For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദിത്യദശയിലെ ആറ് വര്‍ഷം ഈ ആറ് നക്ഷത്രക്കാര്‍ക്ക് ദുരിതകാലം

|

ആദിത്യദശയില്‍ ജാതകന് പല വിധത്തിലുള്ള ദോഷങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇവ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ച് പല വിധത്തിലുള്ള ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് ആറ് വര്‍ഷമാണ് ആദിത്യദശ. എന്നാല്‍ ആദിത്യദശയിലെ ഫലങ്ങള്‍ പൊതുവേ മോശം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ദശയുടെ ദശാകാലം കൃത്യമായി ജാതകന്റെ ജനന സമയം കൂടി അറിഞ്ഞിരിക്കേണ്ടതാണ്. വിധിയെ പൂര്‍ണമായും മാറ്റി എഴുതാന്‍ സാധിക്കില്ലെങ്കിലും ഓരോ ദശാകാലങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കി നമുക്ക് അതിന് അനുസരിച്ചുള്ള ജീവിത രീതിയില്‍ മാറ്റം വരുത്താവുന്നതാണ്.

 സാമ്പത്തികാടിത്തറ ശക്തം ഈ 7 രാശിക്കാരില്‍; നഷ്ടങ്ങള്‍ ഇവര്‍ക്കില്ല സാമ്പത്തികാടിത്തറ ശക്തം ഈ 7 രാശിക്കാരില്‍; നഷ്ടങ്ങള്‍ ഇവര്‍ക്കില്ല

ജാതകത്തിലെ ദശാകാലങ്ങള്‍ അനുസരിച്ച് ആണ് ഓരോ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജാതകത്തിലെ ഗ്രഹസ്ഥാനം അനുസരിച്ചാണ് ഓരോ ദശാകാലത്തിലെ ഫലങ്ങള്‍. ആദിത്യ ദശയില്‍ സൂര്യന്റെ മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ജാതകത്തില്‍ സൂര്യന്‍ ബലവാനായാണ് കാണപ്പെടുന്നത് എങ്കില്‍ അത് നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ....

സൂര്യന്‍ ബലവാനാണെങ്കില്‍

സൂര്യന്‍ ബലവാനാണെങ്കില്‍

സൂര്യന്‍ ബലവാനാണെങ്കില്‍ അത് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വരുത്തുന്നു. ഈശ്വരാനുഗ്രഹത്തിന് ഇവര്‍ക്ക് വഴിയുണ്ട്. ക്രയവിക്രയങ്ങളിലൂടെ ധാരാളം ധനം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സൂര്യ ദശാകാലങ്ങള്‍ എല്ലാം ഒരുപോലെ മോശപ്പെട്ടതല്ല. നല്ല സ്ഥാനത്താണ് സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ പദവികളില്‍ ഉയര്‍ച്ച, പ്രശസ്തി, മികച്ച പ്രവര്‍ത്തനശേഷി എന്നിവയാണ് ഫലം നല്‍കുന്നത്.

അനിഷ്ടസ്ഥാനത്തെങ്കില്‍

അനിഷ്ടസ്ഥാനത്തെങ്കില്‍

എന്നാല്‍ സൂര്യന്‍ അനിഷ്ടസ്ഥാനത്താണ് നില്‍ക്കുന്നതെങ്കില്‍ അത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് അച്ഛനും മകള്‍ക്കും ദുരിതകാലവും, രോഗത്തിനും വഴിയൊരുക്കുന്നു. മാത്രമല്ല വളരെയധികം ആത്മവിശ്വാസക്കുറവ് ഇവരെ ബാധിക്കുന്നുണ്ട്. മറ്റുള്ളവരെ ആശ്രയിച്ച് കഴിയാന്‍ ആയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ഇത് കൂടാതെ ജാതകത്തില്‍ ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ദുരിതഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് മോശം

ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് മോശം

ഏതൊക്കെ നക്ഷത്രക്കാരെയാണ് സൂര്യന്‍ മോശമായി ബാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ചതയം,ഉത്രട്ടാതി, തിരുവാതിര, പൂയ്യം, ചോതി, അനിഴം എന്നീ നക്ഷത്രക്കാരേയാണ് സൂര്യരാശി മോശമായി ബാധിക്കുന്നത്. ഇവരില്‍ ഗ്രഹദോഷത്തിനുള്ള പരിഹാരം ദശാകാലത്തിന് മുന്‍പേ ആരംഭിക്കാവുന്നതാണ്. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ക്ക് അശുഭകാര്യങ്ങളാണ് ഈ കാലത്തില്‍ ഫലം വരുന്നത്. കൂടാതെ ഇത് ഗ്രഹങ്ങളുടെ പാപശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സൂര്യദശ ആറ് വര്‍ഷക്കാലം - ആദിത്യദശ സ്വാപഹാരം ( 3 മാസം 18 ദിവസം)

സൂര്യദശ ആറ് വര്‍ഷക്കാലം - ആദിത്യദശ സ്വാപഹാരം ( 3 മാസം 18 ദിവസം)

ആദിത്യ ദശയില്‍ സൂര്യന്‍ ബലവാനാണെങ്കില്‍ അധികാരികളുടെ പ്രീതിയും, അച്ഛന് ഭാഗ്യവും, നിരവധി യാത്രകളും, ധനലാഭവും ഫലമാണ്. എന്നാല്‍ ആദിത്യന്‍ ദോഷസ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് അലച്ചില്‍ മനോദു:ഖം, നേത്ര ഹൃദയ ഉദര രോഗങ്ങള്‍ക്കുള്ള സാധ്യത എന്നിവയുണ്ട്. ഇത് കൂടാതെ പിതാവിനെ ഇത് ദോഷകരമായാണ് ബാധിക്കുന്നത്.

ചന്ദ്രാപഹാരം (6 മാസം)

ചന്ദ്രാപഹാരം (6 മാസം)

ചന്ദ്രാപഹാരത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഇവര്‍ക്ക് ഉന്നത സ്ഥാന ലബ്ധിയും, മാതൃസൗഖ്യവും ധനലാഭവും വിവാഹയോഗവും ഉണ്ടാവുന്നുണ്ട്. പക്ഷേ ഇവര്‍ ബലരഹിതനും അനിഷ്ടഭാവസ്ഥിതിയുമാണെങ്കില്‍ അത് അമ്മക്ക് ദോഷം ചെയ്യുകയും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.

കുജാപഹാരം (4 മാസം 6 ദിവസം)

കുജാപഹാരം (4 മാസം 6 ദിവസം)

കുജാപഹാരത്തില്‍ ചൊവ്വ് ബലവാനാണെങ്കില്‍ ഇവര്‍ക്ക് മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇത് കൂടാതെ സ്വര്‍ണ നേട്ടവും ലഭിക്കുന്നുണ്ട്. എന്നാല്‍ ചൊവ്വ ദുര്‍ബലനായാണ് നിലകൊള്ളുന്നതെങ്കില്‍ അതിന്റെ ഫലമായി ഇവര്‍ക്ക് അപകീര്‍ത്തിയും രോഗദുരിതവും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

രാഹു അപഹാരം (10 മാസം 24 ദിവസം)

രാഹു അപഹാരം (10 മാസം 24 ദിവസം)

രാഹുവിന്‍െ ശത്രുവാണ് സൂര്യന്‍. അതുകൊണ്ട് തന്നെ ആദിത്യ ദശ പലപ്പോഴും രാഹു അപഹാരമുള്ള വ്യക്തിക്ക് ദോഷങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ദുരിതം നിറഞ്ഞ ഒരു കാലഘട്ടമായിരിക്കും. അത് കൂടാതെ ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍, മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാഹു ഉപചയ ഭാവങ്ങളില്‍ നിന്നാല്‍ ദോഷകാഠിന്യം കുറഞ്ഞ് നല്ലതായി കണക്കാക്കുന്നു.

വ്യാഴാപഹാരം (9 മാസം 18 ദിവസം)

വ്യാഴാപഹാരം (9 മാസം 18 ദിവസം)

വ്യാഴാപഹാരത്തിന്റെ ഫലമായി സൂര്യനെങ്കില്‍ ഇവര്‍ക്ക് വിദ്യാപുരോഗതിയും ഉദ്യോഗലബ്ധിയും ഫലമാണ് എന്നാണ് പറയുന്നത്. വിവാഹ കാര്യങ്ങള്‍ ശുഭകരമായി നടക്കുന്നതിനും ധനനേട്ടത്തിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ വ്യാഴം ദുര്‍ബലനാണെങ്കില്‍ ഭാഗ്യത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ഈശ്വരാധീനക്കുറവ്, പുത്രക്ലേശം എന്നിവയും ഉണ്ടാവുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

ശനിയപഹാരം (11 മാസം 12 ദിവസം)

