Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ
12 രാശിക്കും 2021ല്‍ ഭാഗ്യം നല്‍കും മാസങ്ങള്‍
വളരെയേറെ ആശങ്കകള്‍ സൃഷ്ടിച്ചൊരു വര്‍ഷം കടന്നുപോകാനൊരുങ്ങുന്നു. പ്രതീക്ഷകള്‍ നിറച്ച് ഒരു പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുകയാണ് ലോകം. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലേക്ക് സന്തോഷവും പ്രത്യാശയും കൊണ്ടുവരാന്‍ 2021 ന് സാധിക്കുമെന്ന് കരുതുന്നു. എല്ലാ രാശിചിഹ്നങ്ങളുടെയും ഭാഗ്യ കാലഘട്ടമാണ് 2021.
ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്നതിലെല്ലാം വിജയിക്കുമെന്നും നിങ്ങളുടെ ജീവിതം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കാം. വരുന്ന വര്‍ഷത്തില്‍ ഏതൊക്കെ മാസമാണ് ഓരോ രാശിക്കും ഭാഗ്യവും നിര്‍ഭാഗ്യവും നല്‍കുന്നതെന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് അനുയോജ്യരായ രാശിയാണ് കുംഭം. ഈ വര്‍ഷം, വ്യാഴവും ശനിയും കൂടുതല്‍ സമയവും കുഭം രാശിയില്‍ തുടരുന്നു. അതിനാല്‍ മേടം രാശിക്കാര്‍ക്ക് ചില നേട്ടങ്ങള്‍ വരുംവര്‍ഷത്തില്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില നേട്ടങ്ങള്‍ കൈവരുന്നത് നിങ്ങള്‍ക്ക് കാണാനാകും. വ്യക്തിപരമായും തൊഴില്‍പരമായും നിങ്ങള്‍ ചില പഴയ തെറ്റുകള്‍ മായ്ച്ചേക്കാം. മാത്രമല്ല, പുതിയ വഴികളിലേക്ക് കടക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുകയും ചെയ്യും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ നിങ്ങളുടെ റൊമാന്റിക് ജീവിതത്തിന് വളരെ നല്ലതാണ്, അതേസമയം ഫെബ്രുവരി, ജൂലൈ മാസങ്ങളില്‍ കരിയറില്‍ ഉയര്‍ച്ച കാണാം.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, ജൂണ്‍

ഇടവം
ഇടവം രാശിക്കാര്‍ക്ക് 2021 ല്‍ നിങ്ങള്‍ കാര്യങ്ങള്‍ മാറുന്നതായി തോന്നും. മാറ്റം എന്നത് നിങ്ങളുടെ സ്വതസിദ്ധമായ കാര്യമല്ലെങ്കിലും, പുതിയത് സ്വീകരിക്കാന്‍ നിങ്ങള്‍ പഠിക്കും. ഇത് നിങ്ങളുടെ കരിയറിലെ, പ്രത്യേകിച്ച് ജനുവരി, മെയ് മാസങ്ങളില്‍ വളര്‍ച്ച കാണാവുന്ന സമയമാണ്. പ്രണയജീവിതത്തില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ അനുയോജ്യമായി കണക്കാക്കാം.
ഭാഗ്യ മാസങ്ങള്‍: ജനുവരി, മാര്‍ച്ച്, മെയ്, സെപ്റ്റംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ജൂലൈ

മിഥുനം
വരും വര്‍ഷം നിങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കുന്ന വര്‍ഷമായിരിക്കും. വ്യാഴവും ശനിയും വര്‍ഷത്തില്‍ ഭൂരിഭാഗവും നിങ്ങളുടെ സഹ വായു ചിഹ്നമായ കുംഭത്തില്‍ ചെലവഴിക്കുന്നു. ഇത് നിങ്ങളുടെ ആശയവിനിമയ കഴിവിലും ബന്ധങ്ങളിലും വളര്‍ച്ച നല്‍കും. തൊഴില്‍പരമായി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച പ്രതീക്ഷിക്കാം. പ്രണയപരമായി, ഈ വര്‍ഷവും വളരെ രസകരമായിരിക്കും. ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മാര്‍ച്ച്, സെപ്റ്റംബര്‍

