Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
അടുത്ത 10 ദിവസം ഭാഗ്യം പ്രകാശിക്കും, സൂര്യന്റെ നക്ഷത്രമാറ്റം; സമ്പത്തും ഐശ്വര്യവും കൈപ്പിടിയില്‍
ഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കുന്നു. സൂര്യന് ഒരു നിശ്ചിത കാലയളവിനുശേഷം ഗ്രഹങ്ങളും നക്ഷത്രങ്ങളും മാറുന്നു. സൂര്യന്റെ ഇത്തരം മാറ്റം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു. ജ്യോതിഷ പ്രകാരം നവംബര്‍ 7ന് സൂര്യദേവന് വിശാഖം നക്ഷത്രത്തില്‍ എത്തിയിരിക്കുന്നു. നവംബര്‍ 17 വരെ സൂര്യന് ഇവിടെ തുടരും. ഇതിനുശേഷം അനിഴം നക്ഷത്രത്തില്‍ പ്രവേശിക്കും.
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളില്‍ 16ാമത്തെ നക്ഷത്രമാണ് വിശാഖം നക്ഷത്രം. സൂര്യന്റെ ഈ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ കൃപയാല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കാനും സാധിക്കും. വിശാഖം നക്ഷത്രത്തില്‍ സൂര്യന് നിലകൊള്ളുന്നതിലൂടെ ഭാഗ്യം പ്രകാശിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ജാതകത്തില്‍ പത്താം ഭാവാധിപന് സൂര്യനാണ്. അത്തരമൊരു സാഹചര്യത്തില്‍, വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും. പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മിക്ക കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ അഭിനന്ദിക്കപ്പെടും. എല്ലാവരുടെയും പിന്തുണ ലഭിക്കും.
ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും കൈവന്നേക്കാം. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു സ്ഥാനം നേടാന്‍ കഴിയും. ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, വലിയ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. സാമ്പത്തിക സ്ഥിതിയും ഈ സമയം ശക്തമാകും. കടം കൊടുത്ത പണവും തിരികെ ലഭിക്കും.
ധനു
സൂര്യന്റെ ഈ നക്ഷത്രമാറ്റം വ്യാഴത്തിന്റെ രാശിചിഹ്നമായ ധനു രാശിക്കാര്‍ക്ക് വളരേയേറെ ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം, നിങ്ങളുടെ ഒന്‍പതാം ഭാവത്തിന്റെ അധിപന് സൂര്യനാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം പ്രയോജനം ലഭിക്കും. ജോലിയിലും ബിസിനസ്സിലും വലിയ വിജയത്തോടൊപ്പം സമ്പത്തിലും വര്‍ദ്ധനവുണ്ടാകും. തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ കൈവരും. നിങ്ങളുടെ മുന്നില്‍ വരുന്ന അവസരങ്ങളൊന്നും പാഴാക്കരുത്.
നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് ഒരു വലിയ ഡീല്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. അവിവാഹിതര്‍ക്ക് ചില പുതിയ വിവാഹാലോചനകള്‍ വന്നേക്കാം. വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
കുംഭം
വിശാഖ നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം കുംഭ രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ രാശിയില്‍ ഏഴാം ഭാവാധിപന് സൂര്യനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ ജോലികളില്‍ അനുകൂലമായ ഫലങ്ങള്‍ കാണാവുന്നതാണ്. ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പൂര്‍ണ്ണ സാധ്യതകളുണ്ട്. നിങ്ങളുടെ ആത്മവിശ്വാസത്തിലും നേതൃത്വപരമായ ഗുണങ്ങളിലും മറ്റുള്ളവരുടെ മതിപ്പ് ലഭിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ജോലിസ്ഥലത്ത് ലഭിച്ചേക്കാം. ഈ സമയം നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. കുടുംബവുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര പോകാന്‍ ഈ സമയം നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം.
ജ്യോതിഷത്തിലെ സൂര്യന്
ജ്യോതിഷത്തില്‍ സൂര്യന് വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. സൂര്യന്റെ നല്ല സ്വാധീനം പേര്, പ്രശസ്തി, വിജയം, ജ്ഞാനം, ആത്മവിശ്വാസം, സമ്പത്ത്, ബഹുമാനം എന്നിവ കൊണ്ടുവരും. അതേ സമയം സൂര്യന്റെ ദോഷഫലം നിങ്ങളെ അന്തര്‍മുഖനും, അഹംഭാവവും, അമിതമോഹവും, അസൂയയും, അഹങ്കാരവും, ആഡംബരവും, മാനസിക പ്രശ്നങ്ങള്‍ക്കും വിധേയരാക്കും. ജ്യോതിഷ പ്രകാരം, ഒരാളുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമായാല്‍ അവര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബന്ധത്തില്‍ ചിലപ്പോള്‍ അകലം കൂടുകയും ചിലപ്പോള്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. സൂര്യന് ബലഹീനനാണെങ്കില്‍ നിങ്ങള്‍ ഗൂഢാലോചനകളുടെ ഇരയാകേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
