Latest Updates
-
കഠിനമായ ചൂട് സ്ത്രീകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ടോ? ആർത്തവവും ഗർഭകാലവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ഉഷ്ണതരംഗം ഭയക്കേണ്ട; വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 15 മിനിറ്റ് വർക്കൗട്ട് മതി! -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കാൻ ഫെസ്റ്റിവലിൽ അദിതി റാവു ഹൈദരിയുടെ ആ തിളക്കം; ഫിറ്റ്നസിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്! -
സൂര്യൻ ഇടവത്തിലേക്ക്: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടവും മനഃസമാധാനവും ഉറപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രോഹിണി നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം: ഇന്ന് ഈ രാശിക്കാർക്ക് ധനയോഗം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഈ ഞായറാഴ്ച ഭാഗ്യം തെളിയുന്നത് ആർക്കൊക്കെ? സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന രാശികൾ ഇതാ -
അധിക ജ്യേഷ്ഠ മാസം: കാർത്തികയിൽ തുടങ്ങി രോഹിണിയിലേക്ക്, ഈ നക്ഷത്ര മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും
മകരത്തില്‍ സൂര്യന്റെ മഹാസംക്രമം;12 രാശിക്കും ഇത് മാറ്റത്തിന്റെ കാലം, മേടം-മീനം ഫലങ്ങള്‍
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കുന്നു. സൂര്യന് എല്ലാ മാസവും രാശി മാറുന്നു. 2024 ജനുവരിയില്‍ സൂര്യന് മകരരാശിയില്‍ പ്രവേശിക്കും. ജനുവരിയിലെ സൂര്യന്റെ ഈ സംക്രമത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യദേവന് മകരരാശിയില്‍ പ്രവേശിക്കുമ്പോഴാണ് ഉത്തരായനം സംഭവിക്കുന്നത്. സൂര്യന്റെ ഈ മഹാസംക്രമണം ജനുവരി 15ന് മകരസംക്രാന്തി ദിനത്തിലായിരിക്കും. ഇക്കാരണത്താല്‍, സൂര്യന്റെ ഈ സംക്രമണം വളരെ പ്രധാനമാണ്.
ജനുവരി 15 ന് പുലര്‍ച്ചെ 2:54 ന് സൂര്യന് മകരരാശിയില്‍ പ്രവേശിക്കും. സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അതിന്റെ ഫലം 12 രാശികളിലും ദൃശ്യമാകും. ഈ രാശികളില് ചിലര്‍ക്ക് നല്ല ഫലങ്ങള്‍ കാണും. ചിലര്‍ക്ക് ദുരിതവും. മകരം രാശിയിലെ സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. മകരം രാശിയില്‍ സൂര്യന് സംക്രമിക്കുന്നതോടെ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതാ.

മേടം
മേടം രാശിക്കാര്‍ക്ക്, സൂര്യന്റെ രാശിമാറ്റം ഒരു അനുഗ്രഹമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് സന്തോഷവും പുതിയ അവസരങ്ങളും ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആരോഗ്യം മെച്ചപ്പെടും. നിങ്ങള്‍ക്ക് എന്തെങ്കിലും സുപ്രധാന തീരുമാനം എടുക്കണമെങ്കില്‍ ഈ സമയം അനുകൂലമായിരിക്കും.
ഇടവം
സൂര്യന്റെ ഈ സംക്രമത്തിന്റെ സ്വാധീനം മൂലം, ഇടവം രാശിക്കാര്‍ക്ക് മാനസിക സമാധാനം ഉണ്ടാകും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍ ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ കാണും. തിരക്ക് മുമ്പത്തേക്കാള്‍ വര്‍ദ്ധിക്കും.
മിഥുനം
സൂര്യന്റെ ഈ സംക്രമണ കാലത്ത് മിഥുനം രാശിക്കാരുടെ മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സുഹൃത്തിന്റെ സഹായത്താല്‍ ബിസിനസ്സില്‍ വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയെ കണ്ടുമുട്ടാനാകും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമത്തിന്റെ സ്വാധീനം ശുഭകരമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല സ്വാധീനം ഉണ്ടാകും. എന്നിരുന്നാലും ഈ കാലയളവില്‍ വിവാഹ സംബന്ധമായ കാര്യങ്ങള്‍ വൈകിയേക്കാം. ജോലി അല്ലെങ്കില്‍ ബിസിനസില്‍ ഈ സംക്രമണം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ സൂര്യന്റെ രാശി മാറ്റത്താല്‍ വളരെ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കരിയറില്‍ പുരോഗതിയുടെ പാത തെളിയും. എന്നാല്‍ ജോലിസ്ഥലത്ത് ചില മാറ്റങ്ങളുണ്ടാകാം. കൂടുതല്‍ കഠിനാധ്വാനം ഉണ്ടാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന് സംക്രമത്തിന്റെ സ്വാധീനം മൂലം അപ്രതീക്ഷിത ഫലങ്ങള്‍ ലഭിച്ചേക്കാം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. സാങ്കേതികവിദ്യയുമായും ഗവേഷണവുമായും ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വിജയം നേടാനാകും. പ്രണയ ജീവിതം നല്ലതായിരിക്കും. നിങ്ങളുടെ ധനസ്ഥിതി ഈ സമയം മെച്ചപ്പെടും.
തുലാം
സൂര്യന്റെ ഈ സംക്രമണ കാലത്ത് തുലാം രാശിക്കാര്‍ക്ക് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. സംഭാഷണത്തില്‍ സമചിത്തത പുലര്‍ത്തുക. കുടുംബ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വരുമാനം കുറയുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ജോലിയില്‍ നിയന്ത്രണം നിലനിര്‍ത്തുക.
ധനു
സൂര്യന്റെ ഈ സംക്രമണ കാലത്ത് ധനു രാശിക്കാരുടെ മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. മാനസിക സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുക. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്സില്‍ വര്‍ദ്ധനവുണ്ടാകും. ലാഭത്തിന് അവസരമുണ്ടാകും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകാം.
മകരം
സൂര്യന്റെ ഈ സംക്രമണ കാലത്ത് മകരം രാശിക്കാര്‍ക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ ക്ഷമയില്ലായ്മ ഉണ്ടാകും. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
കുംഭം
സൂര്യന്റെ സംക്രമത്തിന്റെ സ്വാധീനം കാരണം, കുംഭ രാശിക്കാര്‍ക്ക് ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ഈ കാലയളവില്‍ ആര്‍ക്കും പണം കടം കൊടുക്കരുത്, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം.
മീനം
സൂര്യന്റെ രാശി മാറുന്ന സമയത്ത് മീനം രാശിക്കാര്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് പ്രൊഫഷണല്‍ വിജയവും ലഭിക്കും. ബിസിനസ്സില്‍ ഒരു പുതിയ പങ്കാളിയെ കണ്ടെത്താനാകും. ഇതുകൂടാതെ സൂര്യന്റെ അനുഗ്രഹത്താല്‍, മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. എന്നിരുന്നാലും പുതിയ ജോലികള്‍ ഈ സമയം ആരംഭിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications