Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
കുബേര-ലക്ഷ്മിയുടെ അപാരമായ കൃപ, സൂര്യ-ചൊവ്വ യുതി; ജീവിതത്തില്‍ ഭാഗ്യം ലഭിക്കുന്ന 3 രാശി
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും സംയോജനം തുലാം രാശിയില്‍ ഉണ്ടാകും. ഈ സംയോജനം ഒരു വര്‍ഷത്തിനുശേഷമാണ് രൂപം കൊള്ളുന്നത്.
അതിന്റെ ഫലം 12 രാശിചിഹ്നങ്ങളിലുള്ള ആളുകളില്‍ ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ഇവര്‍ക്ക് കുബേര-ലക്ഷ്മിയുടെ അപാരമായ കൃപ ലഭിക്കുകയും ജീവിതത്തില്‍ നല്ല ദിവസങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ചൊവ്വയുടെയും സൂര്യന്റെയും സംയോജനം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ബിസിനസില്‍ നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. നിങ്ങള്‍ പുതിയ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പുതിയ ജോലി വാഗ്ദാനമോ ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക പിന്തുണ ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെയും സൂര്യന്റെയും സംയോജനം അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയുടെ ഭാഗ്യസ്ഥാനത്താണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ സമയം നിങ്ങള്‍ക്ക് തരണം ചെയ്യാന്‍ സാധിക്കും.
കൂടാതെ, നിങ്ങള്‍ക്ക് ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി യാത്രകളും ചെയ്യാനാകും. അതെല്ലാം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങളും ഉണ്ടാകും. നിങ്ങള്‍ സ്വന്തമായി ബിസിനസ് നടത്തുന്നവരാണെങ്കില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കൂടാതെ, ഈ സമയത്ത് വീട്ടില്‍ ചില മംഗള കര്‍മ്മങ്ങളും നടത്താനാകും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും.

മിഥുനം
ചൊവ്വയുടെയും സൂര്യന്റെയും സംയോജനം നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. ഭാഗ്യവും നിങ്ങളുടെ പക്ഷത്തായിരിക്കാം. ഈ സമയത്ത്, നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും.
കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കുടുങ്ങിക്കിടക്കുന്ന ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
