Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഭാഗ്യവും സമ്പത്തും കൊണ്ടുവരും ഈ മഞ്ഞള്‍
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ കരിമഞ്ഞളിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞിരിയ്ക്കണം
കരിമഞ്ഞള്‍ എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിന് പുറങ്ങളിലെ സ്ഥിരസാന്നിധ്യമാണ് കരിമഞ്ഞള്‍. നീലനിറവും കറുപ്പ് നിറവും ഒരു പോലെ കലര്‍ന്ന കുറ്റിച്ചെടിയാണ് ഇത്. ഔഷധഗുണം ധാരാളം ഉണ്ടെങ്കിലും വിലയാണ് പലരേയും ഇത് വാങ്ങുന്നതില്‍ നിന്നും വിലക്കുന്നത്. വീട്ടില്‍ ശിവലിംഗമുണ്ടെങ്കില്‍ ഇവ ചെയ്യരുത്
എന്നാല്‍ വിശ്വാസത്തിന്റെ പുറത്ത് കരിമഞ്ഞള്‍ ഉപയോഗിക്കാം. നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പലപ്പോഴും കരിമഞ്ഞളിന്റെ രൂപത്തിലായിരിക്കും എന്നതാണ് കരിമഞ്ഞളിന് ഇത്രയ്ക്കധികം പ്രാധാന്യം നല്‍കുന്നത്. കരിമഞ്ഞള്‍ എങ്ങിനെ ഭാഗ്യം കൊണ്ടുവരും എന്ന് നോക്കാം. കലിയുഗത്തില്‍ ഈ ചെയ്തികള്‍ നരകത്തിലേക്ക് വാതില്‍

ഉപയോഗിക്കുന്നതിനു മുന്‍പ്
കരിമഞ്ഞള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അത് ഉപയോഗപ്രദമാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. 108 തവണ തലയ്ക്കു ചുറ്റും സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞള്‍ ചുറ്റണം. അതിനു ശേഷം നിങ്ങള്‍ക്കത് ഉപയോഗിക്കാം. image courtesy

ഭാഗ്യത്തിനായി
കരിമഞ്ഞളിന്റെ 9 വിത്തുകള്‍ ഉണക്കി അത് മാല പോലെ കോര്‍ത്ത് കൈയ്യില്‍ കെട്ടിയാല്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദുഷ്ടശക്തികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും കരിമഞ്ഞളിന് കഴിയും എന്നാണ് വിശ്വാസം.

ജോലിയിലെ തടസ്സം മാറാന്‍
ജോലിസംബന്ധമായ തടസ്സം മാറിക്കിട്ടാനും കരിമഞ്ഞള്‍ സഹായിക്കുന്നു. കരിമഞ്ഞള്‍ കൊണ്ട് നെറ്റിയില്‍ തിലകം ചാര്ത്തിയാല് എല്ലാ തരത്തിലുള്ള ദോഷങ്ങളും മാറും എന്നാണ് വിശ്വാസം.

കരിങ്കണ്ണ്
നമ്മുടെ നാട്ടില്‍ സാധാരണ പ്രചാരത്തിലുള്ള വാക്കാണ് കരിങ്കണ്ണ്. കരിങ്കണ്ണ് മാറാന്‍ കരിമഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏത് വ്യക്തിയെയാണോ കരിങ്കണ്ണ് ബാധിച്ചിട്ടുള്ളത് അയാളെ ഉഴിഞ്ഞാല്‍ മതി ഏഴ് പ്രാവശ്യം.

രോഗശാന്തിയ്ക്ക്
രോഗശാന്തിയ്ക്കായും കരിമഞ്ഞള്‍ ഉപയോഗിക്കാം. ശര്‍ക്കരയും കരിമഞ്ഞളും മിക്സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞ് കളയാം. ഇത് രോഗശാന്തി നല്കുന്നു.

സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊരു പ്രശ്നം. സാമ്പത്തിക പ്രതിസന്ധി മാറ്റാനും ലക്ഷ്മീ സാന്നിധ്യത്തിനും കരിമഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നത് നല്ലതാണ്.

ബിസിനസ്സിലെ നഷ്ടം
ബിസിനസ്സിനെ നഷ്ടമാണ് മറ്റൊന്ന്. അല്പം കരിമഞ്ഞള്‍ മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് ഓം വാസുദേവായ നമ: എന്ന മന്ത്രം ചൊല്ലി പൂജിയ്ക്കുന്നത് ബിസിനസ് മൂലമുണ്ടായ നഷ്ടത്തെ ഇല്ലാതാക്കുന്നു.

വീട്ടുവാതില്ക്കല് വളര്‍ത്തുന്നത്
വീട്ടുവാതില്ക്കല് മഞ്ഞള്‍ വളര്‍ത്തുന്നത് ദുഷ്ടശക്തികളുടെ പ്രവേശം വീട്ടിലേക്ക് ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
