Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗ്രഹങ്ങളുടെ അധിപന് സൂര്യന് ധനു രാശിയില്‍, 5 രാശിക്ക് സമ്പത്തിന്റെ കുളിര്‍മഴ, ഭാഗ്യനേട്ടം
ജ്യോതിഷത്തില്‍ സൂര്യദേവനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളുടെയും അധിപനായ സൂര്യന് പോസിറ്റീവ് എനര്‍ജിയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ സൂര്യനും എല്ലാ മാസവും രാശിചക്രം മാറുന്നു. സൂര്യന്റെ സംക്രമണം എല്ലാ രാശികളെയും വ്യത്യസ്തമായി ബാധിക്കുന്നു. സൂര്യന്റെ രാശിയിലെ മാറ്റം മൂലം പലരുടെയും ഭാഗ്യം മെച്ചപ്പെടുന്നു, ചിലര്‍ക്ക് നിരാശയും നേരിടേണ്ടി വരും. സൂര്യദേവന് ഈ മാസം 16ന് ധനു രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഈ സംക്രമണം മൂലം 5 രാശിക്കാരുടെ ഭാഗ്യം ഉയരാന്‍ സാധ്യതയുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ധനു രാശിയിലെ സൂര്യന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് മികച്ച സമയമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എല്ലാവരുടെയും പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കും. ഇതോടൊപ്പം ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം മെച്ചപ്പെടുത്താന്‍ കഴിയും. മുന്‍ കാലങ്ങളില്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തോടൊപ്പം സമയം ആസ്വദിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ സമയം ശക്തിപ്പെടും. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധന സമ്പാദനത്തിന് അവസരം കൈവരും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കും.
തുലാം
സൂര്യന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ഫലദായകമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്താല്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കണ്സള്ട്ടേഷന്, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. ചില മംഗളകരമായ പരിപാടികള്‍ നിങ്ങളുടെ വീട്ടില്‍ നടന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകള് പോകേണ്ടി വന്നേക്കാം. നിങ്ങളുടെ സന്തോഷവും സമാധാനവും വര്‍ധിക്കും. മാനസികമായി നിങ്ങള്‍ ഈ സമയം ശക്തരായിക്കും.
ധനു
സൂര്യദേവന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സംക്രമത്തിന്റെ പ്രഭാവം മൂലം, ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകളില്‍ മറ്റുള്ളവരുടെ അഭിനന്ദനം ലഭിക്കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ഗുരുവില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കും, നിങ്ങളുടെ കരിയറില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ വിജയിക്കും.
കുംഭം
കുംഭം രാശിയിലുള്ള ആളുകള്‍ക്ക്, സൂര്യദേവനെ പൊതുവെ ശത്രു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ധനു രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ദോഷം ചെയ്യില്ല, പകരം അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയം സ്വത്തോ പണമോ നിങ്ങളുടെ അടുത്ത് എത്തിയേക്കാം. നിങ്ങള്‍ ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. പ്രണയബന്ധത്തിലുള്ളവര്ക്ക് അവരുടെ സ്വപ്നങ്ങള്‍ പൂവണിയും. നിങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിയേക്കാം.
മേടം
മേടം രാശിക്കാര്‍ക്ക്, സൂര്യദേവന് അഞ്ചാം ഭാവത്തിന്റെ അധിപനാണ്. ഇപ്പോള്‍ ഡിസംബര്‍ 16ന് സൂര്യന് മേടം രാശിയുടെ 9ാം ഭാവത്തില്‍ സംക്രമിക്കും. ജ്യോതിഷ പ്രകാരം ജാതകത്തിലെ ഈ വീട് മതം, പിതാവ്, ഗുരു, ദീര്ഘയാത്രകള്, ഭാഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യദേവന്റെ സ്വാധീനത്താല്‍ മേടം രാശിക്കാര്‍ക്ക് പിതാവിന്റെയും ഗുരുക്കന്മാരുടെയും സ്നേഹവും പിന്തുണയും ഈ സമയം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിക്കൊപ്പം പ്രമോഷനും ലഭിക്കും.
നിങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതില്‍ വിജയിക്കാം. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം കൈവരിക്കാന്‍ സാധിക്കും. ചില യാത്രകള്‍ പോകാനാകും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധങ്ങളും നല്ലതായിരിക്കും. സൂര്യദേവനെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ നിങ്ങളുടെ പിതാവിനെ ബഹുമാനിക്കണം. വീടിനു പുറത്തിറങ്ങുമ്പോള്‍ പിതാവിന്റെ പാദങ്ങളില്‍ തൊട്ട് വണങ്ങി ഇറങ്ങുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications