Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കൈനിറയെ പണം, ഉന്നതസ്ഥാനം, സൂര്യന് കുംഭത്തില്‍; ബമ്പര്‍ നേട്ടങ്ങള്‍ക്ക് യോഗമുള്ള 4 രാശിക്കാര്‍
ജ്യോതിഷപ്രകാരം, പ്രപഞ്ചത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിചിഹ്നങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ഈ ഗ്രഹ സംക്രമങ്ങളുടെ ശുഭവും അശുഭകരവുമായ ഫലങ്ങള്‍ എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും പ്രതിഫലിക്കുന്നു. ഈ സമയം സൂര്യദേവന് കുംഭം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ജ്യോതിഷപ്രകാരം ഫെബ്രുവരി 13 ന് ഉച്ചകഴിഞ്ഞ് 03:31 ന് സൂര്യദേവന് കുംഭ രാശിയില്‍ സഞ്ചരിച്ചു തുടങ്ങും.
ചില രാശിക്കാര്‍ക്ക് സൂര്യന്റെ കുംഭം രാശിയിലെ സംക്രമത്തില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ നിലനിന്നിരുന്ന കഷ്ടപ്പാടുകളെല്ലാം മാറുകയും നല്ലകാലം ഉദിച്ചുവരികയും ചെയ്യും. സൂര്യന് കുംഭരാശിയില്‍ എത്തുന്നതോടെ ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
കുംഭം രാശിയിലെ സൂര്യന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ നല്‍കും. സൂര്യന്റെ രാശിയിലെ ഈ മാറ്റങ്ങള്‍ കൊണ്ട് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. ഈ സമയത്ത്, നിങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചില കഴിവുകള്‍ പുറത്തുവരുകയും ചെയ്യും. സൂര്യ സംക്രമം നിങ്ങളുടെ കരിയറിന് പുതിയ സാധ്യതകള്‍ കൊണ്ടുവരാന്‍ പോകുന്നു.
ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഈ കാലയളവില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം പോലെ വിജയം ലഭിക്കും. കാലങ്ങളായി തുടരുന്ന നിയമ തര്‍ക്കത്തിന് പരിഹാരമാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു യാത്രയും പോകാനാകും.
ഇടവം
കുംഭ രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. സൂര്യന്റെ രാശിയിലെ മാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മുമ്പത്തേക്കാള്‍ ശക്തമാക്കും. ഇത് നിങ്ങളുടെ കരിയറില്‍ ഉയരങ്ങളിലെത്താന്‍ അവസരമൊരുക്കും. ഇടവം രാശിക്കാരുടെ ബഹുമാനവും അന്തസ്സുംം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ഒരു നേതാവായി നിങ്ങളുടെ ഇമേജ് ഉയര്‍ന്നുവരും. നിങ്ങളുടെ എല്ലാ മുടങ്ങിക്കിടക്കുന്ന ജോലികളും പൂര്‍ത്തീകരിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ വിജയകരമായി നിര്‍വഹിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം സുവര്ണാവസരങ്ങള് ലഭിക്കും.
ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഈ കാലയളവില്‍ സമയം നന്നായി ഉപയോഗിക്കുന്നതു വഴി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇത് വളരെ നല്ല സമയമാണ്.
മിഥുനം
മിഥുന രാശിക്കാര്‍ സൂര്യദേവന്റെ പ്രത്യേകം അനുഗ്രഹിക്കപ്പെടാന്‍ പോകുന്നു. ഇതോടൊപ്പം ലക്ഷ്മീദേവിയും നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനിടയുണ്ട്. ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണാവസരം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസ ലഭിക്കും. നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങളുടെ സ്വപ്നം വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യദേവന് ഈ സമയം പ്രത്യേക ആനുകൂല്യങ്ങള്‍ നല്കാന് പോകുന്നു. നിങ്ങളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിക്കും. ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ പുരോഗതി കാണും. സൂര്യന്റെ സംക്രമണ സമയത്ത്, നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ നിരവധി പുതിയ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കാനാകും. ഈ രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചില വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരും.
നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ ബിസിനസ്സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സൂര്യന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഫലപ്രദമാണെന്ന് തെളിയും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ അതില്‍ വിജയിക്കും. പുതിയ വാഹനമോ വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
