Latest Updates
-
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ
ജാതകവശാല്‍ 6 വര്‍ഷം സൂര്യ മഹാദശയുടെ പ്രഭാവം; സൂര്യനെ ശക്തിപ്പെടുത്താന്‍ പ്രതിവിധി
ജ്യോതിഷമനുസരിച്ച്, നവഗ്രഹങ്ങളുടെ മാറ്റത്തിന്റെ സ്വാധീനം മനുഷ്യജീവിതത്തെിലും പതിക്കുന്നു. ആ വ്യക്തിയുടെ ജാതകത്തില്‍ ഗ്രഹം ഏത് സ്ഥാനത്താണ് നില്‍ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആ വ്യക്തിക്ക് അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ ലഭിക്കുക. ഒരു ഗ്രഹം അനുകൂലമാണെങ്കില്‍, അതായത് ഉയര്‍ന്ന സ്ഥാനത്ത് സ്ഥിതി ചെയ്താല്‍ ആ വ്യക്തിക്ക് അതിന്റെ മഹാദശയില്‍ ശുഭ ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ ഒരു ഗ്രഹം പ്രതികൂലമായി നില്ക്കുന്നപക്ഷം ആ വ്യക്തിക്ക് അശുഭകരമായ ഫലങ്ങളും നേരിടേണ്ടിവരും.
ഇവിടെ നമ്മള് സംസാരിക്കാന്‍ പോകുന്നത് ബഹുമാനത്തിനും അന്തസ്സിനും കാരണഗ്രഹമായ സൂര്യദേവനെക്കുറിച്ചാണ്. സൂര്യന്റെ മഹാദശ ഏകദേശം 6 വര്‍ഷം നീണ്ടുനില്‍ക്കും. ഭരണപരമായ സ്ഥാനത്തിന്റെയും ബഹുമാനത്തിന്റെയും ഘടകമായി സൂര്യനെ കണക്കാക്കുന്നു. ചിങ്ങം രാശിയുടെ ഭരണ ഗ്രഹമാണ് സൂര്യന്. മേടം രാശിയില്‍ സൂര്യന് ഉന്നതനായി സ്ഥിതി ചെയ്യുന്നു. അതേസമയം തുലാം രാശിയില്‍ ഇത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. ജീവിതത്തില്‍ സൂര്യമഹാദശയുടെ പ്രഭാവം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജാതകത്തില്‍ സൂര്യദേവന് ശുഭസൂചകനാണെങ്കില്
ജ്യോതിഷ പ്രകാരം ജാതകത്തില്‍ സൂര്യന് ഉയര്‍ന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍, ആ വ്യക്തിക്ക് ശുഭ ഫലങ്ങള്‍ ലഭിക്കും. മാത്രമല്ല ആ വ്യക്തിയുടെ ആത്മവിശ്വാസവും വളരെ മികച്ചതായിരിക്കും. സൂര്യന് മേടം രാശിയില്‍ ഉന്നതനാണ്. ഈ കാലയളവില്‍ ഒരു വ്യക്തിയുടെ പ്രവൃത്തികളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് നീങ്ങുന്നു. സൂര്യന് ശക്തമായ വ്യക്തിക്ക് തന്റെ പിതാവുമായി നല്ല ബന്ധമുണ്ടാകും. അത്തരക്കാര്‍ ഒരു അഡ്മിനിസ്ട്രേറ്റീവ് പദവിയില്‍ വരെ എത്തുന്നു.
ജാതകത്തില്‍ സൂര്യന് പ്രതികൂല സ്ഥാനത്താണെങ്കില്‍
ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യദേവന് ദോഷസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് അഹംഭാവമുണ്ടാകും. പിതാവുമായുള്ള ആ വ്യക്തിയുടെ ബന്ധം അത്ര നല്ലതായിരിക്കില്ല. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും ഗ്രഹത്താല്‍ സൂര്യദേവനെ ബാധിക്കുന്നുണ്ടെങ്കില്‍ ആ വ്യക്തിക്ക് ഹൃദയം, കണ്ണ് സംബന്ധമായ അസുഖങ്ങള്‍ വരാം. വ്യാഴം ബാധിക്കുമ്പോള്‍ വ്യക്തിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അമിതവണ്ണവും അനുഭവപ്പെടുന്നു.
