Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
ജൂണ്‍ 14-ലെ ചന്ദ്രപ്രതിഭാസം മൂന്ന് രാശിക്കാരെ ബാധിക്കും
ജൂണ്‍ 14 ചൊവ്വാഴ്ച ഒരു ആകാശ വിസ്മയം അരങ്ങേറുന്നുണ്ട്. സ്ട്രോബെറി മൂണ്‍ എന്നാണ് ഇതിന്റെ പേര്. നിങ്ങളുടെ രാശിചക്രത്തിലും ഇത് ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ധനു രാശിയിലാണ് ഇത് സംഭവിക്കുന്നത്. സ്ട്രോബെറി മൂണ്‍ എന്ന പ്രതിഭാസം ജൂണ്‍ മാസത്തിലെ പൂര്‍ണ ചന്ദ്രനെയാണ് പറയുന്നത്. പൂര്‍ണ ചന്ദ്രന് എന്നാല്‍ തന്നെ എല്ലാം പൂര്ത്തീകരിക്കുന്നതിനെയാണ് സൂടിപ്പിക്കുന്നത്.

എന്നാല്‍ ഇത് ചില രാശിക്കാരെ അല്പം മോശമായി ബാധിക്കുന്നുണ്ട്. ചില അവസ്ഥയില്‍ അത് നല്ല ഫലവും നല്‍കുന്നുണ്ട്. എന്നാല്‍ 2022-ലെ ജൂണ്‍ 14-നുണ്ടാവുന്ന ഈ ചാന്ദ്രമാറ്റത്തില് രാശിചക്രത്തിലെ മൂന്ന് രാശിക്കാരെയാണ് സ്വാധീനിക്കുന്നത്. ആ രാശിക്കാരില്‍ ഒന്ന് നിങ്ങളാണോ എന്ന് നമുക്ക് നോക്കാം.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരില്‍ സ്ട്രോബെറി മൂണ്‍ എന്താണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൂടാതെ ചെറിയ അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ഇത് കൂടാതെ ബജറ്റിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ അല്പം ശ്രദ്ധയോടെ എടുക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. വിഷമകരമായ സാഹചര്യങ്ങളാണ് ഈ സമയം ഉണ്ടാവുന്നത് എന്നതാണ് അല്പം ശ്രദ്ധിക്കേണ്ടത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം കൂടുതല്‍ സമയവും ശ്രദ്ധയും നല്‍കേണ്ടതാണ്.

കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യവും സാമ്പത്തികവും അല്പം ശ്രദ്ധിക്കണം ഈ സമയത്ത്. കാരണം ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയില്‍ തളര്‍ന്ന് പോവുന്നതിനുള്ള സാധ്യതയുണ്ട്. ചന്ദ്രന് ധനു രാശിയില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമായി കാണരുത്. സൗഹൃദങ്ങളില്‍ ദേഷ്യം കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഈ അമിത ദേഷ്യം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പുതിയ തുടക്കങ്ങള്‍ക്ക് ആരംഭം കുറിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവണം. നിലവില്‍ വിവിധ തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്.

വൃശ്ചികം രാശി(ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും അരക്ഷിതാവസ്ഥയോ ഉത്കണ്ഠയോ ഉണ്ടാവുന്ന സമയമാണ്. ഇവരുടെ ജീവിതത്തില്‍ ചെറിയ തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ഏത് പ്രശ്നത്തിനും ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. സെന്‍സിറ്റീവ് ആയി പ്രതികരിക്കുന്നതിന് മുന്‍പ് ആലോചിക്കണം. വിഷമം ഇവര്‍ക്ക് അടക്കി നിര്‍ത്താന്‍ സാധിക്കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കാരണം ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഇവരില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിന്റെ ഫലമായി ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു. പഠനത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
most read:എത്ര വലിയ രഹസ്യവും ഈ നാല് രാശിക്കാരില്‍ സുരക്ഷിതം

എന്താണ് സ്ട്രോബെറി മൂണ്‍?
ജ്യോതിഷത്തില്‍ സ്ട്രോബെറി മൂണിനുള്ള പ്രാധാന്യം എന്താണ് എന്ന് പലര്‍ക്കും അറിയില്ല. സാധാരണ ഈ ദിനം ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. ജൂണില്‍ ഈ ചന്ദ്രന് നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. അതില്‍ വരുന്നതാണ് മൂന്ന് രാശിക്കാര്‍. എന്തുകൊണ്ടാണ് ഇതിനെ സ്ട്രോബെറി മൂണ്‍ എന്ന് പറയുന്നത് എന്ന് നോക്കാം. ഈ സമയത്ത് ഉണ്ടാവുന്ന സ്ട്രോബെറി പഴുക്കുന്നത് അടയാളപ്പെടുത്താനാണ് ഈ ദിനത്തെ സ്ട്രോബെറി മൂണ്‍ എന്ന് പറയുന്നത്.

2022-ല്‍ പൂര്‍ണ്ണ സ്ട്രോബെറി മൂണ്‍ എപ്പോള്‍?
ജൂണ്‍ 14-നാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. 7:52 ന് സ്ട്രോബെറി ചന്ദ്രന് അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. സ്ട്രോബെറി ചന്ദ്രന് വരുന്നത് ധനുരാശിയിലാണ്. ഈ ദിനം ഭാഗ്യത്തിനും സ്നേഹത്തിനും സമൃദ്ധിക്കും പ്രാധാന്യം നല്‍കുന്നതാണ്. മറ്റ് രാശിക്കാര്‍ക്ക് ഇത് അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനും മികച്ച സമയമാണ് എന്നതാണ് സത്യം. എന്നാല്‍ ചില രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതും ഇത് സൂചിപ്പിക്കുന്നു.



Click it and Unblock the Notifications