ശനിയപഹാരം (11 മാസം 12 ദിവസം)

ശനിയപഹാരമാണ് സൂര്യദശയില്‍ എങ്കില്‍ ഇവര്‍ ശ്രദ്ധിക്കണം. കാരണം സൂര്യനും ശനിയും ശത്രുക്കളാണ് എന്നത് തന്നെയാണ് കാരണം. ഇത് കൂടാതെ ഇവരില്‍ രോഗങ്ങളും സാമ്പത്തികനഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കാര്യവിഘ്‌നവും സംഭവിക്കുന്നു. എന്നാല്‍ ശനി ബലവാനാണെങ്കില്‍ ദോഷഫലത്തിന്റെ കാഠിന്യം കുറയുന്നു എന്നതാണ് സംഭവിക്കുന്നത്.

ബുധാപഹാരം (10 മാസം 6 ദിവസം)

ബുധാപഹാരം (10 മാസം 6 ദിവസം)

പത്ത് മാസവും ആറ് ദിവസുമാണ് ബുധാപഹാരം സൂര്യദശയില്‍ ബാധിക്കുന്നത്. എന്നാല്‍ ബുധന്‍ ബലവാനായി നിന്നാല്‍ വിദ്യാഭ്യാസത്തില്‍ നേട്ടം, ബന്ധുക്കളില്‍ നിന്ന് സഹായം, അംഗീകാരങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്തതുന്നു. എന്നാല്‍ ബുധന്‍ മോശം അവസ്ഥയിലെങ്കില്‍ ഇവര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കുകയും തിക്താനുഭവങ്ങള്‍ നേരിടേണ്ടതായി വരുകയും ചെയ്യുന്നുണ്ട്.

കേതു അപഹാരം (4 മാസം 6 ദിവസം)

കേതു അപഹാരം (4 മാസം 6 ദിവസം)

സൂര്യദശയില്‍ കേതുവിന്റെ അപഹാരമെങ്കില്‍ ഇവര്‍ക്ക് ശത്രുത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം അനിഷ്ടയോഗമാണ് ഇതിലൂടെ നിങ്ങളെ തേടിയെത്തുന്നത് എന്നുള്ളത് തന്നെയാണ് കാരണം. സ്ഥാനഭ്രംശം, ഗുരുക്കന്‍മാര്‍ക്ക് രോഗം വരുന്നതിനുള്ള സാധ്യത, ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത്, മരണഫയം എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശുക്രാപഹാരം (1 വര്‍ഷം)

ശുക്രാപഹാരം (1 വര്‍ഷം)

ആറു വര്‍ഷമാണ് സൂര്യദശ ഓരോരുത്തരേയും ബാധിക്കുന്നത്. ഇതില്‍ അവസാനത്തെ അപഹാരമാണ് ശുക്രാപഹാരം. ഒരു വര്‍ഷക്കാലമാണ് ഇതിന്റെ കാലയളവ്. ഇവരില്‍ അനിഷ്ടഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നേട്ടങ്ങളും അതു പോലെ തന്നെ സംഭവിക്കുന്നുണ്ട്. വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യത, വിവാഹം പെട്ടെന്ന് നടക്കുന്നത് എന്നിവയും ഫലമാണ്. എന്നാല്‍ അതോടൊപ്പം തന്നെ അപവാദങ്ങളും, ഗ്രഹപ്പിഴകളും നിങ്ങളെ തേടിയെത്തും.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ആദിത്യ പൂജ നടത്തുക എന്നുള്ളതാണ് സൂര്യദശയില്‍ ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി ചുവന്ന പൂക്കള്‍ ഉപയോഗിക്കാം. അതോടൊപ്പം മേടമാസത്തില്‍ ഞായറാഴ്ചയില്‍ ആദിത്യ ക്ഷേത്ര ദര്‍ശനവും നടത്തേണ്ടതാണ്. ആദിത്യ ദോഷശാന്തിക്കായി ശിവപൂജ നടത്തുന്നത് ഉത്തമമാണ്. ജന്മ നക്ഷത്ര ദിനത്തില്‍ ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതും നല്ലതാണ്. ധനുമാസത്തില്‍ തിരുവാതിര വ്രതം അനുഷ്ഠിക്കണം. കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

English summary

Surya Mahadasha Effects And Remedies in Malayalam

Here in this article we are discussing about the effects and remedies of surya Mahadasha in malayalam. Take a look.
X
Desktop Bottom Promotion