Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
ഇന്ന് സൂര്യഗ്രഹണം; ഗ്രഹണസമയത്ത് ഈ കാര്യങ്ങള്‍ ചെയ്താല്‍ ദോഷഫലം
സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തില്‍ ചന്ദ്രന് വരുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് സൂര്യഗ്രഹണം. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20-നാണ് സംഭവിക്കുന്നത്. അതിനാല്‍ അതിന്റെ സൂതക കാലവും സാധുവായിരിക്കും. അത് ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.
ജ്യോതിഷ വിശ്വാസങ്ങള്‍ അനുസരിച്ച് സൂര്യഗ്രഹണ സമയത്ത് ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ല. അത്തരം ചില പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. വിശ്വാസങ്ങള്‍ പ്രകാരം സൂര്യഗ്രഹണ സമയത്ത് ചെയ്യരുതാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്
പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച് സൂര്യഗ്രഹണ സമയത്ത് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ്. ഗ്രഹണ സമയത്ത് പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഗ്രഹണ സമയത്ത് സൂര്യന്റെ ദോഷകരമായ വികിരണങ്ങള്‍ ഭക്ഷണത്തിലൂടെ ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഗ്രഹണം അവസാനിച്ചതിന് ശേഷം പുതിയ ഭക്ഷണം തയ്യാറാക്കുന്നതാണ് നല്ലത്.

പുതിയ ജോലികള്‍ ആരംഭിക്കരുത്
ഗ്രഹണസമയത്ത് അന്തരീക്ഷത്തില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ പുതിയ ജോലികള്‍ ആരംഭിക്കുകയോ മംഗളകരമായ ജോലികള്‍ ചെയ്യുകയോ അരുത്. ഇതുകൂടാതെ, ഗ്രഹണ സമയത്ത് നഖം മുറിക്കുന്നതും, മുടി ചീകുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു.

ഗര്‍ഭിണികള്‍ വീടിന് പുറത്തിറങ്ങരുത്
വിശ്വാസമനുസരിച്ച്, ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ വീടിന് പുറത്തിറങ്ങരുത്. ഗ്രഹണ സമയത്ത് കത്തിയോ കത്രികയോ മൂര്‍ച്ചയുള്ള വസ്തുക്കളോ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുട്ടിക്ക് ദോഷം ചെയ്യുമെന്ന് പറയപ്പെടുന്നു.

ഗ്രഹണ സമയത്ത് ഉറങ്ങരുത്
ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നു. ഇതുകൂടാതെ, സൂചിയില്‍ നൂല് കോര്‍ക്കുന്നതും അത്ര നല്ലതല്ല. ഗ്രഹണ സമയത്തെ യാത്രകളും നിങ്ങള്‍ ഒഴിവാക്കണം.

ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുത്
ഏതു സമയത്തും സൂര്യനെ നേരിട്ട് നോക്കുന്നത് നല്ലതല്ല, പ്രത്യേകിച്ച് ഗ്രഹണ സമയത്ത്. നിങ്ങള്‍ ഗ്രഹണ സമയത്ത് സൂര്യനെ നോക്കിയാല്‍ ഇത് കണ്ണിന് സ്ഥിരമായ ക്ഷതം ഉണ്ടാക്കും. കാരണം, ഈ സമയത്ത് സൂര്യരശ്മികളുടെ തീവ്രത കണ്ണിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി റെറ്റിനയ്ക്ക് പൊള്ളലേല്പിച്ചേക്കാം.

സൂര്യപ്രകാശം വീട്ടിനുള്ളിലെത്തരുത്
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഉണ്ടെങ്കില്‍ അതില്‍ തുളസിയില ഇടുക. ദോഷഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ക്ക് വെള്ളം സൂക്ഷിച്ച പാത്രങ്ങളില്‍ തുളസി ഇലകള്‍ ഇടാം. ഗ്രഹണ സമയത്ത് ഉറങ്ങുകയോ പുറത്തിറങ്ങുകയോ സൂര്യപ്രകാശം ഏല്‍ക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഗ്രഹണ സമയത്ത് സൂര്യരശ്മികള്‍ വീട്ടിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

പുരാണങ്ങളില്‍ പറയുന്നത്
പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നത്, പാലാഴിമദന സമയത്ത് മഹാവിഷ്ണു ഒരു സുന്ദരിയായ സ്ത്രീയുടെ രൂപത്തില്‍ അസുരന്മാരെ വശീകരിച്ച് അവരില്‍ നിന്ന് അമൃത് തട്ടിയെടുത്ത് ദേവന്മാര്ക്ക് നല്കി. ദേവന്മാര് അമൃത് കഴിക്കുന്നതിനിടെ രാഹു എന്ന അസുരന് ചന്ദ്രന്റെയും സൂര്യന്റെയും ഇടയില്‍ സൂത്രത്തില്‍ ഇടംപിടിച്ചു. രാഹു തങ്ങളെ കബളിപ്പിച്ച് ദേവനായി ഇരുന്നുവെന്ന് ദേവന്മാര് മനസ്സിലാക്കി. ഉടനെതന്നെ വിഷ്ണുഭഗവാന് രാഹുവിന്റെ തല അറുത്തുമാറ്റി. അതിനാലാണ് രാഹു, സൂര്യനെയും ചന്ദ്രനെയും കബളിപ്പിച്ച് പ്രതികാരം ചെയ്യാനായി ഗ്രഹണത്തിന്റെ രൂപത്തില്‍ വരുന്നതെന്നാണ് വിശ്വാസം.



Click it and Unblock the Notifications