Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗ്രഹമാറ്റവും രാശിമാറ്റവും ഓരോ രാശിക്കാരിലും അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം ആരും വിസ്മരിക്കരുത്. അതുപോലെ തന്നെയാണ് ഇവ മൂലം ഉണ്ടാവുന്ന രാശിമാറ്റവും. ഓരോ രാശിചക്രവും മാറുമ്പോള്‍ അത് മനുഷ്യ രാശിയെ വളരെ വലിയ തോതില്‍ തന്നെ ബാധിക്കകുന്നു. ചിലത് അനുകൂല ഫലം നല്കുമ്പോള് ചില രാശിമാറ്റങ്ങള്‍ പ്രതികൂല ഫലങ്ങള്‍ നല്കുന്നു.

ഓഗസ്റ്റ് മാസത്തില്‍ ഇത്തരമൊരു രാശിമാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. ഓഗസ്റ്റ് 17-ന് സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിനെ സൂര്യഗോചാര് എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ രാശിമാറ്റവും വളരെ വലുതാണ്. ചിങ്ങത്തിലെ സൂര്യന്റെ സംക്രമം പല രാശിക്കാര്‍ക്കും വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ഓഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 17 വരെ ഭാഗ്യം തെളിയാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റ് 17-ന് നടക്കുന്ന സൂര്യ രാശി സംക്രമണം പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റങ്ങളാണ് ഇത് നല്‍കുന്നത്. കൂടാതെ ഇവര്‍ സൂര്യനെപ്പോലെ ജ്വലിച്ച് നില്ക്കുന്ന അവസ്ഥയാണ് ഈ സമയം ഉള്ളത്. വലിയ മാറ്റങ്ങള്‍ ആണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. സ്നേഹബന്ധങ്ങളില്‍ ശക്തി വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. ചെയ്യുന്ന ജോലിയില്‍ എല്ലാം സാമ്പത്തിക നേട്ടം ഉണ്ടാവുകയും അനുകൂലഭാവത്തില്‍ എല്ലാ കാര്യവും നടക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ചെറിയ രീതിയില്‍ ഇവരെ ബുദ്ധിമുട്ടിക്കുമെങ്കിലും പ്രശ്നങ്ങള്‍ അധികമാവാതെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. വിവാഹ ജീവിതത്തില്‍ ആഗ്രഹിക്കുന്ന പരിഗണനയും സ്നേഹവും പങ്കാളിയില്‍ നിന്ന് ലഭിക്കുന്നു.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും സൂര്യന്റെ രാശിമാറ്റം അനുകൂല ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ചിങ്ങം രാശിയിലേക്ക് സൂര്യന് മാറുന്നതിന്റെ ഫലമായി കര്മ്മനേട്ടങ്ങള് കൂടുതലായിരിക്കും. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ദീര്‍ഘകാല ജോലികളില്‍ പലതും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന സമയമാണ്. വിവിധ കോണില്‍ നിന്ന് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിനും പ്രമോഷനും ശമ്പള വര്‍ദ്ധനവും ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനും അനുകൂല സമയമായിരിക്കും. ഈ സമയത്ത്, കര്‍ക്കടക രാശിയിലെ ബിസിനസുകാര്‍ക്ക് ശക്തമായ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം വരുന്നതിന്റെ അടിസ്ഥാനത്തില്‍ ബിസിനസ് വിപുലീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ രാശിയിലാണ് സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നത്. ഇവരുടെ ലഗ്നഭാവത്തിലാണ് സൂര്യന്റെ സഞ്ചാരം. അനുകൂലമായ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതുമാത്രമല്ല നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. തൊഴിലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജോലി ലഭിക്കുകയും നിരവധി അവസരങ്ങള്‍ തേടി വരുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളെ വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും സാധിക്കുന്നു. എപ്പോഴും ശ്രദ്ധിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോയാല്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൊയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് അനുകൂല മാറ്റങ്ങള്‍ ആയിരിക്കും എന്നതാണ് ഈ രാശിസംക്രമണത്തിന്റെ പ്രത്യേകത. സൂര്യന് രാജാവായത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. എത്രയൊക്കെ പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിച്ചാലും അതിനെയെല്ലാം പണം കൊണ്ട് നിങ്ങള്‍ക്ക് നേരിടുന്നതിന് സാധിക്കുന്നു. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകുകയും ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയവുമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ സ്റ്റോക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതില്‍ ശക്തമായ ലാഭം ഉണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു.



Click it and Unblock the Notifications