Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സ്വര്‍ണ്ണശോഭയോടെ ജീവിതം, ജൂലൈ 16 മുതല്‍ ഭാഗ്യത്തിന്റെ പിന്തുണ; 3 രാശിക്ക് സൂര്യദേവ കൃപ
ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ രാശിമാറി സഞ്ചരിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും അതിന്റെ സ്ഥാനം മാറ്റുന്നു. ഒരു രാശിചക്രത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ അല്ലെങ്കില്‍ സംക്രമണത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെ കര്‍ക്കടക സംക്രാന്തി എന്ന് വിളിക്കുന്നു.
മതപരമായും ജ്യോതിഷപരമായും ഈ സംക്രാന്തി വളരെ പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജൂലൈ 16ന് പുലര്‍ച്ചെ 04.59ന് സൂര്യന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 01.27 വരെ സൂര്യന് ഈ രാശിയില്‍ ഇരിക്കും. കര്‍ക്കടകത്തിന്റെ അധിപന് ചന്ദ്രനാണ്. ഈ കര്‍ക്കിടക സംക്രാന്തിയില്‍ ഭാഗ്യം തിളങ്ങുന്ന ചില രാശിക്കാരുണ്ട്. 3 രാശിക്കാര്‍ക്ക് സകല സൗഭാഗ്യങ്ങളോടും കൂടിയുള്ള ജീവിതം ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ കരിയറിന് നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. ഈ സമയത്ത് പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാനോ വാങ്ങാനോ ആഗ്രഹിക്കുന്നുവെങ്കില്‍ കുറച്ച് കാലം കൂടി ക്ഷമിക്കുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ സമയം സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ വലിയ അവസരം കൈവരും. ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യ സംക്രമത്തിന്റെ സ്വാധീനം ഏറ്റവും സവിശേഷമായിരിക്കും. ഈ കാലഘട്ടം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ കാണും. ഈ കാലഘട്ടം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍, നിങ്ങള്‍ ശാന്തമായ മനസ്സോടെ പ്രവര്‍ത്തിക്കണം. ഈ സമയത്ത് കോപം ഒഴിവാക്കുക.

കര്‍ക്കിടക സംക്രാന്തി
ഒരു രാശിചക്രത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ അല്ലെങ്കില്‍ സംക്രമണത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ഏത് രാശിചക്രത്തിലേക്ക് സൂര്യന് പ്രവേശിച്ചാലും ആ രാശിചക്രത്തിന്റെ പേരിലാണ് ആ സംക്രാന്തി അറിയപ്പെടുന്നത്. സൂര്യന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെ കര്‍ക്കടക സംക്രാന്തി എന്ന് വിളിക്കുന്നു. മതപരമായും ജ്യോതിഷപരമായും ഈ സംക്രാന്തി വളരെ പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യന് മിഥുന രാശി വിട്ട് കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കും. 2023 ഓഗസ്റ്റ് 17 വരെ സൂര്യന് ഈ രാശിചിഹ്നത്തില്‍ തുടരും.
ദക്ഷിണായനം ആരംഭിക്കുന്ന കാലം
കര്‍ക്കടക സംക്രാന്തിയില്‍ നിന്നാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ദക്ഷിണായനം ആരംഭിക്കുന്നത്. സൂര്യന് ഒരു രാശിചക്രത്തില്‍ ഒരു മാസം നിലകൊള്ളും. അങ്ങനെ ദക്ഷിണായന കാലഘട്ടത്തിന്റെ ആറുമാസം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശിചിഹ്നങ്ങളിലായി നീണ്ടുനില്‍ക്കും. ജ്യോതിഷമനുസരിച്ച്, ഒരു വര്‍ഷത്തില്‍ രണ്ട് അയനമുണ്ട്. അയനം എന്നാല്‍ മാറ്റം എന്നാണ്. അതായത്, സൂര്യന്റെ സ്ഥാനം വര്‍ഷത്തില്‍ രണ്ടുതവണ മാറുന്നു. സൂര്യന് 6 മാസം ഉത്തരായനത്തിലും 6 മാസം ദക്ഷിണായനത്തിലും തുടരുന്നു.
കര്‍ക്കിടക സംക്രാന്തിയുടെ മഹത്വം
ഈ ദിവസം മുതല്‍ ദക്ഷിണായനം ആരംഭിക്കുന്നു. ദക്ഷിണായനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ വിഷ്ണുവിനെയും ശിവനെയും പ്രത്യേകമായി ആരാധിക്കുന്നു. വിഷ്ണുവിനെ ഈ ദിവസം തുളസി ഇലകളാല്‍ ആരാധിക്കുന്നു. സൂര്യദേവനെയും കര്‍ക്കിടക സംക്രാന്തിയില്‍ പ്രത്യേകമായി ആരാധിക്കുന്നു. ഈ ദിവസം സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും സൂര്യ മന്ത്രം ചൊല്ലുകയും ചെയ്യുന്ന വ്യക്തിക്ക് ജീവിതത്തില്‍ സൂര്യദോഷം അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

രാമായണ മാസം
കേരളത്തില്‍ കര്‍ക്കിടക മാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംക്രാന്തി അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി, വൈകുന്നേരം വീടുകള്‍ വൃത്തിയാക്കുകയും വീടിനെ മൂന്നു പ്രാവശ്യം വലംവച്ച് വീട്ടില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുകയും ചെയ്യും. തുടര്‍ന്ന് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു. കേരളത്തില്‍ പിന്തുടരുന്ന പരമ്പരാഗത മലയാള കലണ്ടറിലെ അവസാന മാസമാണ് കര്‍ക്കിടക മാസം. ഈ മാസം രാമായണ മാസം എന്നും അറിയപ്പെടുന്നു. വീടുകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന ധന്യമാസമാണ് കര്‍ക്കിടകം.
പിതൃതര്‍പ്പണം
കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്.



Click it and Unblock the Notifications
