Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപൂര്‍വ്വ പ്രതിഭാസം, 15 ദിവസത്തെ ഇടവേളയില്‍ രണ്ട് ഗ്രഹണങ്ങള്‍; തലവിധി മാറും ഈ 3 രാശിക്ക്
ശാരദിയ നവരാത്രി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം. ജ്യോതിശാസ്ത്രമനുസരിച്ച്, സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് വരുമ്പോള്‍,ഭൂമിയില്‍ നിന്ന് സൂര്യപ്രകാശം ദൃശ്യമാകില്ല. ഈ പ്രതിഭാസത്തെ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം കന്നിരാശിയിലും ചിത്തിര നക്ഷത്രത്തിലും സംഭവിക്കും. ജ്യോതിഷപരവും മതപരവുമായ വീക്ഷണത്തില്‍ ഗ്രഹണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹണ സമയത്ത് പല കാര്യങ്ങളിലും മ്രാറ്റങ്ങളുണ്ടാകുന്നു. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അടുത്തടുത്തായി ഒക്ടോബര്‍ മാസത്തില്‍ തന്നെ സംഭവിക്കും.
ഒക്ടോബര്‍ 14ന് സൂര്യഗ്രഹണവും പിന്നീട് 15 ദിവസത്തിന് ശേഷം അതായത് ഒക്ടോബര്‍ 28ന് ചന്ദ്രഗ്രഹണവും ഉണ്ടാകും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, സൂര്യഗ്രഹണം എല്ലായ്പ്പോഴും അമാവാസി തിഥിയില്‍ സംഭവിക്കുമ്പോള്‍ ചന്ദ്രഗ്രഹണം എല്ലായ്പ്പോഴും പൂര്‍ണിമ തിഥിയില്‍ സംഭവിക്കുന്നു. ഇത്തവണ ഒരു മാസത്തിനുള്ളില്‍ 2 ഗ്രഹണങ്ങള്‍ നടക്കുന്നതിനാല്‍ 12 രാശികളിലും അതിന്റെ പ്രഭാവം ദൃശ്യമാകും. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കുന്ന ഈ രണ്ട് ഗ്രഹണങ്ങള്‍ കാരണം 3 രാശിക്ക് ശുഭഫലം ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒക്ടോബറില്‍ സൂര്യ, ചന്ദ്രഗ്രഹണം
ഒക്ടോബര്‍ മാസത്തില്‍ 15 ദിവസത്തെ ഇടവേളയില്‍ രണ്ട് ഗ്രഹണങ്ങള്‍ ഉണ്ടാകും. ഒക്ടോബര്‍ 14ന്, ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം രാത്രി 08:34-ന് ആരംഭിച്ച് അര്‍ദ്ധരാത്രി 02:25 വരെ നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 01:06 ന് ആരംഭിച്ച് പുലര്‍ച്ചെ 02:22 ന് അവസാനിക്കും. ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല, അതേസമയം ചന്ദ്രഗ്രഹണം ദൃശ്യമാകും.
മിഥുനം
ജ്യോതിഷകണക്കുകൂട്ടലുകള് അനുസരിച്ച്, രണ്ട് ഗ്രഹണങ്ങളും മിഥുന രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യം കൊണ്ടുവരും. സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. തൊഴിലിലും ബിസിനസ്സിലും നല്ല പുരോഗതി കാണാന്‍ കഴിയും. ജോലിസ്ഥലത്ത് ബഹുമാനവും പുരോഗതിയും ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും.
ചിങ്ങം
മിഥുന രാശിക്കാര്‍ക്ക് സൂര്യഗ്രഹണത്തിന്റെ ഫലം നല്ലതായിരിക്കുമെന്ന സൂചനയുണ്ട്. സൂര്യഗ്രഹണ സമയത്ത് സൂര്യന് കന്നിരാശിയില്‍ ഉണ്ടാകും. അതിനാല്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഭാഗ്യകടാക്ഷം ലഭിക്കും. നിങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ലാഭത്തിന്റെ ലക്ഷണമുണ്ട്. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം ശക്തിപ്പെടും.
തുലാം
തുലാം രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് ഒക്ടോബര്‍ മാസം പ്രത്യേകിച്ചും ഗുണം ചെയ്യും. തുലാം രാശിക്കാര്‍ക്ക് രണ്ട് ഗ്രഹണങ്ങളുടെയും ഗുണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഒരു നല്ല ഇടപാട് ലഭിച്ചേക്കാം. കൂടാതെ പല തരത്തിലുള്ള നല്ല വാര്‍ത്തകളും ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
