Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒക്ടോബര്‍ 17 വരെ കഷ്ടകാലം വലയം ചെയ്യും; 4 രാശിക്ക് ഇത് കഠിനദോഷകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കാണുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് എല്ലാ മാസവും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രീതിയില്‍ സൂര്യന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുക്കും. ഇപ്പോള്‍ സെപ്റ്റംബര്‍ 17ന് സൂര്യന് കന്നിരാശിയില്‍ സഞ്ചാരം തുടങ്ങിയിരിക്കുന്നു.
കന്നി രാശിയുടെ ഭരണ ഗ്രഹം ബുധനാണ്. സൂര്യനും ബുധനും സൗഹൃദപരമായ ബന്ധമാണ് ഉള്ളത്. പല രാശികളിലേയും ആളുകള്‍ക്ക് സൂര്യന് കന്നി രാശിയില്‍ പ്രവേശിക്കുന്നത് കൊണ്ട് ഗുണം ലഭിക്കും. എന്നാല്‍ ഈ രാശിമാറ്റം ദോഷകരമായി ബാധിക്കുന്ന ചില രാശിക്കാരുമുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിയിലെ നാലാമത്തെ ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിയിലുള്ള ആളുകള്‍ക്ക് സൂര്യന്റെ സംക്രമണം ശുഭകരമല്ല. ബിസിനസ്സിലും ജോലിയിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം. ചില വിഷയങ്ങളില്‍ അമ്മയുമായി വഴക്കുണ്ടാകാം. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ ദേഷ്യം അല്‍പ്പം നിയന്ത്രിക്കേണ്ടതുണ്ട്.
തുലാം
തുലാം രാശിയില്‍ സൂര്യന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കള്‍ നിങ്ങളുടെ മേല്‍ ചില സ്വാധീനം ചെലുത്തിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നന്നായി ആലോചിച്ച ശേഷം മാത്രം ഈ സമയം തീരുമാനങ്ങള്‍ എടുക്കുക.

കുംഭം
സൂര്യന് കുംഭം രാശിയിലെ എട്ടാം ഭാവത്തില്‍ പ്രവേശിക്കും. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ദാമ്പത്യ ജീവിതത്തില്‍ ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം. അതേ സമയം, രണ്ടാം ഭാവത്തില്‍ സൂര്യന്റെ ഭാവം കാരണം ഈ സമയം നിങ്ങള്‍ക്ക് കുറച്ച് പണം ലാഭിക്കാനാകും.
മീനം
സൂര്യന് കന്നി രാശിയില്‍ സഞ്ചരിക്കുന്ന സമയം ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി അനാവശ്യമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ഇതോടൊപ്പം ഈ സമയം ആര്‍ക്കും പണം കടം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
