Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
നാളെ വെള്ളി, ഈ വ്രതം നോറ്റാല്‍ സമ്പത്തുണ്ടാകും
നാളെ ഈ വ്രതം നോറ്റാല്‍ സമ്പത്തുണ്ടാകും
വിശ്വാസികള്‍ക്ക് പ്രധാനമാണ് വ്രതം നോല്‍ക്കുകയെന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഓരോ ദിവസവും ഓരോ ദൈവങ്ങള്‍ക്കായി സമര്പ്പിയ്ക്കപ്പെട്ടതുമാണ്. ഇത്തരം ദിവസങ്ങളില്‍ വ്രതം നോറ്റാല്‍ കാര്യമായ ഗുണമുണ്ടാകുമെന്നതുമാണ് വിശ്വാസം.
ഇത്തരത്തില്‍ നോക്കിയാല്‍ നാളെ അതായത് സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വിശേഷപ്പെട്ട ദിവസമാണെന്നു വേണം, പറയുവാന്‍. നാളത്തെ ദിവസം വെള്ളിയാഴ്ചയും കാര്‍ത്തികയും മുപ്പെട്ടു വെള്ളിയും കൂടിയാണ്. വെള്ളിയാഴ്ച ദിവസം വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. ഭഗവതിയ്ക്ക്, ദേവിയ്ക്കായാണ് വെള്ളിയാഴ്ച വ്രതം നോല്‍ക്കുന്നത്.

മലയാള മാസ പ്രകാരം
മലയാള മാസ പ്രകാരം കന്നി മാസം കൂടിയാണ് ഇത്. കന്നിമാസത്തിലെ ആദ്യവെള്ളിയാഴ്ചയായതു കൊണ്ടു തന്നെ മുപ്പെട്ടു വെള്ളിയാഴ്ചയാണ് നാളെ. മുപ്പെട്ടു വെള്ളിയും കാര്‍ത്തികയും ഒരുമിച്ചു വരുന്ന ഇന്നേ ദിവസം വ്രതമെടുത്താല്‍ ഏറെ ഗുണം എന്നാണ് പറയേണ്ടത്.

ലക്ഷ്മീദേവി
ലക്ഷ്മീദേവിയാണ് സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ദേവത എന്നു വേണം, പറയുവാന്‍. ദേവിയെ ഭജിയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും ലഭിയ്ക്കുവാന്‍ നല്ലതാണ്. നാളത്തെ ദിവസം, അതായത് മുപ്പെട്ടു വെള്ളി, കാര്‍ത്തിക ദിവസമാകുന്നത് ഏറെ വിശേഷവുമാണ്.

നിലവിളക്കു തെളിയിച്ച്
ഇന്നേ ദിവസം അതിരാവിലെ കുളിച്ചു ശുദ്ധിയായി നിലവിളക്കു തെളിയിച്ച് നാമം ജപിയ്ക്കാം. ഓം ശ്രീയൈ നമഹ എന്ന മന്ത്രമാണ് ജപിയ്ക്കുവാന്‍ നല്ലത്. ഇത 108 തവണ ജപിയ്ക്കാം.

ഇന്നേ ദിവസം
ഇന്നേ ദിവസം ദേവീക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്. ദേവിയ്ക്കു പ്രിയപ്പെട്ട വഴിപാടുകള്‍ കഴിയ്ക്കാം. ചെത്തി, ചെമ്പരത്തി തുടങ്ങിയ പുഷ്പങ്ങള്‍, മുല്ലപ്പൂ പോലുള്ള വെളുത്ത പുഷ്പങ്ങള്‍ എന്നിവ ദേവിയ്ക്കു പ്രിയപ്പെട്ടതാണ്. രക്തപുഷ്പാഞ്ജലി പോലുള്ളവയും പ്രിയപ്പെട്ടവയാണ്. പായസ നിവേദ്യവും നല്ലതാണ്.

സന്ധ്യാനേരത്ത്
സന്ധ്യാനേരത്ത് നിലവിളക്കു കൊളുത്തി ലളിതാസഹസ്ര നാമാര്‍ച്ചന, കനകധാരാ സ്തോത്രം എന്നിവ നല്ലതാണ്. സമ്പത്തുണ്ടാകാന്‍ മികച്ച ഒരു മന്ത്രം കൂടിയാണ് കനകധാരാ സ്തോത്രം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാനും കടം മാറാനുമെല്ലാം മഹാലക്ഷ്മൈഷ്ടകം നല്ലതാണ്. ദേവീമാഹാത്മ്യം, മഹാലക്ഷ്മീ സ്തവം എന്നിവയും ജപിയ്ക്കാം.

ഇന്നേ ദിവസം
ഇന്നേ ദിവസം മധുര പലഹാരങ്ങള്‍ ദാനം ചെയ്യുന്നതു നല്ലതാണ്. വെളുത്തു വസ്ത്രം, വെള്ളിയാഭരണം എന്നിവ ധരിയ്ക്കാം. വ്രതാനുഷ്ഠാനത്തിന് പൂര്‍ണ ഉപവാസം പാടില്ല. ഒരിയ്ക്കലൂണ് നല്ലതാണ്. അതായത് ഉച്ചയ്ക്കു മാത്രം അരിയാഹാരം ബാക്കി നേരം മറ്റു ധാന്യങ്ങള്‍, ഫലങ്ങള്‍ എന്നിവയാകാം.സ്ത്രീകള്‍ക്ക് ഏറെ വിശേഷപ്പെട്ടൊരു വ്രതം കൂടിയാണിത്.



Click it and Unblock the Notifications
