Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യനെപ്പോല്‍ ഭാഗ്യം തിളങ്ങും, ഇരട്ടിനേട്ടം കൈക്കുമ്പിളില്‍; സൂര്യസംക്രമണം 5 രാശിക്ക് അനുഗ്രഹം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കപ്പെടുന്നു .ആത്മാവിന്റെയും ജീവന്റെയും ഊര്‍ജത്തിന്റെയും ഏക ഉറവിടമായി സൂര്യനെ കണക്കാക്കുന്നു. ലോകത്തിനാകെ ഊര്‍ജവും ശക്തിയും നല്കുന്ന സൂര്യന്റെ പ്രതിച്ഛായ പിതൃതുല്യമാണ്. ഒരു പ്രകാശമാനമായ ഗ്രഹമാണ് സൂര്യന്. അത് ഒരു മനുഷ്യന്റെ ഇച്ഛയെയും ബോധത്തെയും മൊത്തത്തിലുള്ള ആത്മാവിനെയും സ്വാധീനിക്കുന്നു. സൂര്യന് ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് 12 രാശികളിലുള്ള ആളുകളെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു.
ഈ സമയം സൂര്യന് രാശി മാറാന്‍ പോകുന്നു. സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് 01:42-ന് സൂര്യദേവന് കന്നിരാശിയില്‍ പ്രവേശിക്കും. സൂര്യന് ഏകദേശം 30 ദിവസം ഒരു രാശിയില്‍ നില്ക്കുന്നു. ഇതുപ്രകാരം, ഒക്ടോബര്‍ 18 വരെ സൂര്യന് കന്നിരാശിയില്‍ തുടരുകയും അതിനുശേഷം തുലാം രാശിയില്‍ പ്രവേശിക്കുകയും ചെയ്യും.
രാശിചക്രം പൂര്‍ത്തിയാക്കാന്‍ സൂര്യന് ഒരു വര്‍ഷമെടുക്കും. ഇത്തരമൊരു സാഹചര്യത്തില്‍ സൂര്യന് കന്നി രാശിയില്‍ എത്തുന്നതോടെ പല രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകും. സൂര്യന്റെ സംക്രമണം 5 രാശിക്കാരുടെ ജീവിതത്തില്‍ വസന്തകാലം സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.

മേടം
മേടരാശിക്കാര്‍ക്ക് കന്നിരാശിയില്‍ സൂര്യന്റെ സംക്രമണം ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ശത്രുക്കള്‍ പരാജയപ്പെടും. നിങ്ങളുടെ ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. വിവിധ സ്രോതസ്സുകളിലൂടെ പണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും.
കര്‍ക്കടകം
കന്നിരാശിയില്‍ സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന് ധീരതയുടെ ഭവനത്തില്‍ ആയിരിക്കും. ഈ കാലയളവില്‍ കര്‍ക്കടക രാശിക്കാരുടെ ധൈര്യം വര്‍ദ്ധിക്കും.
നിങ്ങള്‍ക്ക് ബിസിനസ്സില്‍ വിജയം ലഭിക്കും. ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സൂര്യദേവന്റെ കൃപയാല്‍ ഈ കാലയളവില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയും.

ചിങ്ങം
ചിങ്ങം രാശിയുടെ അധിപന് സൂര്യദേവനാണ്. അത്തരമൊരു സാഹചര്യത്തില്‍, സൂര്യരാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ഒക്ടോബര്‍ 18 വരെ സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിക്കും. കിട്ടാതെ കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. സന്തോഷത്തിലും ഐശ്വര്യത്തിലും വര്‍ദ്ധനവുണ്ടാകാം. നിങ്ങളുടെ ജോലിസ്ഥലത്തും സമയം നല്ലതായിരിക്കും. ജോലിയില്‍ വിജയം നേടാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും.
വൃശ്ചികം
കന്നി രാശിയിലെ സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. സെപ്റ്റംബര്‍ 17ന് സൂര്യന് ഈ രാശിയുടെ ലാഭ ഭവനത്തില്‍ പ്രവേശിക്കും. സൂര്യന്റെ ശുഭഫലം കാരണം, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും വലിയ ലാഭം ലഭിക്കും.
ഇതോടൊപ്പം, ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും സൂര്യഭഗവാന്റെ കൃപയുമണ്ടാകും. നിങ്ങളുടെ ജോലികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവില്‍ തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ ഇടപാടുകളിലോ ബിസിനസ്സിലോ നേട്ടമുണ്ടാകും. ഈ കാലയളവില്‍ സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്.

മകരം
സെപ്റ്റംബര്‍ 17 ന് മകരം രാശിക്കാരുടെ ഭാഗ്യഗൃഹത്തില് സൂര്യദേവന് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ കാലയളവില്‍ നിങ്ങളുടെ ഭാഗ്യം ശക്തമായി നിലനില്ക്കും. ഭാഗ്യം വര്‍ദ്ധിക്കുന്നതിനാല്‍, ഈ കാലയളവില്‍ ജീവിതത്തില്‍ ധാരാളം നല്ല മാറ്റങ്ങള്‍ കാണപ്പെടും. ഇതുകൂടാതെ ഈ ഗൃഹത്തില്‍ സൂര്യന്റെ സാന്നിധ്യം മകരം രാശിക്കാരുടെ വീര്യം വര്‍ദ്ധിപ്പിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ കാലയളവില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകും. ഭൂമി, സ്വത്ത് എന്നിവയില്‍ വര്‍ദ്ധനവുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

