Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Surya Grahan 2023: വര്ഷത്തിലെ ആദ്യ സൂര്യഗ്രഹണം: അകാരണമായ ഭീതി, ശത്രുദോഷം; 3 രാശിക്ക് ദോഷകാലം
ജ്യോതിഷത്തില് സൂര്യഗ്രഹണത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങളുടെ ആഘാതം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുമെന്ന് ജ്യോതിഷത്തില് പറഞ്ഞിട്ടുണ്ട്. 2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രില് 20ന് സംഭവിക്കും. ശാസ്ത്രത്തോടൊപ്പം ജ്യോതിഷത്തിലും ഗ്രഹണം വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ശാസ്ത്രീയമായി, സൂര്യഗ്രഹണം ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. എന്നാല് ജ്യോതിഷത്തില് ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്.
ഈ ഗ്രഹണത്തിന് നിംഗലൂ എന്നൊരു പേരും കൂടിയുണ്ട്. അതിന് ആ പേര് വരാന് കാരണം ഓസ്ട്രേലിയയിലെ നിംഗലൂ തീരത്താണ് ഗ്രഹം പൂര്ണഗ്രഹണമായു ദൃശ്യമാവുന്നത്. ഇന്ത്യന് സമയം ഏപ്രില് 20-ന് രാവിലെ 3.34 AM മുതല് രാവിലെ 6.32 വരെയാണ് ഗ്രഹണം സാധ്യമാവുന്നത്. എന്നാല് പൂര്ണ ഗ്രഹണം കാണപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തായിരിക്കും.ഈ സൂര്യഗ്രഹണം ഇന്ത്യയില് ദൃശ്യമാകില്ല. അതുകൊണ്ട് അതിന്റെ സുതക് കാലഘട്ടവും ഇന്ത്യയില് സാധുതയുള്ളതായിരിക്കില്ല. ഈ ഗ്രഹണം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല് ചില രാശിക്കാര് ഈ കാലയളവില് വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. 2023ലെ ആദ്യ സൂര്യഗ്രഹണം പ്രശ്നങ്ങള് ഉയര്ത്തുന്ന രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഗ്രഹണം ലൈവ് ആയി നിങ്ങള്ക്ക് ഇവിടെ കാണാം

കന്നി
വര്ഷത്തിലെ ആദ്യ സൂര്യഗ്രഹണ സമയത്ത് കന്നി രാശിക്കാര് വളരെയേറെ ജാഗ്രത പാലിക്കണം. ഈ കാലയളവില് നെഗറ്റീവ് ചിന്തകളും മോശം സ്വപ്നങ്ങളും നിങ്ങളുടെ മനസിലേക്ക് വന്നേക്കാം. മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ജീവിതത്തില് പരാജയവും നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില് നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക.

ചിങ്ങം
ഏപ്രില് മാസത്തിലെ സൂര്യഗ്രഹണം ചിങ്ങം രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് ചെയ്യുന്ന ജോലികളില് വിപരീത ഫലമുണ്ടാക്കും. വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങള് ഉണ്ടായേക്കാം. ജോലിസ്ഥലത്തും നിങ്ങള് വളരെയേറെ ശ്രദ്ധിക്കേണ്ടതതുണ്ട്. കാരണം പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യതകള് കൂടുതലാണ്. ഈ സമയത്ത് നിങ്ങള്ക്ക് മാനസികമായും പ്രശ്നങ്ങള് നേരിടേണ്ടിവരാം.

മേടം
മേടം രാശിക്കാര്ക്ക് വര്ഷത്തിലെ ആദ്യ സൂര്യഗ്രഹണം മൂലം ചില പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്, സൂര്യന് മേടം രാശിയിലായിരിക്കും. അതിനാല് ഗ്രഹണത്തിന്റെ വിപരീത ഫലം കൂടുതല് ദൃശ്യമാകും. ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകള് ഉണ്ടാകാം. ഏത് ജോലിയും പൂര്ത്തിയാക്കുന്നതില് നിങ്ങള്ക്ക് പ്രശ്നങ്ങള് നേരിടേണ്ടിവരാം. മേടം രാശിക്കാര് ഈ സൂര്യഗ്രഹണ സമയത്ത് അതിജാഗ്രത പാലിക്കണം.

ആദ്യത്തെ സൂര്യഗ്രഹണം
2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രില് 20ന് നടക്കും. അമാവാസി തിഥിയിലായിരിക്കും ഈ ഗ്രഹണം. ഈ ഗ്രഹണം ഇന്ത്യയില് കാണാന് കഴിയാത്ത കങ്കണകൃതി സൂര്യനായിരിക്കും. ഇന്ത്യയില് ഗ്രഹണം ദൃശ്യമാകാത്തതിനാല് അതിന്റെ സൂതക് കാലം സാധുവായിരിക്കില്ല. ഓസ്ട്രേലിയ, തെക്കുകിഴക്കന് ഏഷ്യ, അന്റാര്ട്ടിക്ക, പസഫിക്, ഇന്ത്യന് മഹാസമുദ്രം മേഖലകളില് ഈ ഗ്രഹണം ദൃശ്യമാകും.

രണ്ടാം സൂര്യഗ്രഹണം
2023 ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര് 14 ന് ദൃശ്യമാകും. ഈ സൂര്യഗ്രഹണം ഇന്ത്യയില് ദൃശ്യമാകില്ല. ഈ സൂര്യഗ്രഹണം വലയ സൂര്യഗ്രഹണമായിരിക്കും. ഇന്ത്യയില് സൂര്യഗ്രഹണം ദൃശ്യമാകാത്തതിനാല് അതിന് മതപരമായ പ്രാധാന്യമുണ്ടാകില്ല. അതുകൊണ്ട് അതിന്റെ സൂതക കാലവും സാധുതയുള്ളതായിരിക്കില്ല.

സൂര്യഗ്രഹണം സംഭവിക്കുന്നത്
സൂര്യഗ്രഹണം എന്നത് ഭൂമിക്ക് മുകളില് ഒരു നിഴല് സൃഷ്ടിക്കുകയും സൂര്യന്റെ കൊറോണയെ തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ പ്രതിഭാസമാണ്. അതായത്, സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറം ഭാഗം മാത്രം ദൃശ്യമാകുന്നു. സൂര്യനും ഭൂമിക്കും ഇടയില് ചന്ദ്രന് വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.



Click it and Unblock the Notifications