കര്‍ക്കിടകം
2021 വര്‍ഷം കര്‍ക്കിടകം രാശിക്കാര്‍ക്ക് സ്വയം അറിയാനുള്ള വര്‍ഷമായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട് പക്ഷേ മാര്‍ച്ചോടെ നിങ്ങള്‍ക്ക് ഒരു പുതിയ ഉയര്‍ച്ച അനുഭവപ്പെടാം. നിങ്ങള്‍ക്ക് വ്യക്തിപരമായി കാര്യങ്ങള്‍ തീരുമാനിക്കുന്ന പ്രവണതയുണ്ടെങ്കിലും, ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കുറച്ചുകൂടി വസ്തുനിഷ്ഠമായി ചിന്തിക്കുന്നതായി നിങ്ങള്‍ കണ്ടെത്തിയേക്കാം. മാത്രമല്ല പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും കൂടുതല്‍ പ്രാപ്തിയുണ്ടാകും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിങ്ങള്‍ക്ക് പുതിയതായി എന്തെങ്കിലും ചെയ്യാന്‍ കഴിയും. പ്രണയപരമായി, ഒക്ടോബര്‍, നവംബര്‍ പ്രത്യേകിച്ചും നല്ലതാണ്.
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, ജൂണ്‍, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ഒക്ടോബര്‍

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശക്തമായ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. വ്യാഴവും ശനിയും വര്‍ഷത്തില്‍ ഭൂരിഭാഗവും കുംഭത്തില്‍ തുടരും, ചിങ്ങത്തിന് നേരെ എതിര്‍വശത്തുള്ള രാശിചിഹ്നമാണിത്. നിങ്ങളുടെ ബന്ധങ്ങളില്‍ ദൃഢത ഉറപ്പാക്കാന്‍ സഹായിക്കുന്നൊരു വര്‍ഷമാണിത്. തൊഴില്‍പരമായി, മെയ്, ജൂണ്‍ മാസങ്ങള്‍ നിങ്ങള്‍ക്ക് അനുയോജ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൈവരും.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, ഒക്ടോബര്‍

കന്നി
2021 വര്‍ഷം, നിങ്ങളുടെ സമയവും ഊര്‍ജ്ജവും എങ്ങനെ ചെലവഴിക്കുന്നുവെന്നും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കും. മാര്‍ച്ചോടെ, നിങ്ങളുടെ ജീവിതത്തില്‍ മുന്നേറ്റം കാണാം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍, പ്രത്യേകിച്ച് ഫെബ്രുവരി, മെയ് മാസങ്ങളില്‍ മാറ്റങ്ങളോ മെച്ചപ്പെടുത്തലുകളോ സാധ്യമാണ്. പ്രണയപരമായി, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ മികച്ചതാണ്.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂണ്‍, നവംബര്‍

തുലാം
തുലാം രാശിക്കാര്‍ക്ക് നിലവിലെ ബന്ധങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ തേടാനും യോജിച്ച വര്‍ഷമാണ് മുന്നിലുള്ളത്. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ നിങ്ങളുടെ പ്രണയജീവിതം മെച്ചപ്പെടും. ജോലിസ്ഥലത്ത്, ഇത് സഹകരണത്തിന്റെയും നല്ല ബന്ധങ്ങള്‍ വളര്‍ത്താനുമുള്ള ഒരു വര്‍ഷമാണ്. വ്യക്തിപരമായും തൊഴില്‍പരമായും, ഇത് നിങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കുന്നൊരു കാലഘട്ടമായിരിക്കും.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂലൈ, ഡിസംബര്‍

