശസ്തിയും അംഗീകാരവും നിങ്ങളെ തേടി വരുന്നു. സാമ്പത്തിക ഉയര്‍ച്ചകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലം ഉണ്ടാവുന്നു. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിനും സാധിക്കുന്നു. ഉപരിപഠനം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സൗഹൃദം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യനും മെച്ചപ്പെടുന്നു.
രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ശുക്രന്‍ അവരുടെ ജന്മരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വളരെയധികം അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരും എന്നതാണ് സത്യം. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന ആശങ്ക അകലുന്നു. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം പല കോണില്‍ നിന്നും വന്നു ചേരുന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. പല അവസരങ്ങളും ജീവിതത്തില്‍ വന്ന് ചേരുമെങ്കിലും അതെല്ലാം കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും ഇടപെടുന്നത് ജീവിതത്തില്‍ സന്തോഷവും നിങ്ങളുടെ സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നു. ജീവിത മാറ്റങ്ങള്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. ഒരു തരത്തിലും പിന്തിരിഞ്ഞ് നോക്കേണ്ട അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നില്ല.
പുണര്‍തം

പുണര്‍തം രാശിക്കാരുടെ രാശ്യാധിപന്‍ ബുധനാണ്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളില്‍ പലതും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനും അതിലൂടെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായി പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബാങ്കില്‍ വായ്പക്ക് അപേക്ഷിച്ചവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നത് പോലെ തന്നെ ഭാഗ്യം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുന്നു. നേതൃസ്ഥാനത്തേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നു. ഇതെല്ലാം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവാം എന്നത് തന്നെയാണ് പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ നല്‍കുന്ന വാഗ്ദാനം.
പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പൊതുരംഗത്തുള്ളവര്‍ക്ക് നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്തിലും എവിടേയും മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കലാരംഗത്ത് നിങ്ങളെ തേടി ഇങ്ങോട്ട് അംഗീകാരങ്ങള്‍ വരുന്നു. ഒരിക്കലും പിന്തിരിഞ്ഞ് നടക്കേണ്ടി വരുന്ന അവസ്ഥ നിങ്ങള്‍ക്ക് ഈ മാസം ഉണ്ടാവുന്നില്ല. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കുന്ന ഒരു മാസം തന്നെയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്താണെന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. സാമ്പത്തികമായി നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ മാറ്റങ്ങളും വിജയത്തിലേക്ക് എത്തുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങളും ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുന്നതിമുള്ള സാധ്യതയുണ്ട്.
ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്കും ഏപ്രില്‍ നല്‍കുന്നത് അനുകൂല മാറ്റങ്ങള്‍ തന്നെയാണ്. ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങളിലൂടെയാണ് നിങ്ങള്‍ പോവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും നിങ്ങള്‍ക്ക് പുറകോട്ട് പോവേണ്ടി വരുന്നില്ല. വാഹനയോഗത്തിനുള്ള സാധ്യത കാണുന്നു. ഭൂമി വില്‍ക്കല്‍ വാങ്ങലിനും അനുകൂലമായ സമയമാണ്. പല കോണില്‍ നിന്നും നിങ്ങളെ തേടി അംഗീകാരങ്ങള്‍ വരുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. കലാരംഗത്ത് ഉള്ളവര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അലംഭാവവും വരുത്തരുത്. ഇത് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ആയില്യം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ഒരിക്കലും കിട്ടിയ അവസരങ്ങള്‍ വിട്ടുകളയരുത് എന്നതാണ് സത്യം.
തിരുവോണം

തിരുവോണം നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. എന്നാല്‍ ശനി ബലവാനായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം രാജയോഗ സമാനമായ ജീവിതമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ക്ക് ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കുന്നു. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി അനുകൂല സമയം തെളിയുന്നു എന്നതാണ് സത്യം.
അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ജോലി കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിലൂടെ നിങ്ങളെ തേടി പല വിധത്തിലുള്ള അഭിനന്ദനങ്ങളും ജോലിയില്‍ മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഇവയെല്ലാം ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏത് കാര്യവും ആത്മവിശ്വാസത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് മുന്നേറ്റം ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളുടെ വഴിക്ക് വരുന്നു. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനം കൊള്ളാവുന്നതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല തീരുമാനങ്ങളും എടുക്കേണ്ടതായി വരുന്നു.



Click it and Unblock the Notifications












