Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
12 വര്‍ഷത്തിന് ശേഷമുള്ള അപൂര്‍വ്വ സംഗമം: സൂര്യ-ഗുരു യുതി ധനാഭിവൃദ്ധിയും ശ്രേഷ്ഠയോഗവും നല്‍കും രാശി
ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതിന്റെ കാരണം പലപ്പോഴും ഗ്രഹമാറ്റങ്ങളോ ഗ്രഹസംഗമങ്ങളോ ആയിരിക്കാം. സൂര്യനും വ്യാഴവും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേടം രാശിയില്‍ സംഗമിക്കുന്നത്. സൂര്യ ദേവന് നേരത്തെ തന്നെ മേടം രാശിയില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അതായത് ഏപ്രില്‍ 22-ന് വ്യാഴവും മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ ഗ്രഹസംഗമത്തിലൂടെ ബംമ്പര്‍ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു.
വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിന് ഏകദേശം ഒരു വര്‍ഷത്തോളം സമയം എടുക്കുന്നു. അതുകൊണ്ട് തന്നെ 12 രാശിയിലും മാറി വരുന്നതിന് 12 വര്‍ഷം സമയം എടുക്കുന്നു. ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മേടം രാശിയില്‍ വ്യാഴം പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. എങ്കിലും ചില രാശിക്കാരില്‍ അല്പം കൂടുതല്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിയില്‍ തന്നെയാണ് സൂര്യനും- വ്യാഴവും സംഗമിക്കുന്നത്. ഇത് വളരെ ശുഭകരമായ ഫലങ്ങള്‍ ഈ രാശിക്കാര്‍ക്ക് നല്കുന്നു. ഇത് മാത്രമല്ല എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ പുരോഗതിയും നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതും ശ്രദ്ധേയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയം തന്നെയാണ് ഈ സംഗമ സമയം.
സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും കൂടിയായി മാറുന്നു. എല്ലാ തരത്തിലും ജീവിതത്തിന്റെ ഗുണാനുഭവങ്ങളെയാണ് ഈ ഘട്ടത്തില്‍ നിങ്ങളെ തേടി വരുന്നത്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസിലാകട്ടെ സാമ്പത്തിക ലാഭം ലഭിക്കുകയും ജീവിതം പച്ച പിടിക്കുകയും ചെയ്യുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യ-വ്യാഴ സംഗമം നിരവധി അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് ഈ സമയം ദു:ഖിക്കേണ്ടി വരുന്നില്ല. ആരോഗ്യം മികച്ചതാവുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ഉപരിപഠനത്തിന് ചേരുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടിയെടുക്കാം. വന്‍ നേട്ടങ്ങളാണ് മുന്നോട്ടുള്ള പാതയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. വിദേശയാത്രക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിനും ഉള്ള സാധ്യതയുണ്ട്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരുന്നില്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യ- വ്യാഴ സംഗമം നല്കുന്ന അടിപൊളി ഫലങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇവര്‍ക്ക് ധാരാളം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ഒരിക്കലും ജീവിതത്തില്‍ രണ്ടാമതൊന്ന് ചിന്തിച്ച് തീരുമാനം എടുക്കേണ്ടി വരുന്നില്ല. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ദാമ്പത്യ ജീവിത്തതിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്ഡ്സകൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
