Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂര്യന് മിഥുനം രാശിയില്‍: ജൂണ്‍ 15-ന് ശേഷം ധനനഷ്ടവും സമാധാനക്കേടും നിറയുന്ന 4 രാശിക്കാര്‍
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന രാശിമാറ്റം പല വിധത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. അത അനുകൂലവും പ്രതികൂലവുമായ പതികൂലവുമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജൂണ്‍ 15-നാണ് സൂര്യന് മിഥുനം രാശിയിലേക്ക് സംക്രമണം ചെയ്യുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
2023 ജൂലൈ 16 ന് പുലര്‍ച്ചെ 4.59 വരെ സൂര്യന് മിഥുനം രാശിയില്‍ നില്ക്കുന്നു. പിന്നീട് അവിടെ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് എത്തുന്നു. മിഥുനം രാശിയുടെ അധിപന് ബുധനാണ്. ഇത്തരം അവസ്ഥയില്‍ സൂര്യന് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. സൂര്യന്റെ മിഥുനം രാശി സംക്രമണത്തില്‍ ചില രാശിക്കാര്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ അതേ സമയം പ്രതികൂല മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇവരില്‍ വര്‍ദ്ധിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും സൂര്യന്റെ മിഥുനം രാശി സംക്രമണത്തിലൂടെ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ തന്നെ പ്രശ്നത്തിലാക്കുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലാത്ത അവസ്ഥയില്‍ അത് നിങ്ങളെ കുഴപ്പത്തിലാക്കുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇവരില്‍ സൂര്യന് രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും കുടുംബത്തില്‍ നിഷേധാത്മകത വര്‍ദ്ധിക്കുന്നു. ഇതെല്ലാം സമാധാനക്കേടും പ്രശ്നങ്ങളും ഉണ്ടാക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന് ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. സൂര്യന്റെ ഈ രാശിമാറ്റം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴം സൂര്യന്റെ ഈ രാശിമാറ്റം നിങ്ങളില്‍ പിതാവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് സമൂഹത്തില്‍ പലപ്പോഴും ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതം കൂടുതല്‍ പ്രശ്നത്തിലാവുന്നു. പലപ്പോഴും നാണക്കേട് ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. വാഹനം വാങ്ങിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ക്ക് ഒരിക്കലും തുടക്കം കുറിക്കരുത്. ഇത് പ്രയാസമുണ്ടാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന് അവരുടെ എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ പലപ്പോഴും പല രാശിക്കാര്‍ക്കും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗൂഢാലോചന വര്‍ദ്ധിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടി വരും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. വാഹനയോഗം പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുമെങ്കിലും ഉപയോഗം ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ മാറ്റങ്ങളും അനുകൂലമായിരിക്കണം എന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
