Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Surya Grahan 2022 ലെ അവസാന സൂര്യഗ്രഹണം; ഈ 6 രാശിക്ക് വരുത്തും പ്രശ്നങ്ങള്‍
ജ്യോതിഷപ്രകാരം ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച സംഭവിക്കും. ഇതിന് ഒരു ദിവസം മുമ്പ് ഒക്ടോബര്‍ 24ന് ദീപാവലി ഉത്സവം ആഘോഷിക്കും. ഗ്രഹണത്തിന്റെ രണ്ടാം ദിവസം ഗോവര്‍ദ്ധന പൂജ നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു അപൂര്‍വ ഘടകങ്ങള്‍ ഒന്നിച്ച് സംഭവിക്കുന്നു. സൂര്യഗ്രഹണ ദിവസം ദീപാവലിയും അടുത്ത ദിവസം ഗോവര്‍ദ്ധന പൂജയും നടക്കുന്നു. ഇന്ത്യയില്‍ ദൃശ്യമാകുന്ന വര്‍ഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണമാണിത്. അതിനാല്‍, ഈ ഗ്രഹണത്തിന്റെ സൂതകകാലം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു.
ജ്യോതിഷപരവും ജ്യോതിശാസ്ത്രപരവുമായി ഗ്രഹണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, വര്‍ഷത്തിലെ രണ്ടാം സൂര്യഗ്രഹണ സമയത്ത് സൂര്യന് തുലാം രാശിയില്‍ തുടരും. ഗ്രഹണത്തിന്റെ ശുഭ, അശുഭ ഫലങ്ങള്‍ പല രാശികളിലും കാണപ്പെടും. അത്തരത്തില്‍, ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും, അതിനാല്‍ ഈ രാശിക്കാര്‍ ഗ്രഹണ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഏതൊക്കെ രാശിയിലുള്ളവര്ക്കാണ് ബുദ്ധിമുട്ടുകള്‍ വരുത്തുക എന്നറിയാന്‍ ലേഖനം വായിക്കൂ.

ഇടവം
ഈ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. ഇടവം രാശിക്കാര്‍ ഈ സമയം ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കുക. കൂടാതെ ഈ സമയം ചില കാര്യങ്ങള്‍ നിങ്ങള്‍ വളരെ അസ്വസ്ഥരാക്കും. ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഗ്രഹണ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളും നിക്ഷേപങ്ങളും ഒഴിവാക്കുക.

മിഥുനം
സൂര്യഗ്രഹണത്തിന്റെ സ്വാധീനം മിഥുനരാശിക്കാരുടെ ജീവിതത്തില്‍ കൂടുതലായിരിക്കും. ഏത് ജോലിയും ഈ സമയം കഠിനാധ്വാനത്തിലൂടെ ചെയ്യേണ്ടിവരും. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. ഈ സമയം വരുമാനത്തേക്കാള്‍ ചെലവുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബജറ്റ് പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ ചെലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയുമായി ചില പ്രശ്നങ്ങളുണ്ടായേക്കാം.

കന്നി
സൂര്യഗ്രഹണം കന്നി രാശിക്കാരുടെ ജീവിതത്തെയും അല്പം ദോഷകരമായി ബാധിക്കും. കന്നി രാശിക്കാര്‍ ഈ സമയം പണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. എവിടെയെങ്കിലും പണം നിക്ഷേപിക്കണമെങ്കില്‍ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. ഈ കാലയളവില്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കുക.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമായി തുടരും. നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടിവരാം. അതുകൊണ്ട് ആവശ്യമില്ലാതെ അധികമായി പണം ചിലവഴിക്കരുത്. കൂടാതെ, നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളുക.

തുലാം
സൂര്യഗ്രഹണ സമയത്ത് സൂര്യന് തുലാം രാശിയില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കൂടാതെ, വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. അപകടം അടുത്തുണ്ട്. ഈ സമയത്ത് നിങ്ങളുടെ മനസ്സ് അസ്വസ്ഥതയും ഭയവും നിറഞ്ഞതായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയം മകരം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ സംസാരിക്കുന്നതിലും ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ജോലികളില്‍ തിടുക്കം കൂട്ടുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
