Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യാഴത്തിന്റെ രാശിയില്‍ ബുധാദിത്യയോഗം; മാര്‍ച്ച് മാസം ഗംഭീരനേട്ടം, അപാര സമ്പത്ത് കൈവരുന്ന 3 രാശി
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. സൂര്യന്റെ രാശിയിലെ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെയും ബാധിക്കുന്നു. ജ്യോതിഷ പ്രകാരം മാര്‍ച്ച് 7ന് രാവിലെ 09:21 ന് ഗ്രഹങ്ങളുടെ അധിപനായ ബുധന്‍ മീനരാശിയില്‍ സഞ്ചരിച്ചുതുടങ്ങും. ഇതോടൊപ്പം മാര്‍ച്ച് 14ന് ഗ്രഹങ്ങളുടെ രാജാവ് മീനരാശിയിലേക്കും വരും.
സൂര്യന്റെയും ബുധന്റെയും സംയോജനം നടക്കുന്നതിനാല്‍ ഈ സമയം ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ മംഗളകരമായ യോഗത്തിന്റെ രൂപീകരണം മൂലം ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഈ രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ജീവിതത്തില്‍ സുഖസൗകര്യങ്ങളും ആഢംബരങ്ങളും വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമൂഹത്തില്‍ ബഹുമാനവും കാണാനാകും. തൊഴില്‍ മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ലഭ്യമായേക്കാം. വിദേശത്ത് ജോലി ചെയ്യണമെന്ന നിങ്ങളുടെ ആഗ്രഹം സഫലമാകും. ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ധാരാളം പണം സമ്പാദിക്കുന്നതിന് നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പണം ലാഭിക്കാനും കഴിയും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.
മിഥുനം
മിഥുനം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യയോഗം പത്താം ഭാവത്തില്‍ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, മിഥുനം രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. ജോലിയില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മുഴുവന്‍ പ്രയോജനവും ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. ജോലി സംബന്ധമായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.
നിങ്ങള്‍ക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. നിങ്ങളുടെ ആരോഗ്യവും ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
കന്നി
കന്നി രാശിയില്‍ ഏഴാം ഭാവത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, കന്നി രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ജീവിതത്തില്‍ സന്തോഷം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന തലങ്ങളിലേക്ക് മുന്നേറാനുള്ള അവസരങ്ങള്‍ ലഭിക്കും. വിദേശയാത്ര എന്ന സ്വപ്നവും സഫലമാകും. ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വിദേശ ബിസിനസ്സിലും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ദീര്‍ഘകാല രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ബുധാദിത്യയോഗം
ജ്യോതിഷപ്രകാരം ആദിത്യന് എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്, ഈ രീതിയില്‍ സൂര്യനും ബുധനും രണ്ട് ഗ്രഹങ്ങളും ജാതകത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തില്‍ ഉള്ള ഭവനം വളരെ ശക്തമായിരിക്കും. ജാതകത്തില്‍ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോള്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍ അയാള്‍ക്ക് ജീവിതത്തില്‍ സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
