Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഗായത്രി മന്ത്രത്തിന്റെ പ്രസക്തി
അതിരാവിലെ ഉണര്‍ന്ന് നിത്യകര്മങ്ങള് കഴിഞ്ഞ് സൂര്യനെ നോക്കി ഗായത്രി മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമെന്നു പറയാം.
മന്ത്രം ഭക്തിയുടേയും ജീവിതചര്യയുടേയും ഭാഗം മാത്രമല്ല, നമ്മുടെ മനസിനേയും ശരീരത്തേയും സ്വാധീനിയ്ക്കുന്ന, നമ്മുടെ പല മുറിവുകളും ഉണക്കുന്ന ഒന്നാണ്.

ഇതുപോലെ ഗായത്രീ മന്ത്രത്തിനും സുഖപ്പെടുത്താനുള്ള കഴിവുകളുണ്ട്. ഉണര്ച്ചയിലും ഉറക്കത്തിലും ദിവാസ്വപ്നത്തിലും ഗായത്രീ മന്ത്രത്തിന് പ്രസക്തിയുണ്ടെന്നാണ് പറയുന്നത്.
ഓം ഭൂര് ഭുവസ്വഹ
തത്സവിതോര്‍വരേണ്യം
ഭര്‍ഗോദേവ്യ ധീമഹീ
ധിയോയോന പ്രചോദയാത്
എന്നാണ് ഗായത്രീ മന്ത്രം.
ഗായന്ത്രം ത്രയതേ ഇതി എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ഗായത്രീ മന്ത്രം ഉരുത്തിരിഞ്ഞു വന്നത്.
2500-3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദങ്ങളില്‍ ഗായത്രീ മന്ത്രത്തെക്കുറിച്ചു പറയുന്നുണ്ട്. തീര്‍ത്തും ആധികാരികതയുള്ള ഒന്നാണിത്. നമ്മുടെ മനസിനെ ആത്മീയതയിലേയ്ക്കുയര്ത്തുന്ന ഒന്ന്.

ഗായത്രീ മന്ത്രത്തിന് വിവിധ ഉദ്ദേശ്യങ്ങളുണ്ട്. തടസങ്ങള്‍ നീക്കുക, അപകടങ്ങളില്‍ നിന്നു രക്ഷിയ്ക്കുക, അഞ്ജത അകറ്റുക, ചിന്തകളെ ശുദ്ധീകരിയ്ക്കുക, ആശയവിനിമയത്തിനുള്ള കഴിവു വര്‍ദ്ധിപ്പിയ്ക്കുക, അന്തരാത്മാവിന്റെ കാഴ്ച തുറപ്പിയ്ക്കുക. എന്നിവയാണ് ഗായത്രി മന്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.
ഗായത്രി ശക്തി ഒരു ഊര്‍ജസ്രോതസാണ്. തേജസ്, യശസ്, വജസ് എന്നീ ശക്തികള്‍ കൂടിച്ചേരുന്ന ഒരു ഊര്‍ജസ്രോതസ്. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു സക്തികള്‍ നിങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നു.
ഇത് നിങ്ങളുടെ ഓര്‍മശക്തിയെ വര്‍ദ്ധിപ്പിയ്ക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിശക്തി നല്‍കും.



Click it and Unblock the Notifications
