Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
സെപ്റ്റംബര്‍ 17 മുതല്‍ തലവര തെളിയും, സൂര്യന് കന്നി രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം
ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ആത്മാവിന്റെ ഘടകമായി കണക്കാക്കുന്നു. പിതാവിനെപ്പോലെയുള്ള വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന സൂര്യദേവന് എല്ലാ മാസവും രാശി മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരേ രാശിയിലേക്ക് തിരികെ വരാന്‍ സൂര്യന് ഒരു വര്‍ഷം മുഴുവന്‍ എടുക്കും.
ഇപ്പോള്‍ സൂര്യന് സ്വന്തം രാശിയായ ചിങ്ങം വിട്ട് സെപ്റ്റംബര്‍ 17ന് രാവിലെ 7:11-ന് കന്നിരാശിയില്‍ പ്രവേശിക്കുന്നു. സൂര്യന് കന്നി രാശിയില്‍ പ്രവേശിക്കുന്നത് 12 രാശിക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. സൂര്യന്റെ കന്നി രാശി സംക്രമണം എല്ലാ രാശിക്കാരെയും ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
ഈ രാശിയിലെ ആറാം ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാര്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാന്‍ കഴിയും. ആരോഗ്യവും നല്ലതായിരിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അസുഖവും ഭേദമാകും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. പന്ത്രണ്ടാം ഭാവത്തില്‍ സൂര്യന് നില്ക്കുന്നതിനാല്, അനാവശ്യ ചെലവുകള്‍ നിങ്ങളെ ഈ സമയം ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിയില്‍ സൂര്യന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇക്കാരണത്താല്‍, സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി തയ്യാറെടുക്കുന്ന മത്സര പരീക്ഷകളില്‍ വിജയം നേടാം. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കൂ. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിയിലെ നാലാമത്തെ ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിയിലുള്ള ആളുകള്‍ക്ക് സൂര്യന്റെ സംക്രമണം ശുഭകരമല്ല. ബിസിനസ്സിലും ജോലിയിലും ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം. ചില വിഷയങ്ങളില്‍ അമ്മയുമായി വഴക്കുണ്ടാകാം. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങളുടെ ദേഷ്യം അല്‍പ്പം നിയന്ത്രിക്കേണ്ടതുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ സൂര്യന് മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു, അതിനാല്‍ ഈ രാശിക്കാര്‍ക്ക് ചില നേട്ടങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ ഈ സമയം ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. അതുവഴി നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. നിങ്ങളുടെ കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ലഭിച്ചേക്കാം. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകാം.

ചിങ്ങം
കന്നി രാശിയിലെ സംക്രമ സമയത്ത് സൂര്യന് നിങ്ങളുടെ രണ്ടാമത്തെ വീട്ടിലേക്ക് പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ കന്നി രാശിക്കാര്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ചില വിഷയങ്ങളില്‍ കുടുംബവുമായി തര്‍ക്കവും ഉണ്ടായേക്കാം. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനാകും.
കന്നി
കന്നി രാശിയില്‍ സൂര്യന് കന്നിരാശിയുടെ ലഗ്നഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം കന്നി രാശിക്കാരില്‍ ആത്മവിശ്വാസവും ആകര്‍ഷണവും നിറയും. ഇതോടൊപ്പം നിങ്ങളുടെ ആരോഗ്യവും വളരെ മികച്ചതായിരിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെ നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന സമയമായിരിക്കും ഇത്.
തുലാം
തുലാം രാശിയില്‍ സൂര്യന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കള്‍ നിങ്ങളുടെ മേല്‍ ചില സ്വാധീനം ചെലുത്തിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നന്നായി ആലോചിച്ച ശേഷം മാത്രം ഈ സമയം തീരുമാനങ്ങള്‍ എടുക്കുക.

വൃശ്ചികം
വൃശ്ചികം രാശിയില്‍ സൂര്യന് പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ധനു
ധനു രാശിയില്‍ പത്താം ഭാവത്തില്‍ സൂര്യന് പ്രവേശിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ധനു രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും പ്രൊഫഷണല്‍ ജീവിതത്തിലും നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ഭാഗ്യകരമായ ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഈ സമയം സംഭവിച്ചേക്കാം. ജീവിതത്തില്‍ ഒരുപാട് പുതിയ അവസരങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ പുത്തന്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കും. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളുമുണ്ട്.
മകരം
സൂര്യന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ നല്‍കിയേക്കാം. ഏതെങ്കിലും വിഷയത്തില്‍ കുടുംബവുമായി തര്‍ക്കമുണ്ടാകാം. ആത്മീയ പാതയിലേക്ക് ചായ്വുള്ളവരായിരിക്കും നിങ്ങള്‍. പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ അല്പം ജാഗ്രത വേണം.

കുംഭം
സൂര്യന് കുംഭം രാശിയിലെ എട്ടാം ഭാവത്തില്‍ പ്രവേശിക്കും. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ദാമ്പത്യ ജീവിതത്തില്‍ ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം. അതേ സമയം, രണ്ടാം ഭാവത്തില്‍ സൂര്യന്റെ ഭാവം കാരണം ഈ സമയം നിങ്ങള്‍ക്ക് കുറച്ച് പണം ലാഭിക്കാനാകും.
മീനം
സൂര്യന് കന്നി രാശിയില്‍ സഞ്ചരിക്കുന്ന സമയം ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി അനാവശ്യമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ഇതോടൊപ്പം ഈ സമയം ആര്‍ക്കും പണം കടം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക.



Click it and Unblock the Notifications
