സൂര്യ-ശനി സംയോഗം 12 വര്‍ഷത്തിന് ശേഷം: അപൂര്‍വ്വയോഗത്തില്‍ ഈ നക്ഷത്രക്കാര്‍- തലവര തെളിയും ഭാഗ്യമുദിക്കും

ഗ്രഹമാറ്റങ്ങള്‍ ഓരോ സമയവും നടക്കുന്നുണ്ട്. ഇത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഗ്രഹമാറ്റത്തില്‍ എന്ത് ചെയ്യണം അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നതാണ്. 2023-ന്റെ തുടക്കത്തില്‍ തന്നെ നിരവധി ഗ്രഹമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതിനെയാണ് ഗ്രഹമാറ്റങ്ങള്‍ എന്ന് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ അനുകൂലഫലവും അതുപോലെ തന്ന പ്രതികൂല ഫലവും ഉണ്ടാക്കുന്നു, ഓരോ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.

Surya Guru Yuti 2023

എന്നാല്‍ 2023-ലെ ഏറ്റവും വലിയ ഗ്രഹമാറ്റം സംഭവിക്കാന്‍ പോവുന്നത് ഏപ്രില്‍ മാസത്തിലാണ്. ഏപ്രില്‍ മാസത്തിലെ ഏറ്റവും വലിയ ഗ്രഹമാറ്റം എന്ന് പറയുന്നത് സൂര്യ- ഗുരു യുതിയാണ്. 2023 ഏപ്രില്‍ 22-നാണ് മേടം രാശിയിലാണ് സൂര്യനും വ്യാഴവും ഒരുമിച്ച് ചേരുന്നത്. ഈ സമയം ചില നക്ഷത്രക്കാരില്‍ അത് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പലരിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. സന്തോഷത്തിനും സമൃദ്ധിക്കും തുടക്കം കുറിക്കുന്നതാണ് ഈ സംയോജനം എന്നതാണ് സത്യം. ഇത്തരത്തില്‍ ഗ്രഹമാറ്റം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹമാറ്റം വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും കര്‍മ്മമേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്തത ആനുകൂല്യങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു അനുകൂല ഗ്രഹമാറ്റം ഉണ്ടാവുന്നത്. ജോലിയിലെ പുരോഗതി ധനലാഭത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അനുകൂലമായി നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വന്നു ചേരുന്ന ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മികച്ചതായി മാറുന്നു. സന്തോഷവും സമാധാനവും നിങ്ങളോടൊപ്പം എപ്പോഴും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയം തന്നെയാണ് ഈ ഗ്രഹമാറ്റം. സന്താനഭാഗ്യവും ഇവര്‍ക്കുണ്ടാവുന്നു.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാരേയും സൂര്യ - വ്യാഴ യുതി അനുകൂല ഭാവത്തില്‍ മാറ്റം വരുത്തുന്നു. ജോലിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കും വഴി വെക്കുന്നു. ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനും അതിന് വേണ്ടി നേതൃത്വം നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ നിരവധി അനുകൂല നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമാറ്റങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. വിദേശയാത്രായോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷവും മന:സമാധാനവും നിങ്ങളോടൊപ്പം ഉണ്ടാവുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാരിലും ഈ ഗ്രഹമാറ്റം വളരെ അനുകൂല ഭാവത്തിലുള്ള ഫലങ്ങള്‍ നല്‍കുന്നു. എല്ലാ വിധത്തിലുള്ള സന്തോഷവും സൗഭാഗ്യവും കാര്‍ത്തിക നക്ഷത്രക്കാരെ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുകയും നിങ്ങളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ടും അനുകൂല സമയം തന്നെയാണ്. നേട്ടങ്ങളും പ്രശസ്തികളും ഇവരെ തേടി എത്തുന്നു. പുറത്ത് പോയി പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അനുകൂല സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയുണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇതിനെ മികച്ച അവസരമായി കണക്കാക്കുന്നതിന് ശ്രദ്ധിക്കണം. പല കോണില്‍ നിന്നം ധനസഹായം നിങ്ങളെ തേടി എത്തുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെ പല കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വസ്തു വാങ്ങുന്നതിനും വീടിന്റെ മോടി കൂട്ടുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. എങ്കിലും സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇതിലെ അശ്രദ്ധ നിങ്ങള്‍ക്ക് ചെറിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഈ ഗ്രഹമാറ്റം എന്നതില്‍ സംശയം വേണ്ട.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്കും ഫലം വിപരീതമല്ല. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. എപ്പോഴും ജീവിതത്തിലെ അനുകൂല മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവരാണ് എന്നത് കൊണ്ട് തന്നെ ഇവരെ എപ്പോഴും പിന്തുണക്കുന്ന ഗ്രഹമാറ്റമാണ് ഇപ്പോള്‍ നടക്കാന്‍ പോവുന്നത്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും സാമ്പത്തിക സഹായം ഉണ്ടാവുന്നു. ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലാഭകരമായി ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ അനുകൂല വിധി നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും അനുകൂല ഫലം ഉണ്ടാവുന്നു. വിദേശ ജോലിക്ക് സാധ്യത കാണുന്നു.