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വരും വര്‍ഷം നിങ്ങള്‍ക്കുള്ള വീടിനെയും കുടുംബത്തെയും കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞതായിരിക്കും. കുടുംബത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിലെ ചില ബന്ധങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തത വരുന്നൊരു വര്‍ഷമായിരിക്കും 2021. തൊഴില്‍പരമായും വ്യക്തിപരമായും. ചില ബന്ധങ്ങള്‍ പുതുക്കേണ്ടതുണ്ട്.
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ഓഗസ്റ്റ്

ധനു
2021 വര്‍ഷത്തില്‍ ധനു രാശിക്കാര്‍ക്ക് എന്നത്തേക്കാളും അധികമായി സ്വാതന്ത്ര്യവും സാഹസികതയും അനുഭവപ്പെടും. നിങ്ങള്‍ പുറത്തുപോകാനും യാത്ര ചെയ്യാനും പുതിയ എന്തെങ്കിലും പഠിക്കാനും ആഗ്രഹിച്ചേക്കാം. പതിവിലും കൂടുതല്‍ ഊര്‍ജ്ജം നിങ്ങളില്‍ ഉണ്ടാകും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉയര്‍ച്ചകള്‍ കാണാനാകും. പ്രണയപരമായി, ജൂലൈ മാസം അനുയോജ്യമായ സമയമാണ്.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മാര്‍ച്ച്, സെപ്റ്റംബര്‍

മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി വരും വര്‍ഷത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. നിങ്ങള്‍ സമ്പാദിക്കുന്ന പണം എങ്ങനെ നിക്ഷേപിക്കാമെന്നും വിനിയോഗിക്കാമെന്നും സംബന്ധിച്ച് കൃത്യമായ ധാരണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ലക്ഷ്യബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വര്‍ഷം കൂടിയാണിത്.
ഭാഗ്യ മാസങ്ങള്‍: ജനുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഏപ്രില്‍, ഒക്ടോബര്‍

കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ് 2021. വര്‍ഷത്തില്‍ ഭൂരിഭാഗവും വ്യാഴവും ശനിയും നിങ്ങളുടെ രാശിചിഹ്നത്തിലായിരിക്കും. ഇത് നല്ല ഭാഗ്യം നിങ്ങള്‍ക്ക് നല്കുന്നു. കുംഭം രാശിക്കാര്‍ പൊതുവേ പുതുമ, സൗഹൃദം, സ്വാതന്ത്ര്യം, സര്‍ഗ്ഗാത്മകത എന്നിവ ഇഷ്ടപ്പെടുന്നവരാണ്. ഈ മേഖലകളിലെല്ലാം നേട്ടം കൈവരിക്കാന്‍ ഈ വര്‍ഷം മികച്ചതായിരിക്കും. തൊഴില്‍പരമായി, ഒക്ടോബറില്‍ പ്രത്യേകത നിറയും. പ്രണയപരമായി, ഏപ്രില്‍, ജൂലൈ മാസങ്ങള്‍ അനുയോജ്യമാണ്.
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, നവംബര്‍

മീനം
2021ന്റെ മധ്യത്തില്‍, വ്യാഴം മീനം രാശിയിലേക്ക് വ്യാഴം നീങ്ങും. ഇത് വലിയ മാറ്റത്തിന്റെയും അവസരത്തിന്റെയും സമയമാണ്. നിങ്ങളുടെ സംവേദനക്ഷമതയും അനുകമ്പയുമാണ് നിങ്ങളുടെ ഏറ്റവും വലിയ ശക്തി. ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ഫലം നല്കുന്ന ഒരു വര്‍ഷമാണ് 2021. തൊഴില്‍പരമായി, നിങ്ങള്‍ ഒരു വലിയ പ്രോജക്റ്റ് രൂപീകരിക്കുന്ന വര്‍ഷമായിരിക്കാം ഇത്. സ്വയം പ്രചോദനം ലഭിക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയേക്കാം. നവംബര്‍ മാസത്തില്‍ കരിയര്‍ സംബന്ധമായ നല്ല സമയമാണ്. പ്രണയപരമായി, ജൂണ്‍, ജൂലൈ മാസങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂണ്‍, ഡിസംബര്‍



Click it and Unblock the Notifications