Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
കുംഭത്തില്‍ സൂര്യന്റെയും ശനിയുടെയും സംയോജനം; ദോഷകാലം പിടികൂടുന്ന 5 രാശി
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും രാശി മാറുന്നു. സൂര്യന് ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. കുംഭ രാശിയില്‍ ശനി അതിന്റെ അസ്തമയാവസ്ഥയില് ഇതിനകം തന്നെ നിലകൊള്ളുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കുംഭ രാശിയില്‍ ശനിയുടെയും സൂര്യന്റെയും സംയോജനം നടക്കുന്നു. സൂര്യനും ശനിയും അച്ഛനും മകനുമാണെന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ശത്രുതയുടെ ഒരു വികാരവുമുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ കുംഭത്തില്‍ സൂര്യന്റെയും ശനിയുടെയും കൂടിച്ചേരലില്‍ ചില രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. ശനിയും സൂര്യനും കൂടിച്ചേരുന്നതിനാല്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
എട്ടാം ഭാവത്തില്‍ ശനിയുടെയും സൂര്യന്റെയും സംയോഗം നടക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പരിശ്രമിച്ചാലും വിജയം കൈവരിക്കാന്‍ കാലതാമസമുണ്ടാകും. ജോലിസ്ഥലത്ത് പിരിമുറുക്കവും കണ്ടേക്കാം. നിങ്ങളുടെ ജോലി മാറ്റുന്നത് പരിഗണിക്കാം. കരിയറില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കില്ല. അതിനാല്‍, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയൂ.
നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ തീര്‍ച്ചയായും വിജയം കൈവരിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിത്തത്തോടെ ആരംഭിച്ച ബിസിനസ്സില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ അല്പം ചിന്തിച്ച് മനസ്സ് ശാന്തമാക്കി പ്രവര്‍ത്തിക്കുക.
ചിങ്ങം
ചിങ്ങം രാശിയില്‍ ഏഴാം ഭാവത്തില്‍ ശനിയുടെയും സൂര്യന്റെയും സംയോഗം നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ അവരുടെ ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. സുഹൃത്തുക്കളുമായി ചില വിഷയങ്ങളില്‍ തര്‍ക്കമുണ്ടാകാം. ചില വിഷയങ്ങളില്‍ സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. കരിയര്‍ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതീക്ഷകളുണ്ട്. എന്നാല്‍ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി അല്‍പ്പം ദുര്‍ബലമായി തുടരും. സൂക്ഷിച്ചു ചെലവാക്കിയില്ലെങ്കില്‍ കടം വാങ്ങേണ്ടി വരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
തുലാം
സൂര്യന്റെയും ശനിയുടെയും സംയോജനം കാരണം, തുലാം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ സംതൃപ്തി അനുഭവിക്കാന്‍ കഴിയില്ല. നിങ്ങളുടെ ജീവിതത്തില്‍ ആഡംബരങ്ങളുടെ അഭാവം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ മിതമായ ലാഭം മാത്രമേ ലഭിക്കൂ. കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം.
വൃശ്ചികം
വൃശ്ചിക രാശിയില്‍ സൂര്യനും ശനിയും നാലാം ഭാവത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാകും. ഈ സാഹചര്യം ജോലി മാറ്റത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍, നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറയുമ്പോള്‍, ഈ സമയം പണം ലാഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങള്‍ ധാരാളം പണം സമ്പാദിക്കും, പക്ഷേ ചില കാരണങ്ങളാല്‍ അതെല്ലാം ചെലവഴിക്കപ്പെടും. ആരോഗ്യവും ശ്രദ്ധിക്കുക. പ്രതിരോധശേഷി കുറയുന്നതിനാല്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.
കുംഭം
ഈ രാശിയില്‍ ഒന്നാം ഭാവത്തില്‍ ശനിയുടെയും സൂര്യന്റെയും കൂടിച്ചേരല്‍ നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, കുഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം. ഇതോടൊപ്പം വൈവാഹിക ജീവിതത്തിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. ജോലിയില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകും. കഠിനാധ്വാനം ചെയ്യുമെങ്കിലും വിജയം കൈവരിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. സഹപ്രവര്‍ത്തകര്‍ നിമിത്തം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, പിരിമുറുക്കത്തിന്റെ ഒരു സാഹചര്യം ഉണ്ടാകാം. ആര്‍ക്കും പണം കടം കൊടുക്കരുത്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും അത്ര നല്ലതായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടായേക്കാം. അതുമൂലം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ഇണയുമായി വഴക്കുണ്ടാക്കാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
