Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
അനുസരണ ശീലം ഈ നക്ഷത്രത്തിനില്ല
എല്ലാ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും ഉണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ അത് നല്ല സ്വഭാവമായിരിക്കാം ചിലപ്പോള്‍ മോശം സ്വഭാവമായിരിക്കാം. പക്ഷേ ചിലര്‍ക്ക് എത്രയൊക്കെ നല്ല സ്വഭാവം കാണിച്ചാലും ഉള്ളിനുള്ളില്‍ ചില മോശം സ്വഭാവമായിരിക്കും. പലപ്പോഴും അനുസരണ ശീലം തീരെ ഇല്ലാത്ത ചില നക്ഷത്രക്കാര്‍ ഉണ്ടായിരിക്കും. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ അനുസരണ ശീലവും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നവരും എന്ന് നോക്കാം. ഇവര്‍ എപ്പോഴും സ്വന്തം താല്‍പ്പര്യം മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നവരായിരിക്കും.
ഇത്തരം കാര്യത്തില്‍ പലപ്പോഴും ഇവരെ ഉപദേശിക്കുന്നതിനോ അവര്‍ അതനുസരിച്ച് ജീവിക്കുന്നതിനോ ഒരിക്കലും തയ്യാറാവില്ല. എന്നാല്‍ ഇവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ നക്ഷത്രക്കാര്‍ക്കും ഇത്തരത്തില്‍ ഒരു രഹസ്യസ്വഭാവം ഉണ്ടായിരിക്കും. എന്നാല്‍ സ്വന്തം താല്‍പ്പര്യം മാത്രം നോക്കി അനുസരണ തീരെ ഇല്ലാത്ത ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു മോശം സ്വഭാവം ഉണ്ട്. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവരുടെ ഉള്ളില്‍ ഒരു അഹങ്കാരവും ദാര്‍ഷ്ഠ്യവും ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരെ ഒരു കാര്യത്തിലും നിയന്ത്രിക്കാന്‍ സാധിക്കില്ല. ഒരിക്കലും ഇവരെ അനുസരിപ്പിക്കുന്നതിനും സാധിക്കുകയില്ല. രോഹിണി നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു സ്വഭാവം ഉണ്ട് എന്നതാണ് ഇവരുടെ ഏറ്റവും മോശം സ്വഭാവം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു മോശം സ്വഭാവം ഉണ്ട്. ഇവര്‍ ആരു പറഞ്ഞാലും അനുസരിക്കുകയില്ല, സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പലപ്പോഴും പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നു. മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നത് ഇവര്‍ക്ക് ഒരു കാരണവശാലും സഹിക്കാന്‍ പറ്റുകയില്ല. ഈ നക്ഷത്രക്കാരെ സംബന്ധിത്ത് വളരെ പ്രയാസമാണ് ഇത്തരത്തില്‍ ജീവിക്കുന്നതിന്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു.

ആയില്യം
ആയില്യക്കാര്‍ ഇത്തരം സ്വഭാവക്കാരായിരിക്കും. ഇവര്‍ക്ക് സ്വയം തീരുമാനങ്ങളായിരിക്കും ഏറ്റവും വലുത്. അവനവന്റെ ഇഷ്ടത്തിനും സ്വകാര്യതക്കും പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഇക്കൂട്ടരെ നിയന്ത്രിച്ച് നിര്‍ത്തുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലും നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരെ വിളിച്ച് വരുത്തുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മറ്റുള്ളവരെ അനുസരിക്കുന്നതിനുള്ള പ്രവണത ഉണ്ടാവുമെങ്കിലും അത് പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികളിലേക്കുള്ള മുന്നറിയിപ്പാണ് കാണിക്കുന്നത്. തങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വെക്കുന്നതിന് വേണ്ടി ഇവരെ ആരും അനുവദിക്കുന്നില്ല. എന്താണ് തനിക്ക് വേണ്ടതെന്ന് ആലോചിച്ച് അതിന് പരിഹാരം കാണുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും ഉപദേശങ്ങളെ സ്വീകരിക്കുകയോ അനുസരിക്കുകയോ ഇല്ല.

വിശാഖം
വിശാഖംനക്ഷത്രക്കാര്ക്ക് ഇത്തരത്തില്‍ ഒരു സ്വഭാവമുണ്ട്. ആരൊക്കെ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞാലും അവര്‍ അവര്‍ക്കിഷ്ടമുള്ളത് മാത്രമേ ചെയ്യുകയുള്ളൂ. ഇക്കൂട്ടരെ ഒരു കാരണവശാലും നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അഭിപ്രായങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒരിക്കലും നിയന്ത്രണങ്ങള്‍ ഇവര്‍ അംഗീകരിക്കുകയില്ല. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഇത്തരത്തില്‍ വളരെ നല്ല സ്വഭാവമാണ് ഉള്ളത്. ഇവര്‍ എടുക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ പല അവസരങ്ങളിലും മുന്നിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവര്‍ ഇവരുടെ കാര്യത്തില്‍ ഇടപെടരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
