For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

9 ആണോ ജന്മസംഖ്യ, ജീവിതം വേറെ ലെവലാണ്‌

|

സംഖ്യാശാസ്ത്ര പ്രകാരം 9 എന്ന സംഖ്യക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ എന്താണ് സംഖ്യാശാസ്ത്രം എന്ന് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെപ്പറ്റി വരെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് സംഖ്യാശാസ്ത്രം. വ്യക്തിത്വം എന്താണെന്നും അയാളുടെ ജീവിതത്തെപ്പറ്റി എന്താണ് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് പ്രധാനമായും ഉണ്ടാവും. സംഖ്യാ ശാസ്ത്ര പ്രകാരമാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത് എന്നുണ്ടെങ്കില്‍ കുഞ്ഞ് ജീവിതത്തില്‍ വിജയിക്കുമോ ഇല്ലയൊ എന്ന് വരെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

തൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവംതൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവം

ജനന തീയ്യതിയിലൂടെ ലഭിക്കുന്ന സംഖ്യയും പേരില്‍ ലഭിക്കുന്ന സംഖ്യയും സംഖ്യാശാസ്ത്രത്തില്‍ വ്യത്യസ്തമാണ്. ജനനസമയത്തേക്കാള്‍ ജനനത്തീയ്യതിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍ 9 എന്ന ജന്മസംഖ്യയുള്ളവരുടെ പ്രാധാന്യം എന്താണ് എന്ന് നോക്കാവുന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാകുന്നതിന് സംഖ്യാശാസ്ത്രത്തിന് കഴിയുന്നുണ്ട്. നമ്പര്‍ 9 ഉള്ളവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

ആരൊക്കെ പ്രത്യേകതയുള്ളവര്‍

ആരൊക്കെ പ്രത്യേകതയുള്ളവര്‍

9,8,17 മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളില്‍ വരുന്നവരും ഇതില്‍ പെടുന്നതാണ്. ഇവര്‍ക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. അവഗണന ഇവര്‍ വെച്ച് പൊറുപ്പിക്കുകയില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള വിഷമങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഇതിനെയെല്ലാം ധീരമായി നേരിടുന്നതിന് സാധിക്കുന്നുണ്ട്. വിവേക ശാലികളും കായികമായി മികവ് കാണിക്കുന്നവരും ആയിരിക്കും ഇവര്‍.

ആരൊക്കെ പ്രത്യേകതയുള്ളവര്‍

ആരൊക്കെ പ്രത്യേകതയുള്ളവര്‍

സ്വതന്ത്രമായി ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. ജീവിതപങ്കാളിക്ക് മുന്നില്‍ നിഷ്പ്രയാസം കീഴടങ്ങുന്നവരാണ് 9 എന്ന ജന്മസംഖ്യയുള്ളവര്‍. കുടുംബത്തിനോട് കലഹമുണ്ടാക്കാന്‍ ഇവര്‍ മുന്നിലായിരിക്കും. അപൂര്‍വ്വ യുക്തികള്‍ക്ക് അടിമകളായിരിക്കും ഇവര്‍. ഒരിക്കലും പരാജയത്തില്‍ തകര്‍ന്ന് പോവുന്നവരായിരിക്കില്ല ഇവര്‍. തത്വോപദേശം ഇവര്‍ക്ക് ഇഷ്ടമില്ല. ഗുണദോഷിക്കുന്നതും ഇവര്‍ക്ക് ഇഷ്ടമല്ല.

ആരൊക്കെ പ്രത്യേകതയുള്ളവര്‍

ആരൊക്കെ പ്രത്യേകതയുള്ളവര്‍

മനോബലം ഇവര്‍ക്ക് കൂടുതലായിരിക്കും. ഏത് കാര്യത്തിനേയും വരുന്നിടത്ത് വെച്ച് കാണാം എന്നുള്ള ലൈന്‍ ആയിരിക്കും ഇവര്‍ക്ക്. ജ്യോതിഷശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും, ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ജീവന്‍ വരെ നല്‍കുന്നതിന് ഇവര്‍ ശ്രമിക്കും. ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കും ഇവര്‍ക്ക്. കര്‍മ്മരംഗത്ത് ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ട്. എങ്കിലും ഏത് രംഗത്തും തന്റെ കഴിവ് തെളിയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ആരൊക്കെ പ്രത്യേകതയുള്ളവര്‍

ആരൊക്കെ പ്രത്യേകതയുള്ളവര്‍

മനോബലം ഇവര്‍ക്ക് കൂടുതലാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഇവരില്‍ നിന്ന് പഠിച്ചെടുക്കാവുന്നതാണ്. നീന്തല്‍ ആയിരിക്കും ഇവര്‍ക്ക് ഇഷ്ടമുള്ള ഒരു വിനോദം. ഒത്തപൊക്കവും വണ്ണവും ഇവര്‍ക്കുണ്ടാവും. വായ അല്‍പം വലുതും നാവ് വലുതും പല്ലുകള്‍ നീളവും വലിപ്പവും കൂടിയതായിരിക്കും. വേഗത്തില്‍ നടക്കുന്നതിനാണ് ഇവര്‍ക്് താല്‍പ്പര്യം. ശരീരം എപ്പോഴും ചൂടുകൂടിയതായിരിക്കും.

18-ാം തീയ്യതി ജനിച്ചവര്‍

18-ാം തീയ്യതി ജനിച്ചവര്‍

18-ാം തീയ്യതി ജനിച്ചവര്‍ നിര്‍ബന്ധബുദ്ധിയുള്ളവരായിരിക്കും. ഒരു കാര്യവും വിട്ടു കൊടുക്കുകയില്ല. ഇവര്‍ക്ക് ഇത്തരം ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ജീവിത വിജയം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും ഇവര്‍. നയപരമായി ഇടപെട്ട് സ്വന്തം കാര്യം നേടിയെടുക്കുന്നതിന് ശ്രമിക്കുന്ന സ്വഭാവക്കാരാണ്. പ്രേമബന്ധങ്ങള്‍ പരാജയപ്പെടുന്നതിന് സാധ്യതയുണ്ട്. ഭര്‍ത്താവിനെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍.

27-ാം തീയ്യതി ജനിച്ചവര്‍

27-ാം തീയ്യതി ജനിച്ചവര്‍

27-ാം തീയ്യതി ജനിച്ചവര്‍ ശാന്തസ്വഭാവക്കാരായിരിക്കും. ഇവര്‍ ഏത് കാര്യവും നല്ലതു പോലെ ചിന്തിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമേ അതിന് ഇറങ്ങിപ്പുറപ്പെടുകയുള്ളൂ. സ്ഥിരോത്സഹാത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ചുവടുറപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ മാത്രം തേടിപ്പോവുന്നവര്‍ ആയിരിക്കും ഇവര്‍. സാവകാശം ചിന്തിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

The Importance And Meaning Of 9 In Numerology

Here in this article we are discussing about the importance and meaning of 9 in numerology. Take a look.
Story first published: Saturday, April 11, 2020, 14:13 [IST]
X
Desktop Bottom Promotion