ആയില്യം

ആയില്യം

സമൂഹത്തില്‍ ഇവരെ തേടി പല അംഗീകാരങ്ങളും വരുന്നു. രാഷ്ട്രീയത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു. അപ്രതീക്ഷിതമായ സ്ഥാനമാനങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ പല തരത്തിലാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ കര്‍മ്മ മേഖലയില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. അവസരങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ ബഹുമാനം നിങ്ങള്‍ക്ക് നേടി എടുക്കുന്നതിന് സാധിക്കുന്നു. വിവിധ കോണില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ ഉണ്ടായിരിക്കും. കഠനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ ജോലിയും പഠനവും ഇവരുടെ ജീവിത്തതില്‍ അനിവാര്യമായി മാറുന്നു.

പുരുരുട്ടാതി

പുരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്കും സൂര്യ-വ്യാഴ സംയോഗം അനുകൂല ഫലങ്ങള്‍ നിരവധി നല്‍കുന്നു. ജീവിതത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ നിരവധിയുണ്ടാവുന്ന സമയം തന്നെയാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക്. വ്യാഴം സന്തോഷത്തിന്റെ ഗ്രഹമായത് കൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ അങ്ങോളം സന്തോഷം നിലനില്‍ക്കുന്നു. മികച്ച നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ എത്തുന്നതിന് സാധിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. പല കോണില്‍ നിന്ന് പ്രശസ്തി നിങ്ങളെ തേടി വരുന്നു. അത്യുത്തമ സമയം എന്ന് വേണമെങ്കില്‍ ഈ ഗ്രഹമാറ്റത്തെ പറയാവുന്നതാണ്.

ഉത്രട്ടാതി

ഉത്രട്ടാതി

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലി സംബന്ധമായുള്ള വിദേശ യാത്രക്ക് യോഗം കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന ഒരു സമയം കൂടിയാണ്. പൊതുവേ അനുകൂല മാറ്റങ്ങള്‍ കര്‍മ്മരംഗത്തും ഉണ്ടാവുന്നു. ഇതെല്ലാം ജീവിതത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ സാമ്പത്തികാടിത്തറ ഉറപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ ഇരിക്കുന്നിടത്തേക്ക് പണത്തിന്റെ ഒഴുക്ക് ഉണ്ടാവുന്നു. ഇതെല്ലാം നിങ്ങളുടെ ഐശ്വര്യത്തേയും ഭാഗ്യത്തേയും തന്നെയാണ് സൂചിപ്പിക്കുന്നത്.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നു പോവുന്നത്. ജീവിതത്തില്‍ നിരവധി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. മികച്ച അവസരങ്ങള്‍ നിങ്ങളെ പലപ്പോഴായി തേടി വരുന്നു. ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിഗംഭീര സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനും നല്ല സമയമാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നു. സൂര്യ - വ്യാഴ സംയോഗം ഭാഗ്യാനുഭവങ്ങള്‍ തീര്‍ക്കുന്ന നക്ഷത്രക്കാര്‍ ഇവരാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Wednesday, February 8, 2023, 11:41 [IST]
X
Desktop Bottom Promotion