Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഒരുമാസം കഷ്ടനഷ്ടം, ശത്രുഗ്രഹങ്ങളുടെ സംയോജനം; 5 രാശിക്ക് കലികാലം പിടികൂടും സമയം
ജ്യോതിഷത്തില്‍ സൂര്യനെയും ശനിയെയും പരസ്പരം ശത്രുക്കളായി കണക്കാക്കുന്നു. അച്ഛനും മകനും എന്ന ബന്ധമുണ്ടെങ്കിലും ഇരുവരും തമ്മില്‍ ശത്രുതയുണ്ട്. ജ്യോതിഷപ്രകാരം ഫെബ്രുവരിയില്‍ സൂര്യന്റെയും ശനിയുടെയും സംയോജനം രൂപപ്പെടുന്നു. ഫെബ്രുവരിയില്‍ സൂര്യന് കുംഭം രാശിയില്‍ സഞ്ചരിച്ചുടുതങ്ങും. ഇതിനകം ശനി കുംഭത്തില്‍ അസ്തയാവസ്ഥയിലായിരിക്കും.
കുംഭ രാശിയില്‍ ശനിയും സൂര്യനും കൂടിച്ചേരുന്നത് നടക്കുന്നത് ഏകദേശം 30 വര്‍ഷത്തിന് ശേഷമാണ്. സൂര്യന്റെയും ശനിയുടെയും സംയോജനം 5 രാശിയിലുള്ള ആളുകളെ പ്രതികൂലമായി ബാധിക്കും. ഈ 5 രാശിയിലുള്ളവര്‍ അടുത്ത ഒരു മാസത്തേക്ക് വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. ഈ രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരല്‍ എട്ടാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകളും ഉണ്ടാകാം. ആരോഗ്യകാര്യത്തില്‍ ജാഗ്രത വേണം. നിങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍, നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ അല്‍പ്പം സമ്മര്‍ദ്ദത്തിലായേക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പിന്തുണയും ലഭിക്കില്ല.
ഈ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ആകുലതകളാല്‍ ചുറ്റപ്പെട്ടേക്കാം. കൂടാതെ ജീവിതത്തില്‍ സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജോലിയില്‍ പൂര്‍ണ സംതൃപ്തി ലഭിക്കില്ല. നിങ്ങളുടെ മേല്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കും, സാഹചര്യം നിങ്ങളുടെ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ബിസിനസുകാര്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൂടാതെ, നിങ്ങള്‍ക്ക് ബിസിനസ്സ് പങ്കാളികളില്‍ നിന്ന് ഈ സമയം പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല.
ചിങ്ങം
ചിങ്ങം രാശിയില്‍ ഏഴാം ഭാവത്തില്‍ സൂര്യന്റെയും ശനിയുടെയും സംയോഗം സംഭവിക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഏത് ജോലിയും അല്പം ചിന്തിച്ച് ചെയ്യുക. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം വലിയ ലാഭം ലഭിക്കാന്‍ സാധ്യതയില്ല.
നിങ്ങളുടെ തന്ത്രങ്ങള്‍ മാറ്റേണ്ട സമയമാണിത്. സാമ്പത്തിക സ്ഥിതിയും അല്‍പ്പം ദുര്‍ബലമാകാം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍, വിവേകത്തോടെ പണം ചെലവഴിക്കുക. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ലാഭം ലഭിക്കാതെ വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി ഈഗോ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ഇരുവരും തമ്മില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം.
തുലാം
സൂര്യന്റെയും ശനിയുടെയും സംയോജനം കാരണം, തുലാം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ സംതൃപ്തി അനുഭവിക്കാന്‍ കഴിയില്ല. നിങ്ങളുടെ ജീവിതത്തില്‍ ആഡംബരങ്ങളുടെ അഭാവം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ മിതമായ ലാഭം മാത്രമേ ലഭിക്കൂ. കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം.
വൃശ്ചികം
സൂര്യന്റെയും ശനിയുടെയും സംയോജനം കാരണം വൃശ്ചിക രാശിക്കാര്‍ക്ക് ജോലി മാറ്റേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും നിങ്ങള്‍ പരാജയപ്പെടും. നിങ്ങളുടെ കുടുംബജീവിതം അല്‍പ്പം അസ്വസ്ഥമായേക്കാം. ആരോഗ്യത്തിന്റെ കാഴ്ചപ്പാടിലും ശനിയുടെയും സൂര്യന്റെയും സംയോജനം നിങ്ങള്‍ക്ക് അത്ര ഗുണകരമല്ല.
കുംഭം
ഈ രാശിയില്‍ ഒന്നാം ഭാവത്തില്‍ ശനിയുടെയും സൂര്യന്റെയും കൂടിച്ചേരല്‍ നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, കുഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം. ഇതോടൊപ്പം വൈവാഹിക ജീവിതത്തിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. ജോലിയില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകും. കഠിനാധ്വാനം ചെയ്യുമെങ്കിലും വിജയം കൈവരിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. സഹപ്രവര്‍ത്തകര്‍ നിമിത്തം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, പിരിമുറുക്കത്തിന്റെ ഒരു സാഹചര്യം ഉണ്ടാകാം. ആര്‍ക്കും പണം കടം കൊടുക്കരുത്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും അത്ര നല്ലതായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടായേക്കാം. അതുമൂലം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ഇണയുമായി വഴക്കുണ്ടാക്കാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
