Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
സൂര്യനും ശനിയും ചേരുന്ന സമസപ്തകയോഗം: ധനനേട്ടം, സ്ഥാനമാനങ്ങള്‍ ഈ രാശിക്കാര്‍ക്ക്
ശത്രുക്കളായി കാണപ്പെടുന്ന ഗ്രഹങ്ങളാണ് സൂര്യനും ശനിയും. അച്ഛനും മകനും ആണെങ്കിലും ഇവര്‍ പരസ്പരം ശത്രുപക്ഷത്താണ് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് 17- വരെയാണ് സമസപ്തകയോഗം ഉള്ളത്. സമസപ്തക യോഗം ചില രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. സൂര്യന്റേയും ശനിയുടേയും പ്രത്യേകതകള്‍ അനുസരിച്ച് അവര്‍ ചേരുമ്പോള്‍ സംഭവിക്കുന്ന യോഗത്തിനും പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷമനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതില്‍ ഗ്രഹമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. മുകളില്‍ പറഞ്ഞതുപോലെ പിതാവും പുത്രനുമാണെങ്കിലും ബദ്ധശത്രുക്കളായി കണക്കാക്കുന്ന രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചേരുന്നതാണ് സമസപ്തകയോഗം.

സമസപ്തക യോഗം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിന്റെ ഏഴാം സ്ഥാനത്തായിരിക്കുമ്പോള്‍ സംഭവിക്കുന്ന യോഗമാണ് ഇത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. ഇപ്പോള്‍ സൂര്യന് സ്ഥിതി ചെയ്യുന്നത് കര്‍ക്കിടകം രാശിയിലാണ്. പലപ്പോഴും ശനിയെ ഒരു ക്രൂരഗ്രഹമായാണ് വേദജ്യോതിഷത്തില്‍ കണക്കാക്കുന്നത്. അതുകൊണ്ട് ശനിമൂലം ഉണ്ടാവുന്ന ദോഷഫലങ്ങള്‍ പലരേയും വട്ടം കറക്കുന്നു. ഇപ്പോള്‍ ശനി സ്ഥിതി ചെയ്യുന്നത് മകരം രാശിയിലാണ്. സൂര്യനും ശനിയും പരസ്പരം ഏഴാം സ്ഥാനത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് കൂടിയാണ് സമസപ്തക യോഗം രൂപം കൊണ്ടിരിക്കുന്നത്. സമസപ്തക യോഗത്തെ പ്രത്യേക യോഗമായാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് 17 വരെ സൂര്യന് കര്‍ക്കിടകം രാശിയില്‍ തന്നെ തുടരുന്നു. ഈ യോഗം മനുഷ്യനെ നേരിട്ട് ബാധിക്കുന്നതാണ്. രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ശനിയും സൂര്യനും ചേര്‍ന്നുണ്ടാവുന്ന സമസപ്തകയോഗത്തില് എന്തൊക്കെ മാറ്റങ്ങള്‍ നാല് രാശിക്കും ഉണ്ടാവുന്നു എന്ന് നോക്കാം.

സമസപ്തകയോഗവും രാശിയും
സമസപ്തക യോഗം ചേരുമ്പോള്‍ അത് ചില രാശിക്കാരില്‍ മികച്ച ഫലം നല്‍കുന്നുണ്ട്. പരസ്പരം ശത്രുതയില്‍ നില്ക്കുന്ന ഗ്രഹങ്ങള്‍ ആയതു കൊണ്ട് തന്നെ ഈ യോഗത്തെ പ്രത്യേകമായാണ് കണക്കാക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹം രാശിയില്‍ മാറ്റം വരുത്തുമ്പോള്‍ അത് പല വിധത്തിലുള്ള ഫലങ്ങള്‍ 12 രാശിക്കാര്‍ക്കും ഉണ്ടാക്കുന്നു. ജ്യോതിഷത്തില്‍ വളരെയധികം പ്രധാനപ്പട്ട ഗ്രഹങ്ങളായാണ് സൂര്യനും ശനിയും കണക്കാക്കുന്നത്. കര്‍മ്മനിരതനായ ഗ്രഹമാണ് ശനി സൂര്യനാവട്ടെ വിജയങ്ങള്‍ നല്കുന്ന ഗ്രഹവും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സമസപ്തക യോഗം ഫലം നല്‍കുന്നത് എന്ന് നോക്കാം.12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്കാണ് സമസപ്തക യോഗം വരുന്നത്

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കാണ് സമസപ്തക യോഗം ശുഭഫലങ്ങള്‍ നല്‍കുന്നത്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഓഗസ്റ്റ് 17 വരെ ഇവരുടെ ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. പ്രൊഫഷണലുകള്‍ക്ക് ജോലിയില്‍ മികച്ച നേട്ടവും ഫലവും ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. സാമ്പത്തിക ലാഭം ഇവരെ തേടി വരുന്നു. ബിസിനസ് പങ്കാളികളോടൊപ്പം ചെയ്യുന്നതിനും പറ്റിയ സമയമാണ്. പ്രമോഷനോടൊപ്പം ശമ്പളവര്‍ദ്ധനവും മിഥുനം രാശിക്കാര്‍ക്ക് ലഭിക്കുന്നു. അതെല്ലാം സമസപ്തക യോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സമസപ്തക യോഗം മികച്ച ഫലങ്ങള്‍ നല്കുന്നു. ഇവരിലും സാമ്പത്തിക മേഖവയിലെ നേട്ടം വളരെ കൂടുതലായിരിക്കും. പല കോണില്‍ നിന്നും നിങ്ങളെ തേടി വരുമാനം ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. പാരമ്പര്യമായി ലഭിക്കുന്ന സമ്പത്തും ഇവര്‍ക്ക് ഈ യോഗത്തിലെ പ്രത്യേകതയാണ്. ബിസിനസിലും മികച്ച ലാഭം നിങ്ങളെ തേടി വരുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. ലോണ്‍, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മെച്ചപ്പെട്ട ജീവിത നിലവാരം ഇവര്‍ക്കുണ്ടാവുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സമസപ്തക യോഗം ഉണ്ടാവുന്നു. ഇവര്‍ക്ക് ഈ യോഗം നിമിത്തം മറ്റുള്ളവര്‍ക്ക് മുന്നില്‍ ബഹുമാനവും അംഗീകാരവും നേടിക്കൊടുക്കുന്നു. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സഹായിക്കുന്നു. ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് പ്രൊഫഷണലുകള്‍ക്കും വളരെയധികം പ്രയോജനം നല്കുന്നു. വിദേശ യാത്ര യോഗം ഉണ്ടാവുന്നതിനുള്ള ഭാഗ്യം കാണുന്നു. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രാ യോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ക്ക് പലപ്പോഴും ജോലികള്‍ സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്ന സമയമാണ്

മീനം രാശി
മീനം രാശിക്കാര്‍ക്ക് സമസപ്തക യോഗം ഉണ്ടാവുന്നുണ്ട്. ഓഗസ്റ്റ് 17- വരെയുള്ള യോഗത്തിന്റെ മികച്ച ഫലങ്ങള്‍ ഇവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നു. ഈ യോഗം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നല്ല വിവരങ്ങളും വാര്‍ത്തകളും നിങ്ങളെ തേടി വരുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ബിസിനസില്‍ പുതിയ ഓര്‍ഡറുകളും മറ്റും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ഭാവിയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഓഫീസിലും നിങ്ങള്‍ക്ക് മികച്ച അനുഭവം ഉണ്ടായിരിക്കും. പ്രവര്‍ത്തന ശൈലിയില്‍ വരുത്തുന്ന മാറ്റം വിജയിക്കുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സമസപ്തക യോഗം സഹായിക്കുന്നു. മേലധികാരിയില്‍ നിന്നും നിങ്ങളെ പിന്തുണക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും.



Click it and Unblock the Notifications