Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ശത്രുഗ്രഹങ്ങള്‍ ഒന്നിക്കുന്നു; സൂര്യ-ശനി സംയോഗം വരുത്തും ഈ 5 രാശിക്ക് കഷ്ടകാലങ്ങളുടെ ഘോഷയാത്ര
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശി മാറുന്നു. ചില ഗ്രഹങ്ങള്‍ മറ്റു ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുന്നു. ഈ സംയോഗത്തിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും കാണാന്‍ കഴിയും. ഫെബ്രുവരി 13ന്, കര്‍മ്മത്തിന്റെ ഗുണഭോക്താവായ ശനി ഇരിക്കുന്ന കുംഭം രാശിയില്‍ സൂര്യനും സംക്രമിക്കും.
അത്തരമൊരു സാഹചര്യത്തില്‍, കുംഭത്തില്‍ സൂര്യന്റെയും ശനിയുടെയും സഖ്യം രൂപപ്പെടും. ഈ സഖ്യം മാര്‍ച്ച് 14 വരെ നിലനില്ക്കും. അതിനുശേഷം സൂര്യദേവന് മീനരാശിയില്‍ പ്രവേശിക്കും. ശനിയും സൂര്യനും ഒരേ രാശിയില്‍ ഇരിക്കുന്നതിനാല്‍ പല രാശിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ജ്യോതിഷപ്രകാരം ശനിയും സൂര്യനും ശത്രു ഗ്രഹങ്ങളാണ്. കുംഭം രാശിയില്‍ സൂര്യന്-ശനി കൂട്ടുകെട്ട് നില്ക്കുന്നതിനാല് ചില രാശിക്കാര്‍ക്ക് ഈ സമയം കഷ്ടകാലം പിടിച്ച കാലമായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വരുത്തും. ഈ സമയം ശനി-സൂര്യ സഖ്യം മൂലം നിങ്ങള്‍ക്ക് ദോഷം വരാം. ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം. വ്യാപാരികള്‍ പണമിടപാടുകളില്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത്, ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

ചിങ്ങം
നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തില്‍ സൂര്യനും ശനിയും കൂടിച്ചേര്‍ന്നതിനാല്‍, ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതകളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ബിസിനസ്സ് നടത്തുന്ന ആളുകളും ഈ കാലയളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെ നിങ്ങളെ വഞ്ചിച്ചേക്കാം. ആരോഗ്യ കാര്യത്തിലും അല്പം ശ്രദ്ധ പുലര്‍ത്തുക.

കന്നി
കന്നി രാശിക്കാരുടെ ജാതകത്തില്‍ ആറാം ഭാവത്തില്‍ സൂര്യ-ശനി സംയോജനം ഉണ്ടാകും. ഈ രണ്ട് ഗ്രഹങ്ങളും നിങ്ങളുടെ ആറാമത്തെ വീട്ടില്‍ ശത്രു ഹന്തയോഗം സൃഷ്ടിക്കും. എന്നാല്‍ ഇവ രണ്ടും ചേര്‍ന്ന് വളരെ അനുകൂലമായി കണക്കാക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ശത്രുക്കള്‍ ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ സജീവമായി തുടരും. അതിനാല്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകളില്‍ വലിയ വര്‍ദ്ധനവും സാധ്യമാണ്. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ അതില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം.

വൃശ്ചികം
രണ്ട് ശത്രു ഗ്രഹങ്ങളുടെ സാന്നിധ്യം കാരണം വൃശ്ചിക രാശിക്കാര്‍ക്ക് കഷ്ടകാലമായിരിക്കും. ഈ സമയത്ത്, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ശനിയുടെ സ്ഥാനം നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ബിസിനസ്സില്‍ മാന്ദ്യം ഉണ്ടാകാം. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി പ്രശ്നങ്ങള്‍ ഉണ്ടാകാം.

കുംഭം
ജനുവരി 17 ന് ശനി കുംഭത്തിലേക്ക് പ്രവേശിച്ചു. ഫെബ്രുവരി 13ന് സൂര്യനും കുംഭത്തിലേക്ക് പ്രവേശിച്ചു. ഈ സമയത്ത്, കുംഭ രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ രാശിയില്‍ തന്നെയുള്ള സഖ്യം കാരണം, ഏറ്റവും പ്രതികൂല ഫലം കുംഭം രാശിക്കാര്‍ക്കാണ്. ഈ സമയത്ത് പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആലോചിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം പരമാവധി ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

പ്രതിവിധികള്‍
* രാവിലെ സൂര്യോദയത്തിന് ശേഷം, ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് സൂര്യന് സമര്‍പ്പിക്കുക. അതില്‍ രക്തചന്ദനം ചേര്‍ത്ത് സൂര്യനെ ആരാധിക്കുക എന്നതാണ് സൂര്യനെ ശക്തിപ്പെടുത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം.
* ശനിയുടെ കോപം ഒഴിവാക്കാനുള്ള എളുപ്പവഴി ആല്‍മരത്തിന്റെ വേരില്‍ വെള്ളം ഒഴിച്ച് ഓം നമഃ ശിവായ മന്ത്രം തുടര്‍ച്ചയായി 21 തവണ ജപിക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു മാറ്റം അനുഭവപ്പെടും.
* ശിവന്റെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുക.
* ശനിയുടെ ദേഷ്യം നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം പാവപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കള്‍ ദാനം ചെയ്യുക എന്നതാണ്.



Click it and Unblock the Notifications