ജ്യോതിഷത്തില്‍ സൂര്യഗ്രഹത്തിനുള്ള പ്രതിവിധി
സൂര്യന്റെ പ്രതികൂല വശങ്ങള് പരിഹരിക്കാന്‍ ജ്യോതിഷത്തിലെ ചില ഉപയോഗപ്രദമായ പരിഹാരങ്ങള്‍ ഇതാ:
* അതിരാവിലെ എഴുന്നേറ്റ് നഗ്നനേത്രങ്ങള്‍ കൊണ്ട് ഉദിക്കുന്ന സൂര്യനെ നോക്കുക.
* ദിവസവും രാവിലെ ഒരു ചെമ്പ് പാത്രത്തില്‍ നിന്ന് സൂര്യന് വെള്ളം സമര്‍പ്പിക്കുക.
* ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനോ വീടുവിട്ടിറങ്ങുന്നതിനോ മുമ്പ്, ജാതകത്തില്‍ ദുര്‍ബലമായ സൂര്യന്റെ സ്ഥാനമുള്ളവര്‍ എല്ലായ്പ്പോഴും പഞ്ചസാര ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
* നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യപാനം എന്നിവ ഒഴിവാക്കുക
ദുര്‍ബലമായ സൂര്യന് പ്രതിവിധി
* ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും വസ്തുക്കളും സംഭാവന ചെയ്യുക.
* സൂര്യന്റെ പ്രതികൂല ഫലങ്ങള്‍ ശമിപ്പിക്കാന്‍ ഞായറാഴ്ച പ്രത്യേക ലോഹത്തില്‍ മാണിക്യ രത്നം ധരിക്കുക.
* സമാധാനം കൊണ്ടുവരാന്‍ സൂര്യ ബീജ മന്ത്രം 'ഓം ഹ്രം ഹ്രീം ഹ്രൗം സഃ സൂര്യായ നമഃ' ദിവസവും ജപിക്കുക. ഈ മന്ത്രം സൂര്യനില്‍ നിന്ന് പോസിറ്റീവ് വൈബ്രേഷനുകളും കൃപയും ഉണ്ടാക്കുന്നു.
ഞായറാഴ്ച വ്രതം
ജ്യോതിഷ പ്രകാരം, സൂര്യന്റെ സ്ഥാനം മോശമാണെങ്കില്‍, ഞായറാഴ്ച നിങ്ങളുടെ നെറ്റിയില്‍ ചന്ദനം പുരട്ടാന്‍ മറക്കരുത്. ഇതുകൂടാതെ, എല്ലാ ഞായറാഴ്ചകളിലും സൂര്യദേവന്റെ വ്രതം അനുഷ്ഠിക്കുക, സൂര്യന് വെള്ളം സമര്‍പ്പിക്കുമ്പോള്‍, അതില്‍ തീര്‍ച്ചയായും ഒരു നുള്ള് കുങ്കുമം ഇടുക. ഞായറാഴ്ചകളില്‍ ഉറുമ്പുകള്‍ക്ക് പഞ്ചസാര നല്‍കുക. ഇത് ദിവസവും ചെയ്യേണ്ടതാണ്, പക്ഷേ നിങ്ങള്‍ക്ക് ഇത് ദിവസവും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും ഞായറാഴ്ച ചെയ്യുക.
മാണിക്യം അണിയുക
സൂര്യന്റെ മോശം സ്ഥാനം പരിഹരിക്കാന്‍ ഏതെങ്കിലും ഞായറാഴ്ച, സംക്രാന്തി അല്ലെങ്കില്‍ സപ്തമി ദിവസങ്ങളില്‍ ജപവും ഹവനവും ആരംഭിക്കണം. നിങ്ങള്‍ക്ക് ഇത് സ്വന്തമായി ചെയ്യാം അല്ലെങ്കില്‍ ഒരു ജ്യോത്സ്യനെക്കൊണ്ട് നിങ്ങള്‍ക്ക് ഇത് പരിഹരിക്കാവുന്നതാണ്. ഇതുകൂടാതെ വിദഗ്ദന്റെ അഭിപ്രായം സ്വീകരിച്ച് ഞായറാഴ്ച സ്വര്‍ണത്തില്‍ മാണിക്യം പതിപ്പിച്ച് മോതിരവിരലില്‍ അണിയണം. എന്നാല്‍ രത്നം പൂര്‍ണ്ണവും ശുദ്ധവും ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക.
സൂര്യദേവനെ പ്രീതിപ്പെടുത്താന്‍
* വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം.
* ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
* ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
* സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications