Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
വര്‍ഷത്തിലെ അവസാന സൂര്യ സംക്രമണം; പുതുവര്‍ഷത്തില്‍ കഷ്ടപ്പാട് കൂടെയുണ്ടാകുന്ന 3 രാശി
ജ്യോതിഷത്തില്‍ സൂര്യനെ നവഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. ജീവശക്തിയായും ഊര്‍ജ്ജമായും ജീവദാതാവായും സൂര്യദേവനെ ആളുകള്‍ ആരാധിക്കുന്നു. സൂര്യനെ പോസിറ്റീവ് എനര്‍ജിയുടെ പ്രതീകമായി കണക്കാക്കുകയും ജീവശക്തിയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ സൂര്യന്റെ രാശിയിലെ മാറ്റം എല്ലാ ആളുകളെയും ബാധിക്കുന്നു.
ഡിസംബര്‍ 16ന് വൈകുന്നേരം 03:47-ന് സൂര്യന് ധനു രാശിയിലേക്ക് കടക്കും. സൂര്യന്റെ ഈ സംക്രമം കാരണം ചില രാശിചിഹ്നങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് വര്‍ഷത്തിലെ അവസാനത്തെ സൂര്യ സംക്രമണം അത്ര നല്ലതായിരിക്കില്ല. സൂര്യന് ധനു രാശിയിലേക്ക് സംക്രമിക്കുന്നതോടെ ജാഗ്രത പാലിക്കേണ്ട രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇഠവം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമം നല്ലതല്ല. സൂര്യന്റെ രാശിയിലെ ഈ മാറ്റം മൂലം നിങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യവും മോശമായേക്കാം. ഈ രാശിക്കാര്‍ക്ക് ശാരീരികമായും മാനസികമായും വൈകാരികമായും നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരും. ഈ സമയം നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യന്റെ സംക്രമത്തിന്റെ ഫലമായി നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. മറ്റ് ആളുകളുമായി നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം.
മിഥുനം
സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ലതല്ല. സൂര്യന് ഒരു അഗ്നി ഗ്രഹമാണ്. അത്തരമൊരു സാഹചര്യത്തില്‍ ധനുരാശിയിലെ സൂര്യന്റെ സംക്രമണം കാരണം ഈ രാശിയിലെ ആളുകള്‍ക്ക് പങ്കാളിയുമായുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ അഹങ്കാരിയായി മാറിയേക്കാം, അത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. പങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കണം. സൂര്യന് സംക്രമിക്കുന്ന സമയത്ത് രണ്ടുപേര്‍ക്കും നിങ്ങളുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ നഷ്ടം നേരിടേണ്ടിവരാം.
കന്നി
ധനു രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ അനാവശ്യമായി ധാരാളം പണം ചിലവഴിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമായേക്കാം. ആശുപത്രികളും സന്ദര്‍ശിക്കേണ്ടി വന്നേക്കാം. ചികില്‍സയ്ക്കായി വന്‍തുക ചെലവാകാനും സാധ്യതയുണ്ട്. ഈ രാശിക്കാര്‍ ഈ കാലയളവില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ധനു രാശിയില്‍ സൂര്യന് സഞ്ചരിക്കുന്ന സമയത്ത് നിങ്ങള്‍ ശുചിത്വ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
സൂര്യന്റെ ശുഭഫലങ്ങള്‍ ലഭിക്കാനുള്ള വഴികള്‍
സൂര്യന്റെ ഐശ്വര്യം ലഭിക്കാന്‍ നിങ്ങളുടെ കഴിവിനനുസരിച്ച് മഞ്ഞ വസ്ത്രങ്ങള്‍, ശര്‍ക്കര, സ്വര്‍ണ്ണം, ചെമ്പ്, ഗോതമ്പ്, പയര്‍, പശു തുടങ്ങിയവ ദാനം ചെയ്യുക. സൂര്യദേവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനുമായി ഞായറാഴ്ച പശുവിന് ഭക്ഷണം കൊടുക്കുക, പശുവിനെ സേവിക്കുക. മത്സ്യങ്ങള്‍ക്ക് മാവ് ഉരുളകള്‍ നല്‍കുക, കറുത്ത ഉറുമ്പുകള്‍ക്ക് പഞ്ചസാര നല്‍കുക. ദിവസവും മാതാപിതാക്കളുടെ പാദങ്ങള്‍ തൊട്ടുവണങ്ങുക. പിതാവിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും മുതിര്‍ന്നവരെ സേവിക്കുകയും ചെയ്യുക. ജാതകത്തില്‍ സൂര്യഗ്രഹം ബലപ്പെടാന്‍ 'ഓം ഹ്രാം ഹ്രീം ഹ്രാം സ: സൂര്യായൈ നമഃ' എന്ന മന്ത്രം 108 തവണയെങ്കിലും ജപിക്കുക. ഞായറാഴ്ച രാവിലെ ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications