Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
അപ്രതീക്ഷിത ധനനേട്ടം, സകലസൗഭാഗ്യം; ശനി, ശുക്രന്, സൂര്യന് ത്രിഗ്രഹയോഗം 3 രാശിക്ക് സമ്പന്നയോഗം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിദേവനും നിലവില്‍ കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. മാര്‍ച്ച് 7 ന് സമ്പത്തും മഹത്വവും നല്കുന്ന ശുക്രനും കുംഭത്തില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ സമയം കുംഭ രാശിയില്‍ ശുക്രന്, സൂര്യന്, ശുക്രന് എന്നിവ ചേരുന്നതിനാല്‍ ത്രിഗ്രഹയോഗം രൂപപ്പെടാന്‍ പോകുന്നു.
30 വര്‍ഷത്തിന് ശേഷമാണ് കുംഭ രാശിയില്‍ ഈ യോഗം രൂപം കൊള്ളുന്നത്. ഈ യോഗഫലം മൂലം ചില രാശിക്കാരുടെ ഭാഗ്യം ഈ സമയം തെളിയും. ഇവരുടെ സമ്പത്തില്‍ വര്‍ദ്ധനവും ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടായേക്കാം. ശനി, ശുക്രന്, സൂര്യന് ത്രിഗ്രഹയോത്താല് ഭാഗ്യം തിളങ്ങുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ത്രിഗ്രഹയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം സൂര്യന്, ശുക്രന്, ശനി എന്നിവരുടെ ഈ സംയോജനം നിങ്ങളുടെ രാശിയില്‍ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തില്‍ രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ കരിയറിലെയും ബിസിനസ്സിലെയും പുരോഗതിയും സാധ്യമാണ്. അത് നിങ്ങളുടെ മാനസികാവസ്ഥയെ ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സംസാരത്തില്‍ അതിന്റെ ഫലം കാണും. നിങ്ങളുടെ വ്യക്തിത്വവും മെച്ചപ്പെടും. മാര്‍ക്കറ്റിംഗ്, ആശയവിനിമയം, കല, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ ത്രഗ്രഹ യോഗം ഗുണം ചെയ്യും. കാരണം നിങ്ങളുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപം കൊണ്ടിരിക്കുന്നത്. അതിനാല്‍, നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായേക്കാം. കൂടാതെ, പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിച്ച് നിങ്ങള്‍ക്ക് പണം നേടാനും സാധിക്കും. നിങ്ങളുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. സ്പോര്‍ട്സ്, ഇറക്കുമതി ജോലികളില്‍ എന്നിവയില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഓഹരി, ഊഹക്കച്ചവട മേഖലകളില്‍ ലാഭത്തിന് സാധ്യതയുണ്ട്.
മിഥുനം
സൂര്യന്, ശുക്രന്, ശനി എന്നിവയുടെ സംയോജനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ ഈ സംയോഗം സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അറിവും ബുദ്ധിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില യാത്രകള്‍ ചെയ്യാന്‍ കഴിയും. ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ഈ ത്രിഗ്രഹയോഗം വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമാണെന്ന് തെളിയും. പരീക്ഷകളില്‍ വിജയം ലഭിക്കും.
ജ്യോതിഷത്തില്‍ ശുക്രന്
ജ്യോതിഷത്തില്‍ ശുക്രന് സൂചിപ്പിക്കുന്നത് ഏതൊരു ജാതകത്തിലും ശുക്രന് ഭാര്യയെയും വിവാഹത്തെയും പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ശുക്രന് നല്ലതായാല്‍ അത് നല്ല ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്നു. കണ്ണുകള്‍, ജനറേറ്റീവ് സിസ്റ്റം, തൊണ്ട, താടി, കവിള്, വൃക്ക മുതലായവയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു.
സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications