Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ചിങ്ങത്തില് സൂര്യനും ചൊവ്വയും; രണ്ട് ഗ്രഹങ്ങളുടെ ശക്തിയില്‍ 3 രാശിക്ക് രാജയോഗ ജീവിതം
വേദ പഞ്ചാംഗമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശി മാറ്റി ഗ്രഹസഖ്യമുണ്ടാക്കുന്നു. ഈ സഖ്യത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും പ്രതിഫലിക്കും. വേദജ്യോതിഷം അനുസരിച്ച്, ചിങ്ങത്തില് ചൊവ്വയുടെയും സൂര്യന്റെയും അത്ഭുതകരമായ സംയോജനം രൂപപ്പെടാന്‍ പോകുന്നു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു സഖ്യം രൂപപ്പെടുന്നത്.
ഓഗസ്റ്റ് 17ന് സൂര്യദേവന് ചിങ്ങത്തില് പ്രവേശിക്കും. ചൊവ്വ ഇതിനകം തന്നെ ചിങ്ങത്തില് നിലകൊള്ളുന്നുണ്ട്. അതിനാല്‍ സൂര്യന്റെയും ചൊവ്വയുടെയും സഖ്യം എല്ലാ രാശികളിലെയും ആളുകളെ സ്വാധീനിക്കും. പ്രത്യേകിച്ച് മൂന്ന് രാശിക്കാര്‍ക്ക് ഈ കാലയളവ് ശുഭകരമായ ഫലം നല്‍കും. ആകസ്മികമായ സാമ്പത്തിക നേട്ടവും പണവും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ചിങ്ങത്തില് ചൊവ്വയും സൂര്യനും ഒന്നിക്കുന്നത് മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സഖ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. അതിനാല്‍, ഈ കാലയളവില്‍ കുട്ടികളെ സംബന്ധിച്ച് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ സാമ്പത്തികമായി വളരെ അഭിവൃദ്ധിയുള്ളവരായിരിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. ഈ കാലയളവില്‍ നിങ്ങള്‍ സ്നേഹബന്ധങ്ങളില്‍ വിജയം കണ്ടെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കും.
കര്‍ക്കടകം
ചൊവ്വ സൂര്യന് സഖ്യം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി വളരെ സമ്പന്നരാക്കും. ഏറെ നാളുകളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്നതിനാല്‍ നിങ്ങളുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കും. നിങ്ങളുടെ വാക്കുകളുടെ സ്വാധീനം വര്‍ദ്ധിക്കും. മറ്റുള്ളവരില്‍ നിങ്ങളുടെ വാക്കുകള്‍ മതിപ്പുളവാക്കും. വ്യാപാരികള്‍ക്ക് ലാഭകരമായ അവസരങ്ങള്‍ കൈവരും.
ചിങ്ങം
നിങ്ങളുടെ ജാതകത്തിലെ ലഗ്നഭാവത്തില്‍ സൂര്യന്റെയും ചൊവ്വയുടെയും ഈ സംയോഗം രൂപപ്പെടും. അതിനാല്‍, ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള എല്ലാ അകല്‍ച്ചയും അവസാനിക്കും. നിങ്ങള്‍ പരസ്പരം മുമ്പത്തേക്കാള്‍ കൂടുതല്‍ അടുക്കും.
ഈ കാലയളവില്‍ നിങ്ങള്‍ക്ക് പങ്കാളിത്തത്തോടെ ബിസിനസ്സ് ആരംഭിക്കാനാകും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കും. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും. അവിവാഹിതര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ജ്യോതിഷത്തിലെ സൂര്യന്
ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യനെ ഒരു ദേവനായി കണക്കാക്കുന്നു. ജീവലോകത്തിന്റെ ആത്മാവാണ് സൂര്യന്. ഇതിലൂടെ ഒരു വ്യക്തിക്ക് ജീവനും ഊര്‍ജ്ജവും ശക്തിയും ലഭിക്കുന്നു. വിശ്വാസമനുസരിച്ച്, കശ്യപ മഹര്‍ഷിയുടെ മകനാണ് സൂര്യ. അമ്മയുടെ പേര് അദിതി ആയതിനാല്‍ സൂര്യന് ആദിത്യന് എന്നൊരു പേരുമുണ്ട്. ജ്യോതിഷത്തില്‍ സൂര്യനെ ആത്മാവിന്റെ ഘടകം എന്ന് വിളിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഞായറാഴ്ച ദിവസം സൂര്യ ഗ്രഹത്തിന് സമര്‍പ്പിച്ചിരിക്കുന്നു.
രാശിചക്രത്തിന്റെ അഞ്ചാമത്തെ രാശിയായ ചിങ്ങം രാശിയെ ഭരിക്കുന്നത് സൂര്യനാണ്. പ്രപഞ്ചത്തെ ഭരിക്കുന്ന ദൃശ്യദേവതയുടെ രൂപമാണ് സൂര്യന്. ജാതകത്തില്‍, പൂര്‍വ്വികരുടെ പ്രതിനിധിയായും സൂര്യനെ കണക്കാക്കുന്നു. ഏതെങ്കിലും ജാതകത്തില്‍ ഒന്നോ അതിലധികമോ ദോഷകരമായ ഗ്രഹങ്ങളാല്‍ സൂര്യനെ ബാധിക്കുമ്പോള്‍, ആ ജാതകത്തില്‍ പിതൃദോഷം ഉണ്ടാകുന്നു.
ജാതകത്തില്‍ സൂര്യന് ബലഹീനനായിരിക്കുമ്പോള്, ജാതകന് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ജാതകത്തില്‍ സൂര്യന് ശരിയായ സ്ഥാനത്ത് നില്ക്കുന്നില്ലെങ്കില്, ആ വ്യക്തിക്ക് പ്രശസ്തിയും ബഹുമാനവും ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സൂര്യന് ശുഭസ്ഥാനത്ത് നിന്നാല്‍ ജീവിതത്തില്‍ പലവിധ നേട്ടങ്ങള്‍ കൈവരുന്നു.
ജ്യോതിഷത്തിലെ ചൊവ്വ
ചൊവ്വയെ ഗ്രഹങ്ങളില്‍ കമാന്‍ഡര്‍ എന്ന് വിളിക്കുന്നു. ഇത് ഒരു വ്യക്തിയുടെ രക്തത്തിന്റെയും ധൈര്യത്തിന്റെയും ഘടകമാണ്. ജീവിതത്തില്‍ ഊര്‍ജം നല്കുന്ന ജോലി ചൊവ്വ മാത്രമാണ് ചെയ്യുന്നത്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു. മേടരാശിയില്‍ ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു.
മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളില്‍ ഇരിക്കുന്ന ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു. ചൊവ്വ ഒരു ദോഷകരമായ ഗ്രഹമാണ്. ഭൂമിയുടെയും അഗ്നിയുടെയും പ്രതീകം കൂടിയാണ് ചൊവ്വ. അതിനാല്‍ ജാതകത്തില്‍ ചൊവ്വ നല്ല സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications